മോഡിവിവാദം; കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് വ്യക്തിഹത്യ
ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരായ ആരോപണങ്ങളിലൂടെ കോണ്‍ഗ്രസ് വ്യക്തിഹത്യ നടത്തുകയാണ് എന്ന് ബി ജെ പി മുന്‍ പ്രസിഡണ്ടും സീനിയര്‍ നേതാവുമായ നിതിന്‍ ഗഡ്കരി. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി കൂടിയായ മോഡിക്കെതിരെ ഉയര്‍ന്നു വന്നിരിക്കുന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗഡ്കരി.
രണ്ടാം യു പി എ സര്‍ക്കാര്‍ മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കപ്പലാണ്. കപ്പലില്‍ വെള്ളം കേറാന്‍ തുടങ്ങിയാല്‍ പിന്നെ എന്തുചെയ്യാനാണ്. കൂടെയുള്ളവരെല്ലാവരും ക്യാപ്റ്റനോട് ഒരു സോറിയും പറഞ്ഞ് അവരുടെ പാട്ടിന് പോകും. അത് തന്നെയാണ് യു പി എയ്ക്ക് സംഭവിക്കാന്‍ പോകുന്നത്. എന്‍ സി പി, ആര്‍ എല്‍ ഡി, നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങിയ കക്ഷികളെ പരാമര്‍ശിച്ചാണ് ഗഡ്കരി ഇത് പറഞ്ഞത്.

വരുന്ന തിരഞ്ഞെടുപ്പില്‍ തങ്ങളുടെ പഴ പങ്കാളികളെ പാളയത്തിലെത്തിക്കാനാണ് ബി ജെ പിയുടെ നീക്കമെന്നും ഗഡ്കരി പറഞ്ഞു ഒപ്പം എന്‍ സി പി, ആര്‍ എല്‍ ഡി പോലുള്ള പാര്‍ട്ടികളും എന്‍ ഡി എയില്‍ സഹകരിക്കാനിടയുണ്ട്. എന്‍ സി പി നേതാവ് ശരദ് പവാര്‍ ഈയിടെ ഗഡ്കരിയുടെ പുര്‍ടി ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തിരുന്നു. ആരോടും തൊട്ടുകൂടായ്മയില്ല എന്നായിരുന്നു പവാര്‍ അന്ന് പറഞ്ഞത്.
തൃണമൂല്‍ കോണ്‍ഗ്രസും ഡി എം കെയും യു പി എ വിട്ടു. ഇവര്‍ ഇനിയും കോണ്‍ഗ്രസിനെ പിന്തുണയ്ക്കും എന്ന് കരുതുന്നില്ല. ബി ജെ പി മാന്ത്രികസംഖ്യയായ 175 തൊട്ടാല്‍ പഴയ കൂട്ടാളികള്‍ തിരിച്ചുവരും എന്നാണ് പ്രതീക്ഷ. ആന്ധ്ര, തമിഴ്‌നാട്, ഒഡീഷ, ബംഗാള്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പിനെ എങ്ങിനെ നേരിടണം എന്ന് പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications