കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി എംഎല്‍എമാര്‍ക്ക് പാരവച്ച് മോദി ആപ്പ്; പകുതിപേരും പുറത്ത്!! രജപുത്രരും ജാട്ടുകളും കൈവിട്ടു

Google Oneindia Malayalam News

ദില്ലി/ജയ്പൂര്‍: അഞ്ച് സംസ്ഥാനങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. മൂന്നെണ്ണം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍. ഇവിടെ എന്ത് സംഭവിക്കുമെന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്. കാരണം, ബിജെപിക്കെതിരെ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങൡ വികാരം രൂപപ്പെട്ടോ എന്നതാണ് അറിയേണ്ടത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്കെതിരെ വികാരം ശക്തമായിട്ടുണ്ടെങ്കില്‍ അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്ന് വിലയിരുത്തലുണ്ടാകും. അതിനിടെയാണ് ബിജെപി എംഎല്‍എമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള നമോ ആപ്പ് തിരിച്ചടിയാകുന്നത്. ബിജെപിയെ പിന്തുണയ്ക്കുന്ന ജാതികളിലും മാറ്റംവന്നിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....

 എന്തുവില കൊടുത്തും

എന്തുവില കൊടുത്തും

എന്തുവില കൊടുത്തും ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ നിലനിര്‍ത്തണം എന്നതാണ് ബിജെപിയുടെ ലക്ഷ്യം. എന്നാല്‍ അടുത്തിടെ പുറത്തുവന്ന അഭിപ്രായ സര്‍വ്വെകള്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്നും കോണ്‍ഗ്രസ് മുന്നേറുമെന്നുമാണ് പ്രവചിക്കുന്നത്. ഈ സാഹചര്യത്തില്‍ ശക്തമായ മറുതന്ത്രം പയറ്റുകയാണ് ബിജെപി. അവിടെയാണ് നമോ ആപ്പിന്റെ പ്രാധാന്യം.

 നമോ ആപ്പ് വഴി

നമോ ആപ്പ് വഴി

സ്വന്തം എംഎല്‍എമാരെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിയിക്കാന്‍ ജനങ്ങള്‍ക്ക് നമോ ആപ്പ് വഴി സാധിക്കും. എംഎല്‍എ ജനോപകാരിയാണോ? മണ്ഡലത്തില്‍ പതിവായി സന്ദര്‍ശിക്കാറുണ്ടോ? വികസന പ്രവര്‍ത്തനങ്ങളില്‍ സജീവമാണോ എന്നീ കാര്യങ്ങളെല്ലാം മണ്ഡലത്തിലുള്ളവര്‍ക്ക് നമോ ആപ്പ് വഴി അറിയിക്കാന്‍ സാധിക്കും.

മാറ്റിനിര്‍ത്താന്‍ തീരുമാനം

മാറ്റിനിര്‍ത്താന്‍ തീരുമാനം

ജനങ്ങളില്‍ നിന്ന് നമോ ആപ്പ് വഴി ലഭിക്കുന്ന പ്രതികരണങ്ങള്‍ കണക്കിലെടുത്താകും എംഎല്‍എമാരെ വീണ്ടും മല്‍സരിപ്പിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുക. പാര്‍ട്ടി തലത്തിലുള്ള വിലയിരുത്തലുകള്‍ ഒരു ഭാഗത്ത് നടക്കുന്നുണ്ടെങ്കിലും നമോ ആപ്പ് വഴി ലഭിക്കുന്ന പ്രതികരണങ്ങള്‍ മികച്ചതായില്ലെങ്കില്‍ എംഎല്‍എമാരെ മാറ്റി നിര്‍ത്തും. പകരം പുതുമുഖത്തെ മല്‍സരിപ്പിക്കുകയും ചെയ്യും.

 ബിജെപി പ്രതിനിധികള്‍ക്ക് ആശങ്ക

ബിജെപി പ്രതിനിധികള്‍ക്ക് ആശങ്ക

തിരഞ്ഞെടുപ്പ് അടുത്തതോടെ എല്ലാ മണ്ഡലത്തിലും മല്‍സരിക്കാന്‍ സാധ്യതയുള്ള ബിജെപി നേതാക്കള്‍ സജീവമായിട്ടുണ്ട്. രാജസ്ഥാനിലാണ് നമോ ആപ്പ് വഴിയുള്ള ജനങ്ങളുടെ പ്രതികരണം ബിജെപി തേടുന്നത്. ഇത് വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപി പയറ്റുമെന്നാണ് അറിയുന്നത്. അതുകൊണ്ടുതന്നെ എല്ലാ ബിജെപി പ്രതിനിധികള്‍ക്കും ആശങ്ക ഇരട്ടിയായിട്ടുണ്ട്.

പകുതി പേര്‍ക്ക് സീറ്റില്ല

പകുതി പേര്‍ക്ക് സീറ്റില്ല

രാജസ്ഥാനില്‍ ബിജെപിയുടെ പകുതി എംഎല്‍എമാര്‍ക്ക് ഇത്തവണ സീറ്റ് നല്‍കില്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന വിവരം. മോശം അഭിപ്രായമുള്ളവരെയെല്ലാം മാറ്റി നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിച്ചു. പകരം പുതുമുഖങ്ങളെ ഗോദയിലിറക്കും. കോണ്‍ഗ്രസ് പ്രചാരണത്തിന്റെ മുനയൊടിക്കുന്നതും ഭരണവിരുദ്ധ വികാരം ഇല്ലാതാക്കുന്നതിനുമാണ് ബിജെപിയുടെ നീക്കം.

 100 പുതുമുഖങ്ങള്‍

100 പുതുമുഖങ്ങള്‍

160 എംഎല്‍എമാരാണ് രാജസ്ഥാനില്‍ ബിജെപിക്കുള്ളത്. ഇതില്‍ 80 മുതല്‍ 100 വരെ എംഎല്‍എമാരെ മാറ്റി നിര്‍ത്താനാണ് സാധ്യത. ഇവരെ കുറിച്ച് നമോ ആപ്പ് വഴി മോശം പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. ഇവര്‍ക്ക് പകരം യുവാക്കളെ രംഗത്തിറക്കും. ഇങ്ങനെ തിരഞ്ഞെടുപ്പില്‍ സീറ്റ് നഷ്ടമാകുന്നവര്‍ ഉയര്‍ത്തുന്ന വെല്ലുവിളിയും പാര്‍ട്ടിക്ക് തിരിച്ചടിയാണ്.

 വിമതനീക്കം വെല്ലുവിളി

വിമതനീക്കം വെല്ലുവിളി

വര്‍ഷങ്ങളായി എംഎല്‍എ പദവിയില്‍ ഇരിക്കുന്നവരെ ഇത്തവണ മല്‍സരിപ്പിക്കേണ്ട എന്ന് പാര്‍ട്ടിയില്‍ ആലോചനയുണ്ട്. എന്നാല്‍ ഇത്തരക്കാരെ മാറ്റുമ്പോള്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ശക്തിപ്പെടുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. ഇവിടെയാണ് ജാതി നോക്കുന്നത്. വോട്ട് ബാങ്കുള്ള സമുദായക്കാരനാണെങ്കില്‍ വീണ്ടും മല്‍സരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 പ്രധാനമന്ത്രി അറിയും

പ്രധാനമന്ത്രി അറിയും

നമോ ആപ്പ് വഴി ലഭിക്കുന്ന പ്രതികരണങ്ങള്‍ പ്രധാനമന്ത്രി അറിയും. അതുകൊണ്ടുതന്നെ ജനങ്ങള്‍ ഈ ആപ്പ് കൂടുതലായി ഉപയോഗിക്കുന്നുണ്ട്. എംഎല്‍എമാരെ പറ്റി ഒട്ടേറെ പരാതികള്‍ ഈ ആപ്പ് വഴി ലഭിച്ചുകഴിഞ്ഞു. തുടര്‍ന്നാണ് രാജസ്ഥാനിലെ 100ഓളം എംഎല്‍എമാരെ മാറ്റി പുതിയ വ്യക്തികളെ മല്‍സരിപ്പിക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നത്.

 ജാതിസമവാക്യം മാറി

ജാതിസമവാക്യം മാറി

അതേസമയം, രാജസ്ഥാനിലെ ജാതി സമവാക്യങ്ങള്‍ മാറുകയാണ്. സാധാരണ ബിജെപിയെ പിന്തുണയ്ക്കുന്നവരാണ് രജപുത് സമുദായക്കാര്‍. എന്നാല്‍ ഇത്തവണ അവര്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് കരുതുന്നു. മിക്ക രജപുത് നേതാക്കളും കോണ്‍ഗ്രസ് അനുകൂലമായിട്ടാണ് പ്രതികരിക്കുന്നത്. കൂടാതെ ജാട്ട് സമുദായവും ബിജെപിക്ക് എതിരെ വോട്ട് ചെയ്യുമെന്നാണ് പ്രചാരണം. അത് ബിജെപിക്ക് തിരിച്ചിടയാകും.

മീണകള്‍ ബിജെപിക്കൊപ്പം

മീണകള്‍ ബിജെപിക്കൊപ്പം

എന്നാല്‍ കിഴക്കന്‍ രാജസ്ഥാനിലെ സ്വാധീനമുള്ള സമുദായമാണ് മീണകള്‍. ഇവര്‍ ഇത്തവണ ബിജെപിക്കൊപ്പം നില്‍ക്കുമെന്നാണ് കരുതുന്നത്. മീണ സമുദായത്തില്‍പ്പെട്ട പ്രമുഖനായ കിരോരി ലാല്‍ മീണ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. മീണ സമുദായക്കാര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ മതിയായ പ്രാതിനിധ്യം നല്‍കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്.

മാറ്റങ്ങള്‍ ഇങ്ങനെ

മാറ്റങ്ങള്‍ ഇങ്ങനെ

രജപുത് സമുദായം ബിജെപിയെ കൈവിടുന്നു. മീണ സമുദായം ബിജെപിയെ ചേര്‍ത്ത് പിടിക്കുന്നു. ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നു. മറികടക്കാന്‍ ബിജെപി പുതുമുഖങ്ങളെ മല്‍സരിപ്പിക്കുന്നു. ഇതിനെല്ലാം പുറമെ, മാനവേന്ദ്ര സിങ് ഉള്‍പ്പെടെയുള്ള ചില ബിജെപി പ്രമുഖര്‍
കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നു..... അടുത്തമാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മാറിമറിയുകയാണ് രാജസ്ഥാന്‍ രാഷ്ട്രീയം.

സൗദി ഒടുവില്‍ സമ്മതിച്ചു; ഖഷോഗി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടു, ദുരൂഹത ബാക്കി, കൂട്ട അറസ്റ്റ്സൗദി ഒടുവില്‍ സമ്മതിച്ചു; ഖഷോഗി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടു, ദുരൂഹത ബാക്കി, കൂട്ട അറസ്റ്റ്

English summary
BJP may drop over half of its MLAs in Rajasthan to counter anti-incumbency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X