Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണെന്ന് ബിജെപി നേതാവ് ഷാനവാസ് ഹുസൈന്‍; മറുപടിയുമായി പ്രേം ചന്ദ്ര മിശ്ര

പാറ്റ്ന: കോൺഗ്രസ് പാർട്ടി മുങ്ങുന്ന ബോട്ട് പോലെയാണെന്ന് മുതിർന്ന ബിജെപി നേതാവും ബിഹാർ വ്യവസായ മന്ത്രിയുമായ സയ്യിദ് ഷാനവാസ് ഹുസൈൻ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇത് തുടരുന്നു. ഇനിയും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. കൈമൂർ ജില്ലയിലെ ഭാബുവയിൽ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നവര്‍ക്ക് ഒരുക്കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഷാനവാസ് ഹുസൈൻ.

തെറ്റായ പ്രവൃത്തികൾ

തെറ്റായ പ്രവൃത്തികൾ, ജനവിരുദ്ധ നയങ്ങൾ, അഴിമതി എന്നിവ കാരണം രാജ്യത്തെ ആളുകൾ തള്ളിക്കളഞ്ഞ "മുങ്ങുന്ന ബോട്ടിൽ" തുടരാന്‍ ആരും ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസില്‍ നിന്ന് സാധാരണ പ്രവര്‍ത്തകര്‍ മുതല്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ വരെ കൊഴിഞ്ഞ് പോവുകയാണെന്നും ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗം കൂടിയായ ഹുസൈൻ പറഞ്ഞു.

ശക്തവും സമ്പന്നവും

ശക്തവും സമ്പന്നവുമായ ഒരു ഇന്ത്യ ഉണ്ടാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരങ്ങൾ ശക്തിപ്പെടുത്തുന്നതിന് പ്രതിബദ്ധതയുള്ള നേതാക്കളെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യാനും ഹുസൈൻ ബിജെപി പ്രവർത്തകരോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പുതിയ വ്യവസായങ്ങൾ തുറക്കുന്നതിനൊപ്പം അടച്ചുപൂട്ടിയ എല്ലാ വ്യവസായ യൂണിറ്റുകളും പുനരുജ്ജീവിപ്പിക്കുമെന്നും ഹുസൈൻ വാഗ്ദാനം ചെയ്തു.

നെല്ല്, ഗോതമ്പ്,

നെല്ല്, ഗോതമ്പ്, പച്ചക്കറി ഉത്പാദനം എന്നിവയ്ക്ക് പേരുകേട്ട കൈമൂറില്‍ കാർഷിക അധിഷ്ഠിത വ്യവസായങ്ങൾക്ക് വലിയ സാധ്യതയുണ്ടെന്നും ജില്ലയെ അരി മില്ലിന്ഗ്, ഫുഡ് പ്രോസസ്സിംഗ്, എഥനോൾ വ്യവസായങ്ങൾ എന്നിവയുടെ കേന്ദ്രമാക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിന്റെ സംരംഭം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ഭരണകൂടവുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി വ്യാവസായിക പദ്ധതികൾ, പ്രത്യേകിച്ച് പട്ടികജാതി, പട്ടികവർഗ്ഗക്കാർ, മറ്റ് പിന്നോക്ക വിഭാഗങ്ങൾ (ഒബിസി), ന്യൂനപക്ഷങ്ങൾ എന്നിവയുടെ നിർവ്വഹണ പുരോഗതി അവലോകനം ചെയ്യുകയും ചെയ്തു

Recommended Video

cmsvideo
    Congress leader KP Anilkumar quits party, joins CPM
    മറുപടി

    അതേസമയം, ഹുസൈന് ശക്തമായ ഭാഷയില്‍ മറുപടി പറഞ്ഞുകൊണ്ട് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) മീഡിയ പാനലിസ്റ്റും ബീഹാർ നിയമസഭാംഗവുമായ പ്രേം ചന്ദ്ര മിശ്ര രംഗത്ത് എത്തി. സംസ്ഥാനത്ത് നിന്നുള്ള ഒരു പ്രമുഖ കോൺഗ്രസ് നേതാവും അടുത്തിടെ ബിജെപിയിൽ ചേർന്നിട്ടില്ലെന്നും ബിജെപി നേതാക്കൾക്ക് അവരുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വർദ്ധിച്ചുവരുന്ന വിലക്കയറ്റഴും തൊഴിലില്ലായ്മയും കാരണം പാർട്ടിയുടെ ജനപ്രീതി അതിവേഗം കുറയുന്നതിനാലാണ് ബിജെപി നേതാക്കൾ സ്വന്തം ഭാവിയെക്കുറിച്ച് ഭയപ്പെടുന്നതെന്നും പ്രേം ചന്ദ്ര മിശ്രകൂട്ടിച്ചേര്‍ത്തു.

    സാരിയില്‍ അതീവ സുന്ദരിയായ ഹണി റോസ്: മലയാളികളുടെ ഇഷ്ടതാരത്തിന്റെ ചിത്രങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+