കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സോണിയാ ഗാന്ധിക്ക് രണ്ടരലക്ഷം കോടി രൂപയുടെ ബാങ്ക് അക്കൗണ്ട്'

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി വീണ്ടും രംഗത്തെത്തി. രാഹുല്‍ ഗാന്ധി കമ്പനികളുടെ കമ്മീഷന്‍ ഏജന്റാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാഹുലിന്റെ പണമിടപാടുകള്‍ വിശദമായി നിരീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് സ്വാമി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.

രാഹുല്‍ ഗാന്ധി ഒരു കമ്മീഷന്‍ ഏജന്റാണ്. രാഹുല്‍ എന്തൊക്കയാണ് ചെയ്യുന്നതെന്ന് തനിക്കറിറിയണം. നീണ്ടനാളത്തെ രാഹുലിന്റെ വെക്കേഷന്‍ ഇപ്പോള്‍ വീണ്ടും സംശയാസ്പദമാവുകയാണ്. ഏതെങ്കിലും ഒരു രാഷ്ട്രീയക്കാരന്‍ ഇത്തരത്തില്‍ ആരുമറിയാതെ ദീര്‍ഘനാളത്തേക്ക് ഒരിടത്തേക്കു പോയ ചരിത്രമുണ്ടോ? ഏതുതരത്തിലുള്ള രാഷ്ട്രീയക്കാരനാണ് ഇയാളെന്ന് സ്വാമി ചോദിക്കുന്നു.

sonia-gandhi

രാഹുല്‍ ഗന്ധിയെ തനിക്ക് മനസിലാകുന്നില്ല. പാര്‍ലിമെന്റ് അംഗവും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും ആണിയാള്‍. ഇത്തരത്തിലുള്ള ഒരാള്‍ക്ക് ഇംഗ്ലണ്ടിലെ ഒരു കമ്പനിയില്‍ എന്താണ് കാര്യമെന്ന് അറിയേണ്ടതുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു.

എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആവശ്യപ്പെട്ട് വിഷയത്തില്‍ താന്‍ പ്രധാനമന്ത്രിക്ക് കത്തയക്കുന്നുണ്ട്. രാഹുലിന് മറ്റു കമ്പനികളുമായി ബന്ധമുണ്ടോ എന്നകാര്യവും പരിശോധിക്കേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗന്ധിക്കെതിരെയും സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരിച്ചു. രണ്ടരലക്ഷം കോടി രൂപയുടെ ബാങ്ക് അക്കൗണ്ട് സോണിയയ്ക്ക് ഉണ്ടെന്ന് സ്വാമി പറയുന്നു. കൃത്യമായ സ്ഥലത്തുനിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്. സൂറിച്ചിലുള്ള ഒരു ബാങ്കിലാണ് പണം സൂക്ഷിച്ചിരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റിന് ഈ വിവരങ്ങളെല്ലാം അറിയാമെങ്കിലും നടപടിയുണ്ടാകുന്നില്ലെന്ന് സ്വാമി കൂട്ടിച്ചേര്‍ത്തു.

English summary
BJP leader Subramanian Swamy calls Rahul commission agent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X