Get Updates
Get notified of breaking news, exclusive insights, and must-see stories!

എക്‌സിറ്റ് പോളുകള്‍ തെറ്റ്, ബിജെപിക്ക് 36 സീറ്റ്?

ദില്ലി: തലസ്ഥാന നഗരം ഇനിയുള്ള 5 വര്‍ഷം ആം ആദ്മി പാര്‍ട്ടി ഭരിക്കുമെന്ന് അഭിപ്രായ സര്‍വ്വേകള്‍ ഒരൊറ്റ സ്വരത്തില്‍ പറയുന്നു. ഭരണം തുടങ്ങാന്‍ അരവിന്ദ് കെജ്രിവാളും കൂട്ടരും തയ്യാറായിക്കഴിഞ്ഞു. എന്നാല്‍ ഇത് വിശ്വസിക്കാത്ത ഒരു കൂട്ടരുണ്ട്. മറ്റാരുമല്ല കേന്ദ്രം ഭരിക്കുന്ന ബി ജെ പി തന്നെ. വരട്ടെ, തിരക്ക് കൂട്ടാതെ. അന്തിമ ഫലം ചൊവ്വാഴ്ച അറിയാമല്ലോ അതുവരെ കാത്തിരിക്കൂ എന്നാണ് അവര്‍ക്ക് പറയാനുള്ളത്.

വെറുതെ കാത്തിരിക്കൂ എന്നല്ല, ബി ജെ പി ഭരണത്തിനായി കാത്തിരിക്കൂ എന്നതാണ് ബി ജെ പി പറയുന്നതിലെ പൊരുള്‍. 36 സീറ്റുകള്‍ തങ്ങള്‍ക്ക് കിട്ടും എന്നാണ് പാര്‍ട്ടി നടത്തിയ സര്‍വ്വേ ഫലങ്ങള്‍ പറയുന്നതത്രെ. 70 അംഗ ദില്ലി അസംബ്ലിയില്‍ 36 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ദില്ലിയിലെ കണക്കിലെ കളികളില്‍ രസം ഇനിയുമുണ്ട് കാണൂ.

വേറൊര് സര്‍വ്വേ വേറൊര് അഭിപ്രായം

വേറൊര് സര്‍വ്വേ വേറൊര് അഭിപ്രായം

മറ്റൊര് സര്‍വ്വേ ദില്ലിയില്‍ ബി ജെ പിക്ക് 34 സീറ്റും തൂക്ക് മന്ത്രിസഭയുമാണ് പ്രവചിക്കുന്നത്. ഇതും ബി ജെ പി സ്വന്തമായി നടത്തിയതാണ്.

ശരിക്കും ബി ജെ പി ഭരിക്കുമോ

ശരിക്കും ബി ജെ പി ഭരിക്കുമോ

പാര്‍ട്ടിക്ക് തന്നെ വലിയ പ്രതീക്ഷയില്ലാത്തത് പോലെയാണ് സ്വന്തമായി നടത്തിയ അഭിപ്രായ സര്‍വ്വേ ഫലം. കേവല ഭൂരിപക്ഷത്തിന് വേണ്ട കൃത്യം 36 ഒപ്പിച്ചെടുത്തിട്ടുണ്ട് എന്ന് മാത്രം

20 ല്‍ തോല്‍വി ഉറപ്പ്

20 ല്‍ തോല്‍വി ഉറപ്പ്

34 സീറ്റുകള്‍ ജയിക്കുമെന്ന് പറയുന്ന സര്‍വ്വേ 20 എണ്ണത്തില്‍ തോല്‍വി ഉറപ്പാക്കിയിട്ടുണ്ട്. ബാക്കിയുള്ള 16 സീറ്റുകളില്‍ എന്തും സംഭവിക്കാം

ബേദി ഇപ്പോഴും പ്രതീക്ഷയിലാണ്

ബേദി ഇപ്പോഴും പ്രതീക്ഷയിലാണ്

പ്രതികരണങ്ങള്‍ ഇപ്പോഴും പ്രതീക്ഷ നല്‍കുന്നു എന്നാണ് കിരണ്‍ ബേദി ട്വിറ്ററില്‍ എഴുതിയിരിക്കുന്നത്. സ്ഥാനാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തി. നല്ല അഭിപ്രായങ്ങളാണ് കിട്ടുന്നത്.

പക്ഷേ ട്രെന്‍ഡ് അങ്ങനെയല്ല

പക്ഷേ ട്രെന്‍ഡ് അങ്ങനെയല്ല

പുറത്തുവന്ന എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും പറയുന്നത് ദില്ലി ആം ആദ്മി പാര്‍ട്ടിക്കൊപ്പമാണ് എന്നാണ്. ബി ജെ പി ചിത്രത്തില്‍ പോലുമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+