• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബീഹാറില്‍ ലക്ഷ്യം നാലില്‍ മൂന്ന് ഭൂരിപക്ഷം; എന്‍ഡിഎ വിജയം ഉയര്‍ത്തി ബിജെപി; ഫഡ്‌നാവിസും

Google Oneindia Malayalam News

ദില്ലി: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലില്‍ മൂന്ന് സീറ്റുകളും എന്‍ഡിഎ പിടിച്ചെടുക്കുമെന്ന് ബിജെപി. സംസ്ഥാന ബിജെപി അധ്യക്ഷന്‍ സജ്ഞയ് ജയ്‌സ്വാളാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്രയാദവും മറ്റ് േേനതാക്കളുടേയും സാനിധ്യത്തിലായിരുന്നു ജയ്‌സ്വാളിന്റെ പ്രഖ്യാപനം. എന്‍ഡിഎ സഖ്യം മനാലില്‍ മൂന്നും നേടുമെന്നായിരുന്നു സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രഖ്യാപനം.

സിനിമാ ചിത്രീകരണങ്ങള്‍ക്ക് അനുമതി; അഭിനയിക്കുമ്പോള്‍ മാസ്‌ക് ധരിക്കണോ? വിശദാംശങ്ങള്‍...സിനിമാ ചിത്രീകരണങ്ങള്‍ക്ക് അനുമതി; അഭിനയിക്കുമ്പോള്‍ മാസ്‌ക് ധരിക്കണോ? വിശദാംശങ്ങള്‍...

എന്‍ഡിഎ സഖ്യം

എന്‍ഡിഎ സഖ്യം

ബിജെപി, നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു, രാം വിലാസ് പസ്വാന്റെ നേതൃത്വത്തിലുള്ള എല്‍ജെപി എന്നിവര്‍ ചേര്‍ന്നതാണ് എന്‍ഡിഎ സഖ്യം. 243 അംഗ നിയമസഭയാണ് ബീഹാറിലേത്. കൊവിഡ്-19 പടര്‍ന്നു പിടിക്കുന്നതിനിടയിലും ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസത്തില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം.

നിലവിലെ സര്‍ക്കാര്‍

നിലവിലെ സര്‍ക്കാര്‍

നിലവിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 130 സീറ്റുകളാണ് എന്‍ഡിഎ സഖ്യത്തിനുള്ളത്. ജെഡിയു 69 സീറ്റും, ബിജെപി 54 സീറ്റും എല്‍ജെപിയുടെ 2 സീറ്റും ഐഎന്‍ഡിയുടെ 5 സീറ്റിന്റെ പിന്തുണയും സര്‍ക്കാരിനുണ്ട്.

2015 ല്‍ സംഭവിച്ചത്

2015 ല്‍ സംഭവിച്ചത്

2015 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി ബന്ധം അവസാനിപ്പിച്ചെത്തിയ ജെഡിയു കോണ്‍ഗ്രസ്- ആര്‍ജെഡി സഖ്യത്തിനൊപ്പം മത്സരിക്കുകയും വ്യക്തമായ ഭൂരിപക്ഷത്തോടെ മഹാസഖ്യം അധികാരത്തിലെത്തുകയുമായിരുന്നു. എന്നാല്‍ പിന്നീട് നിതീഷ് കുമാര്‍ സഖ്യത്തില്‍ നിന്ന് പുറത്ത് പോയി എന്‍ഡിഎയുടെ ഭാഗമാവുകയായിരുന്നു. തുടര്‍ന്ന് ബിജെപിയുടെ പിന്തുണയോടെ മുഖ്യമന്ത്രിയാവുകയും ചെയ്തു.

യോഗം

യോഗം

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഭീപേന്ദ്ര യാദവ്, ജയ്‌സ്വാള്‍, നന്ദ് കിഷോര്‍ യാദവ്, പ്രോംകുമാര്‍ അടക്കം വളരെ കുറച്ച് നേതാക്കള്‍ മാത്രമായിരുന്നു യോഗത്തില്‍ പങ്കെടുത്തിരുന്നത്. ഇത്തവണ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി അധ്യക്ഷനുമായി ദേവേന്ദ്ര ഫഡ്‌നാവിസിനാണ് ബീഹാര്‍ തെരഞ്ഞെടുപ്പ് ഇന്‍ചാര്‍ജ്. ദേവേന്ദ്ര ഫഡ്‌നാവിസും തെരഞ്ഞെടുപ്പ് കരുക്കള്‍ നീക്കി കഴിഞ്ഞു.

സംസ്ഥാന ബിജെപി

സംസ്ഥാന ബിജെപി

പ്രളയം, കൊവിഡ് തുടങ്ങി പ്രതിസന്ധികളെ തരണം ചെയ്യുന്നതിനായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ജയ്‌സ്വാള്‍ പറഞ്ഞു. ഒപ്പം കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംസ്ഥാനത്തേക്ക് തിരിച്ചെത്തിയ കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ നഷ്ടപ്പെട്ട് ഏറ്റവും കൂടുതല്‍ കുടിയേറ്റ തൊഴിലാളികള്‍ തിരിച്ചെത്തിയ സംസ്ഥാനമാണ് ബീഹാര്‍.

 പ്രചരണം

പ്രചരണം

കൊവിഡ് പ്രതിരോധം, ജമ്മുകശ്മീരിന്റെ പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞത്, അയോധ്യ രാമക്ഷേത്ര നിര്‍മ്മാണം, പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ ഇടങ്ങളില്‍ മുസ്ലീം ഇതര വിഭാഗക്കാര്‍ക്ക് പൗരത്വം നല്‍കുക തുടങ്ങിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നടപടികളേയും ജയ്വ്‌സാള്‍ പറഞ്ഞു. ഇത്തരം വിഷയങ്ങളിലൂന്നിയായിരിക്കും ബീഹാറില്‍ എന്‍ഡിഎ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണം.

പ്രതിപക്ഷം

പ്രതിപക്ഷം

കൊവിഡിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ആദ്യ സംസ്ഥാനമാണ് ബീഹാര്‍. ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ തിയ്യതി സെപ്തംബര്‍ 20 ഓടെ കമ്മീഷന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. 2015 ല്‍ അഞ്ച് ഘട്ടങ്ങളിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ ഇത്തവണ വോട്ടിങ്ങ് മെഷീന് പകരം ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കണമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസും ആര്‍ജെഡിയും എഐഎംഐഎം ആണ് ഇത്തരം ഒരു ആവശ്യം ഉയര്‍ത്തിയത്.

English summary
BJP In Bihar Target to Win Three-fourth Seats for NDA in State Assembly Polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X