• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കമല്‍നാഥിന്റെ മാസ്റ്റര്‍ ഗെയിം... ബിജെപിയെ പൂട്ടാന്‍ 2 പ്ലാന്‍, സിന്ധ്യക്ക് ചലഞ്ച്, കളി മാറുന്നു!!

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് ഫോര്‍മുല ഒരുക്കി കമല്‍നാഥ്. എന്നാല്‍ അപ്രതീക്ഷിതമായി ബിജെപിയില്‍ നിന്ന് വീണ് കിട്ടിയ കാര്യങ്ങള്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഗെയിം ചേഞ്ചറാവുമെന്ന് കമല്‍നാഥ് കോണ്‍ഗ്രസ് നേതൃയോഗത്തില്‍ സൂചിപ്പിച്ചിരിക്കുകയാണ്. ബിജെപിക്കുള്ളില്‍ മുതിര്‍ന്ന നേതാവ് കൈലാഷ് വിജയ് വര്‍ഗീയ കലാപമുയര്‍ത്തിയിരിക്കുകയാണ്. തന്റെ വിഭാഗത്തെ വെട്ടിനിരത്തുകയാണ് ശിവരാജ് സിംഗ് ചൗഹാനെന്നാണ് ആരോപണം. വിജയ് വര്‍ഗീയയുമായി അടുപ്പമുള്ള നേതാക്കളെല്ലാം ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് വരാന്‍ ഒരുങ്ങുകയാണ്. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.

കളി പഠിപ്പിക്കാന്‍ കിഷോര്‍

കളി പഠിപ്പിക്കാന്‍ കിഷോര്‍

കൃത്യമായി പഠിച്ചാണ് പ്രശാന്ത് കിഷോറിനെ കമല്‍നാഥിനെ കളത്തിലിറക്കിയത്. ഇതിന് പിന്നാലെ ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ വാര്‍ റൂമും സ്ഥാപിച്ചിരിക്കുകയാണ്. രാംനിവാസ് റാവത്ത്, അനില്‍ സിംഗ് എന്നിവര്‍ക്കാണ് വാര്‍ റൂമിന്റെ ചുമതല. ഇവര്‍ രണ്ട് പേരും സിന്ധ്യയുടെ അടുപ്പക്കാരാണ്. കോണ്‍ഗ്രസ് വിടാന്‍ പറഞ്ഞിട്ടും സിന്ധ്യക്കൊപ്പം പോവാതിരുന്നവരാണ് ഇവര്‍. സിന്ധ്യ കൂറുമാറിയത് ഗ്വാളിയോര്‍ മേഖലയില്‍ വലിയ തോതില്‍ സ്വീകരിക്കപ്പെട്ടിട്ടില്ലെന്ന് ഇവര്‍ പറയുന്നു. ഗുണയില്‍ തോറ്റതോടെ സിന്ധ്യ പരാജയപ്പെടുത്താനാവാത്ത നേതാവല്ലെന്നും തെളിഞ്ഞിരിക്കുകയാണ്.

വെടിപൊട്ടിച്ച് കമല്‍നാഥ്

വെടിപൊട്ടിച്ച് കമല്‍നാഥ്

കമല്‍നാഥ് ആദ്യ രാഷ്ട്രീയ നീക്കം ആരംഭിച്ചിരിക്കുകയാണ്. അതിഥി തൊഴിലാളികളില്‍ നിന്ന് ട്രെയിന്‍ ടിക്കറ്റിനുള്ള പണം ബിജെപി ഈടാക്കുന്നുവെന്ന് കമല്‍നാഥ് പറയുന്നു. ശിവരാജ് സിംഗ് ചൗഹാനെ പൂട്ടിയിരിക്കുകയാണ് ഈ ആരോപണത്തില്‍. ബീഹാറിലെ ദര്‍ബംഗയില്‍ നിന്ന് ഭോപ്പാലിലെ ഹബീബ്ഗഞ്ചിലേക്ക് 575 രൂപയാണ് ഒരു തൊഴിലാളിയില്‍ നിന്ന് ഈടാക്കുന്നത്. ഇതിന്റെ വീഡിയോയും കമല്‍നാഥ് പങ്കുവെച്ചു. എന്നാല്‍ രാഷ്ട്രീയ ആരോപണം മാത്രമാണെന്ന മറുപടിയാണ് ബിജെപി നല്‍കിയത്.

സിന്ധ്യയെ പൂട്ടും

സിന്ധ്യയെ പൂട്ടും

സിന്ധ്യയെ പൂട്ടാനുള്ള തന്ത്രങ്ങളാണ് കമല്‍നാഥ് ഒരുക്കുന്നത്. സിന്ധ്യയുടെ അടുപ്പക്കാരനായ ഗോവിന്ദ് സിംഗ് രജപുത്തിനെ പൊളിക്കാന്‍ മുന്‍ പ്രതിപക്ഷ നേതാവ് അജയ് സിംഗിനെയാണ് മത്സരിപ്പിക്കുന്നത്. പ്രേംചന്ദ് ഗുഡ്ഡുവിനെ തുളസി സിലാവത്തിനെതിരെ മത്സരിപ്പിക്കും. രാംനിവാസ് റാവത്ത്, അശോക് സിംഗ് എന്നിവരെയാണ് ബദ്‌നാവര്‍ സീറ്റില്‍ മത്സരിപ്പിക്കുക. ഇവര്‍ രണ്ട് പേരുമില്ലെങ്കിലും ഒരു ബ്രാഹ്മണ നേതാവിനെയാണ് പകരം മത്സരിക്കുക. പ്രദ്യുമാന്‍ തോമറിനെയാണ് ഗ്വാളിയോറിലാണ് ഈ മണ്ഡലം.

രണ്ട് തട്ടിലായി ബിജെപി

രണ്ട് തട്ടിലായി ബിജെപി

ബിജെപി ശരിക്കും രണ്ട് തട്ടിലായിരിക്കുകയാണ്. കൈലാഷ് വിജയ് വര്‍ഗീയയാണ് രംഗത്ത് വന്നിരിക്കുന്നത്. പ്രേംചന്ദ്ര ഗുഡ്ഡു പാര്‍ട്ടി വിടുന്നതിന്റെ പേരിലാണ് പുതിയ പോര്. ബിജെപിയില്‍ വേണ്ടത്ര ബഹുമാനം ഗുഡ്ഡുവിന് ലഭിച്ചില്ലെന്ന് വര്‍ഗീയ പറയുന്നു. അദ്ദേഹത്തെ നേതൃത്വം അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു. ഗുഡ്ഡുവിനെ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് വിജയ് വര്‍ഗീയയായിരുന്നു. എന്നാല്‍ വാഗ്ദാനം ചെയ്ത പദവികളൊന്നും വിജയ് വര്‍ഗീയക്ക് വാങ്ങി കൊടുക്കാന്‍ സാധിച്ചിരുന്നില്ല.

ഗ്രൂപ്പിസം കടുക്കുന്നു

ഗ്രൂപ്പിസം കടുക്കുന്നു

വിജയ് വര്‍ഗീയയുടെ ഗ്രൂപ്പിലുള്ളവര്‍ പാര്‍ട്ടി വിടാനുള്ള ഒരുക്കത്തിലാണ്. ജില്ലാ സമിതികള്‍ പൊളിച്ച് പണിതപ്പോള്‍ പോലും ഇവര്‍ക്ക് കാര്യമായിട്ടുള്ള പരിഗണന ലഭിച്ചില്ലെന്നാണ് പരാതി. എല്ലാം സിന്ധ്യ ഗ്രൂപ്പിന് മാത്രമാണ് നല്‍കിയത്. ശിവരാജ് സിംഗ് ചൗഹാന്‍, നരോത്തം മിശ്ര എന്നിവര്‍ക്ക് മാത്രമായി പദവികള്‍ നല്‍കുന്നതും വിജയ് വര്‍ഗീയയെ ചൊടിപ്പിച്ചിരിക്കുകയാണ്. അമിത് ഷായുമായി വളരെ അടുപ്പമുള്ള വര്‍ഗീയ ചൗഹാനെ പൂട്ടാനുള്ള ഒരുക്കത്തിലാണ്. കോണ്‍ഗ്രസിന് ഏറ്റവും പ്രതീക്ഷ നല്‍കുന്ന കാര്യമാണിത്. ഉപതിരഞ്ഞെടുപ്പില്‍ ചൗഹാന്റെ തോല്‍വി ഉറപ്പാക്കാന്‍ വിജയ് വര്‍ഗീയ ശ്രമിക്കുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.

ചൗഹാന്‍ സമ്മര്‍ദത്തില്‍

ചൗഹാന്‍ സമ്മര്‍ദത്തില്‍

കോണ്‍ഗ്രസിന്റെ നേതാക്കളെ മന്ത്രിമന്ദിരങ്ങളില്‍ നിന്ന് ഒഴിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് ചൗഹാന്‍ പിന്‍വാങ്ങുകയാണ്. തല്‍ക്കാലം ഒഴിയേണ്ടെന്നാണ് തീരുമാനം. മുന്‍ ധനമന്ത്രി തരുണ്‍ ഭാനോട്ട് വീട് ഒഴിഞ്ഞ് കഴിഞ്ഞു. രണ്ട് ദിവസം മുമ്പ് എസ്റ്റേറ്റ് വിഭാഗം മന്ത്രി മന്ദിരം സീല്‍ ചെയ്തിരുന്നു. കോണ്‍ഗ്രസ് എല്ലാ മന്ദിരങ്ങളും ഒഴിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. പലരും വാടക വീട്ടിലേക്ക് മാറുന്നത്. ബിജെപിയുടെ ഔദാര്യം വേണ്ടെന്നാണ് കോണ്‍ഗ്രസിന്റെ മറുപടി.

പുതിയ വിഷയം

പുതിയ വിഷയം

കോണ്‍ഗ്രസ് തുറുപ്പുച്ചീട്ടായി കാണുന്നത് വൈദ്യുതി നിരക്കുകള്‍ സംബന്ധിച്ച വിഷയമാണ്. ഇത് പ്രചാരണത്തിലെ മുഖ്യ വിഷയമാകും. പലയിടത്തും തുടര്‍ച്ചയായി വൈദ്യുതി ഇല്ലാതിരിക്കുകയാണ്. ചൗഹാന്‍ മുമ്പ് ഭരിച്ചിരുന്നപ്പോഴും ഇതേ പ്രശ്‌നമുണ്ടായിരുന്നു. ഊര്‍ജ ഉപഭോക്താക്കള്‍ക്കായി കൊണ്ടുവന്ന പദ്ധതികളൊക്കെ ചൗഹാന്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്. വൈദ്യുത നിരക്കുകള്‍ കുത്തനെ വര്‍ധിച്ചിരിക്കുകയാണ്. ഇതെല്ലാം കോണ്‍ഗ്രസിന് അനുകൂലമായ കാര്യങ്ങളാണ്.

പ്രിയങ്കയുടെ മാസ് നീക്കം,അണിനിരന്ന് 50000 പ്രവര്‍ത്തകര്‍, 3 പേരില്‍ ഭയം, രാഹുല്‍ മോഡലില്‍ കോണ്‍ഗ്രസ്

English summary
bjp have a split in party congress have a reason to smile
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X