ശ്വാസ തടസ്സം; അരുൺ ജെയ്റ്റ്ലിയെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചു; മോദിയും അമിത് ഷായും സന്ദർശിച്ചു
ദില്ലി: മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജെയ്റ്റ്ലിലെ ദില്ലിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസ്സത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. വൃക്കരോഗ വിദഗ്ധരും ഹൃദ്രോഗ വി വിഭാഗം ഡോക്ടർമാരും അദ്ദേഹത്തെ നിരീക്ഷിച്ച് വരികയാണ്.
കഴിഞ്ഞ വർഷം മേയിൽ 66കാരനായ അരുൺ ജെയ്റ്റ്ലിക്ക് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് രണ്ട് മാസങ്ങൾക്ക് മുമ്പും അദ്ദേഹത്തെ ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്സഭാ സ്പീക്കർ ഓം ബിർള, തുടങ്ങിയവർ എയിംസ് ആശുപത്രിയിൽ എത്തിയിട്ടുണ്ടെന്നാണ് വിവരം, ആശുപത്രി പരിസരത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അനാരോഗ്യം മൂലം രണ്ടാം മോദി മന്ത്രിസഭയിലേക്കില്ലെന്ന് അരുൺ ജെയ്റ്റ്ലി വ്യക്തമാക്കിയിരുന്നു. ദീർഘനാളായി പ്രമേഹവും അദ്ദേഹത്തെ അലട്ടിയിരുന്നു. 2014ൽ ശരീര ഭാരം കുറയ്ക്കാനുള്ള ബേരിയാട്രിക് സർജറിക്കും അദ്ദേഹം വിധേയനായിരുന്നു.
Delhi: Prime Minister Narendra Modi arrives at All India Institute of Medical Sciences (AIIMS) where Former Finance Minister Arun Jaitley has been admitted pic.twitter.com/nW91PEEl25
— ANI (@ANI) August 9, 2019












Click it and Unblock the Notifications