കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താണ്ഡവ് ഹിന്ദുവികാരം വ്രണപ്പെടുത്തി: ആമസോൺ പ്രൈമിനെതിരെ ബിജെപി നേതാവ്, പ്രചാരണം ശക്തം!!

Google Oneindia Malayalam News

മുംബൈ: അടുത്തിടെ റിലീസ് ചെയ്ത ആമസോൺ പ്രൈം സിരീസിനെതിരെ പരാതി നൽകി ബിജെപി. താണ്ഡവ് എന്ന വെബ്സിരീസ് നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രിക്ക് പാർട്ടി പരാതി നൽകുകയായിരുന്നു. പ്രൈം സിരീസിൽ ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് ചിത്രം നിരോധിക്കണമെന്നുള്ള ആവശ്യം പാർട്ടി ഉന്നയിക്കുന്നത്. അതേസമയം, താണ്ഡവ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് കപില്‍ മിശ്ര രംഗത്തുവന്നിരുന്നു. മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നാണ് വാദം. താണ്ഡവ് ഹിന്ദുക്കള്‍ക്കെതിരായ വര്‍ഗീയ വിദ്വേഷം നിറഞ്ഞ വെബ്സിരീസാണെന്നും അതിനാൽ നിരോധിക്കണമെന്നുമാണ് ആവശ്യം.

 അര്‍ണബിന്റെ വാട്‌സ്‌ ആപ്പ്‌ ചാറ്റ്‌; ഉത്തരം പറയേണ്ടത്‌ പ്രധാനമന്ത്രിയെന്ന്‌ എംപി മഹുവ മൊയ്‌ത്ര അര്‍ണബിന്റെ വാട്‌സ്‌ ആപ്പ്‌ ചാറ്റ്‌; ഉത്തരം പറയേണ്ടത്‌ പ്രധാനമന്ത്രിയെന്ന്‌ എംപി മഹുവ മൊയ്‌ത്ര

 പ്രതിഷേധം ശക്തം

പ്രതിഷേധം ശക്തം

അലി അബ്ബാസ് സഫർ സംവിധാനം നിർവ്വഹിച്ച താണ്ഡവിൽ സെയ്ഫ് അലി ഖാൻ, ഡിംപിൾ കപാഡിയ, കുമുദ് മിശ്ര, തിഗ്മാനഷു ധുലിയ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയിട്ടുള്ളത്. ഇന്ത്യയിലെ രാഷ്ട്രീയം ചർച്ച ചെയ്യുന്ന ചിത്രം ട്രെയിലർ പുറത്തുവന്നതോടെ തന്നെ ഏറെ ചർച്ചയായിരുന്നു. ചിത്രം പുറത്തിറങ്ങിയതോടെ സെയ്ഫ് അലി ഖാനെതിരെയാണ് പ്രതിഷേധം ശക്തമായിട്ടുള്ളത്.

പിൻവലിച്ച് മാപ്പ് പറയണം

പിൻവലിച്ച് മാപ്പ് പറയണം

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെതിരെ അടുത്തിടെ പുറത്തിറങ്ങിയ ആമസോൺ പ്രൈം വീഡിയോ വെബ് സീരീസായ താണ്ഡവിനെതിരെ ബിജെപി നേതാവ് രാം കടമാണ് രംഗത്തെത്തിയിട്ടുള്ളത്. സെയ്ഫ് അലി ഖാനെ ലക്ഷ്യംവെച്ച് രംഗത്തെത്തിയ ബിജെപി നേതാക്കൾ താണ്ഡവ് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നുന്നതാണെന്നും അതിനാൽ നിരോധിക്കണമെന്നുമുള്ള ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. ഇക്കാര്യത്തിൽ മുംബൈ പോലീസിനെ സമീപിച്ച് പരാതി നൽകുമെന്നും നേതാവ് കൂട്ടിച്ചേർത്തു. മേൽപ്പറഞ്ഞ വികാരങ്ങൾക്ക് പുറമെ ബോളിവുഡിനെ ഭീഷണിപ്പെടുത്തുന്ന ഒരു വീഡിയോയും ബിജെപി നേതാവ് പുറത്തുവിട്ടിട്ടുണ്ട്.

എന്തുകൊണ്ട് അനാദരവ്

എന്തുകൊണ്ട് അനാദരവ്

വിവിധ സിനിമകളിലൂടെയും വെബ് സീരീസുകളിലൂടെയും എന്തുകൊണ്ടാണ് ഹിന്ദു ദേവതകളോട് അനാദരവ് കാണിക്കുന്നതെന്നും ബിജെപി നേതാവ് ചോദിക്കുന്നു. ഇതിനുള്ള ഏറ്റവും പുതിയ ഉദാഹരണം താണ്ഡവ് എന്ന വെബ് സിരീസാണ്. സെയ്ഫ് അലി ഖാൻ വീണ്ടും ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്ന അത്തരം പരമ്പരകളുടെ ഭാഗമായിട്ടുണ്ടെന്നും ബിജെപി നേതാവ് പറയുന്നു. പരമശിവനെ കളിയാക്കുന്ന ഭാഗം സംവിധായകൻ അലി അബ്ബാസ് സഫർ നീക്കംചെയ്യേണ്ടിവരും. കൂടാതെ നടൻ സെഷൻ അയ്യൂബ് മാപ്പ് പറയേണ്ടതായും വരും. ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നത് വരെ ബിജെപി താണ്ഡവ് ബഹിഷ്കരിക്കുമെന്നും ബിജെപി രാം കടം നേതാവ് പറയുന്നു.

 വികാരങ്ങൾ വ്രണപ്പെടുത്തരുത്

വികാരങ്ങൾ വ്രണപ്പെടുത്തരുത്

"ബോളിവുഡ് എന്തുകൊണ്ടാണ് അവരുടെ സിനിമകളിലൂടെ ഹിന്ദു ദേവതകളോട് അനാദരവ് കാണിക്കുന്നത്? ഇത് വളരെക്കാലമായി തുടരുകയാണ്. ഇപ്പോൾ താണ്ഡവ് എന്ന വെബ് സീരീസിൽ ഒരു നടൻ പരമശിവനെ അവഹേളിക്കുന്നു ത്രിലവും ദാമ്രുവും അയാളുടെ കൈകളിലുണ്ട്. ഇത് അനുവദിക്കില്ല. ബോളിവുഡ് ശ്രദ്ധാപൂർവ്വം ഇക്കാര്യങ്ങൾ കൈകാര്യം ചെയ്യണം.

മാപ്പ് പറയണം

മാപ്പ് പറയണം

നമ്മുടെ വികാരങ്ങളും ഇതുപോലെ ആരെയെങ്കിലും വേദനിപ്പിക്കുകയും ആരെങ്കിലും അത് ചെയ്യാൻ ധൈര്യപ്പെടുകയും ചെയ്താൽ നിങ്ങളെ ഒരു ഷൂ ഉപയോഗിച്ച് അടിക്കും ഈ സീരീസ് എത്രയും വേഗം ബഹിഷ്കരിക്കേണ്ടതുണ്ടെന്നും നേതാവ് പറയുന്നു. ഒപ്പം ആമസോൺ പ്രൈം സിരീസിന്റെ സംവിധായകനും നിർമ്മാതാവും നടനും ക്ഷമ ചോദിക്കണമെന്നും ബിജെപി നേതാവ് ആവശ്യപ്പെടുന്നു. നടൻ സെയ്ഫ് അലി ഖാൻ മാപ്പ് പറയണമെന്നും ബിജെപി നേതാക്കൾ ആവശ്യമുന്നയിക്കുന്നു.

English summary
BJP leader asks to Boycott Tandav, Saif Ali Khan must apologise for hurting Hindu sentiments in series
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X