കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരവിന്ദ് കെജ്രിവാളിന് മോദിഫോബിയയെന്ന് ബിജെപി

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന് മോദി ഫോബിയ അഥവാ മോദിപ്പേടിയാണോ. ആണ് എന്നാണ് നരേന്ദ്ര മോദിയുടെ പാര്‍ട്ടിയായ ബി ജെ പിയിലെ നേതാക്കള്‍ പറയുന്നത്. കേന്ദ്ര സര്‍ക്കാറുമായി വഴക്കുണ്ടാക്കുന്നതും എല്ലാ കാര്യങ്ങള്‍ക്കും നരേന്ദ്ര മോദിയെ കുറ്റം പറയുന്നതും കെജ്രിവാളിന് ഒരു ഫാഷനായിത്തീര്‍ന്നിട്ടുണ്ട് എന്നാണ് ബി ജെ പി നേതാക്കളുടെ അഭിപ്രായം.

ബി ജെ പിയുടെ മുതിര്‍ന്ന നേതാവും പാര്‍ലമെന്ററി കാര്യ മന്ത്രിയുമായ വെങ്കയ്യ നായിഡുവാണ് കെജ്രിവാളിന് മോദി ഫോബിയ ആണ് എന്ന് പറഞ്ഞത്. അഴിമതിയുടെ കാര്യത്തില്‍ റെയ്ഡ് നടത്തുന്നതിന് അനുവാദമൊന്നും ആവശ്യമില്ല എന്നായിരുന്നു ആം ആദ്മി പാര്‍ട്ടി മുന്‍പ് പറഞ്ഞിരുന്നത്. ഇപ്പോള്‍ അത് തിരുത്തിപ്പറയുന്നത് ഹിപ്പോക്രസിയാണ്. 2007 ലെ പരാതിപ്രകാരമാണ് സി ബി ഐ ഇപ്പോള്‍ റെയ്ഡ് നടത്തിയത്.

kejrawal

പ്രധാനമന്ത്രിയെ ഭീരു എന്ന് വിളിച്ച അരവിന്ദ് കെജ്രിവാള്‍ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. ഇത് അനാവശ്യവും അപലപനീയവുമാണ്. പാര്‍ട്ടി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രവി ശങ്കര്‍ പ്രസാദ്. കോടതിയില്‍ നിന്നും സെര്‍ച്ച് വാറണ്ട് കിട്ടിയ ശേഷമാണ് സി ബി ഐ റെയ്ഡ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെജ്രിവാള്‍ അഴിമതിക്കാരെ സംരക്ഷിക്കുകയാണ് എന്ന് മറ്റൊരു ബി ജെ പി നേതാവായ പ്രകാശ് ജാവദേക്കര്‍ ആരോപിച്ചു. അഴിമതിക്കാരെ ശിക്ഷിക്കേണ്ടതിന് പകരം അദ്ദേഹം പ്രധാനമന്ത്രിയെ കുറ്റം പറയുകയാണ്. പാര്‍ലമെന്റ് നടന്നുകൊണ്ടിരിക്കുമ്പോള്‍ ഇത്തരം ഒരു റെയ്ഡ് നടത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെടും എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ - കെജ്രിവാളിന്റെ ഓഫീസ് റെയ്ഡ് ചെയ്ത സി ബി ഐ നടപടിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു ബി ജെ പി നേതാവ് മാധ്യമപ്രവര്‍ത്തകരോട് തിരിച്ചുചോദിച്ചത് ഇങ്ങനെയാണ്.

English summary
BJP accuses Delhi CM Arvind Kejriwal of Modi-phobia. BJP leaders say it has become a fashion with the Delhi Chief Minister to quarrel with the Centre and blame the Prime Minister foreverything.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X