Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി 300 സീറ്റുകളിലേക്ക് കുതിക്കും, എന്‍ഡിഎയില്‍ നേട്ടമുണ്ടാക്കുക ഈ കക്ഷികള്‍!!

ദില്ലി: ബിജെപിക്ക് ഇത്തവണ തിരിച്ചടിയുണ്ടാവുമെന്ന ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍ക്ക് കാര്യമായ പ്രസക്തിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. വോട്ടര്‍മാര്‍ പ്രതിപക്ഷത്തിന് അനുകൂലമായി ചിന്തിക്കുന്നുണ്ടെങ്കിലും, ബിജെപിക്കെതിരായി വോട്ട് ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് നിലവില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം ബിജെപിക്ക് സീറ്റുകള്‍ കുറയുമെങ്കിലും, അത് വലിയ രീതിയിലേക്ക് മാറില്ലെന്ന് വ്യക്തമാണ്.

പല സംസ്ഥാനങ്ങളിലും, പ്രത്യേകിച്ച് ഹിന്ദി ഹൃദയഭൂമിയില്‍ മോദിയുടെ പ്രചാരണങ്ങള്‍ക്ക് വന്‍ പിന്തുണയാണ് ലഭിക്കുന്നത്. പ്രാദേശിക സ്ഥാനാര്‍ത്ഥികളേക്കാള്‍ കൂടുതല്‍ മോദിക്കാണ് വോട്ട് ചെയ്യുന്നതെന്നാണ് ഇവര്‍ പറയുന്നത്. അതേസമയം പത്ത് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ നേരിട്ട പ്രതിസന്ധിയും വോട്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതാണ് പ്രതിപക്ഷത്തിനുള്ള വലിയ തിരിച്ചടി.

പ്രതിപക്ഷവുമായുള്ള വ്യത്യാസം

പ്രതിപക്ഷവുമായുള്ള വ്യത്യാസം

പ്രതിപക്ഷവുമായുള്ള പ്രധാന വ്യത്യാസം എന്‍ഡിഎയിലെ എല്ലാ കക്ഷികളും തമ്മില്‍ നല്ല ഐക്യത്തിലാണ് എന്നതാണ്. അതിലുപരി കഴിഞ്ഞ അഞ്ച് വര്‍ഷം മുസ്ലീങ്ങള്‍ ഒഴിച്ചുള്ള വിഭാഗങ്ങളില്‍ നല്ല വേരോട്ടമുണ്ടാക്കാനും ബിജെപിക്ക് സാധിച്ചിട്ടുണ്ട്. എന്‍ഡിഎയിലെ കക്ഷികള്‍ ഇത്തവണ ബിജെപിയെ മുന്നോട്ട് നയിക്കുന്നതില്‍ നിര്‍ണായകമായി മാറും 60 സീറ്റുകള്‍ വരെ ഇവര്‍ നേടാന്‍ സാധ്യതയുണ്ട്. കൂടുതല്‍ പാര്‍ട്ടികളുമായുള്ള ചര്‍ച്ച അമിത് ഷാ നടത്തുന്നുണ്ട്.

സീറ്റ് നില ഇങ്ങനെ

സീറ്റ് നില ഇങ്ങനെ

ഓരോ സംസ്ഥാനത്ത് നിന്നുള്ള ട്രെന്‍ഡുകള്‍ ബിജെപിക്ക് അനുകൂലമാണ്. രണ്ടാം യുപിഎ സര്‍ക്കാരിന് മുകളില്‍ നില്‍ക്കുന്ന ജനപിന്തുണ ബിജെപിക്കുണ്ട്. 245 സീറ്റുകള്‍ വരെ ബിജെപി നേടാമെന്ന് ബെറ്റിംഗ് വിപണികളും പറയുന്നു. ബാക്കി സീറ്റുകള്‍ എന്‍ഡിഎയിലെ കക്ഷികളിലൂടെ ലഭിക്കും. ഇതോടെ 300 സീറ്റ് കടക്കും. കോണ്‍ഗ്രസ് പക്ഷത്തെ പ്രമുഖ പാര്‍ട്ടികളെ കൊണ്ടുവരാനുള്ള ശ്രമവും അമിത് ഷാ നടത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടാനും സാധ്യതയുണ്ട്.

ഏതൊക്കെ സംസ്ഥാനങ്ങള്‍

ഏതൊക്കെ സംസ്ഥാനങ്ങള്‍

ബിജെപി ബീഹാര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ വമ്പന്‍ കുതിപ്പ് നടത്തും. ബീഹാറില്‍ ബിജെപി മത്സരിക്കുന്ന 17 സീറ്റിലും വിജയിക്കുമെന്നാണ് പ്രവചനം. മഹാരാഷ്ട്രയിലെ 48 സീറ്റില്‍ 36 സീറ്റ് വരെ ബിജെപി ശിവസേന സഖ്യം നേടും. കഴിഞ്ഞ തവണ 42 സീറ്റ് നേടിയിരുന്നു. ഇവിടെ ഭരണവിരുദ്ധ വികാരം ഏറ്റവും കുറവാണ് ഉള്ളത്. മോദി ഏറ്റവും പോപ്പുലറായി നില്‍ക്കുന്ന രണ്ട് സംസ്ഥാനമാണ് ബീഹാറും മഹാരാഷ്ട്രയും. യുപിയും ഇതില്‍ ഉള്‍പ്പെടും.

എന്തുകൊണ്ട് നേട്ടം

എന്തുകൊണ്ട് നേട്ടം

മഹാരാഷ്ട്രയിലും ബീഹാറിലും പ്രതിപക്ഷം തീര്‍ത്തും ദുര്‍ബലമായിരിക്കുകയാണ്. കോണ്‍ഗ്രസ് എന്‍സിപി സഖ്യം മഹാരാഷ്ട്രയില്‍ പ്രചാരണത്തെ നയിക്കാന്‍ കഷ്ടപ്പെടുകയാണ്. എന്‍സിപിയിലെ പ്രശ്‌നങ്ങള്‍ ബിജെപിക്ക് കൂടുതല്‍ കരുത്തേകിയിരിക്കുകയാണ്. മറാത്ത് വാഡയില്‍ കര്‍ഷകരെ അടക്കം കൈയ്യിലെടുത്ത് ശിവസേനയും കടുത്ത വെല്ലുവിളി കോണ്‍ഗ്രസിന് ഉണ്ടാക്കിയിരിക്കുകയാണ്. ബീഹാറില്‍ ലാലു പ്രസാദ് യാദവ് പ്രചാരണത്തില്‍ ഇറങ്ങാത്തത് കോണ്‍ഗ്രസ് ആര്‍ജെഡി സഖ്യത്തെ ദുര്‍ബലമാക്കിയിരിക്കുകയാണ്.

ഹിന്ദി ഹൃദയ ഭൂമി നേട്ടം

ഹിന്ദി ഹൃദയ ഭൂമി നേട്ടം

ഹിന്ദി ഹൃദയ ഭൂമിയില്‍ ബിജെപി വന്‍ തിരിച്ചുവരവ് നടത്തും. യുപിയില്‍ 52 സീറ്റ് വരെയാണ് ബിജെപിക്ക് ലഭിക്കുക. ആര്‍എസ്എസിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലും ഇക്കാര്യം പറയുന്നുണ്ട്. മറ്റൊന്ന് മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ നേട്ടമാണ്. രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ പ്രചാരണം ബിജെപിയുടെ അടുത്തെങ്ങുമില്ല. ഇവിടെ 18 സീറ്റ് വരെ ബിജെപി നേടും. മധ്യപ്രദേശില്‍ 20 സീറ്റുകള്‍ ബിജെപിക്ക് ലഭിക്കും. ഇവിടെ ശിവരാജ് സിംഗ് ചൗഹാന്‍ വലിയ തരംഗമാകും.

മോദിയുടെ നേട്ടം

മോദിയുടെ നേട്ടം

മോദി ഫാക്ടര്‍ ദക്ഷിണേന്ത്യയില്‍ കര്‍ണാടക ഒഴിച്ചുള്ള സ്ഥലങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. അതാണ് ബിജെപി ദുര്‍ബലമാകാതിരിക്കാനുള്ള കാരണം. അതേസമയം തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബിഎസ്പി, എന്‍സിപി എന്നീ പാര്‍ട്ടികളും എന്‍ഡിഎയില്‍ എത്താന്‍ സാധ്യതയുണ്ട്. കര്‍ണാടകത്തില്‍ ശക്തമായ പോരാട്ടം നടക്കുന്നുണ്ടെങ്കിലും 15 സീറ്റ് വരെ ബിജെപി നേടും. ഹരിയാന, ദില്ലി എന്നിവിടങ്ങളിലും ബിജെപി തന്നെ നേട്ടമുണ്ടാക്കും.

ബദലില്ലാതെ ബിജെപി

ബദലില്ലാതെ ബിജെപി

ബിജെപിയുടെ മുന്നേറ്റത്തിന് തന്നെ ഇത്തവണ സാക്ഷ്യം വഹിക്കേണ്ടി വരും. അമിത് ഷാ പറഞ്ഞത് പോലെ 300 സീറ്റ് എന്‍ഡിഎയ്ക്ക് ലഭിക്കും. ബിജെപി പിന്നോക്ക മേഖലയില്‍ നടത്തിയ വികസനമാണ് ഇതിന് പ്രധാന കാരണം. നഗരമേഖലയില്‍ പത്ത് ശതമാനം വോട്ടിന്റെ നേട്ടം ബിജെപിക്ക് ലഭിക്കും. അതേസമയം നോട്ടുനിരോധനം, ജിഎസ്ടി എന്നിവയാണ് കഴിഞ്ഞ തവണത്തെ സീറ്റ് കുറയ്ക്കുന്നതിന് പ്രധാന കാരണമാകുക. അതേസമയം ഇത്തവണ മന്ത്രിസ്ഥാനങ്ങളില്‍ കാര്യമായ മാറ്റമുണ്ടാകും.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+