ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന്റെ ഷോക്ക്, ബിജെപി മന്ത്രി രാജിവെച്ചു, ഉടന്‍ പ്രതിപക്ഷ നിരയിലേക്ക്
ദില്ലി: ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന് വമ്പന്‍ തിരിച്ചുവരവൊരുങ്ങുന്നു. ബിജെപിയില്‍ നിന്ന് പ്രമുഖ നേതാക്കളെല്ലാം രാജിക്കായി ഒരുങ്ങുകയാണ്. പ്രമുഖ മന്ത്രി ഹരാക് സിംഗ് റാവത്ത് ബിജെപിയില്‍ നിന്ന് രാജിവെച്ചിരിക്കുകയാണ്. ഹരീഷ് റാവത്തുമായി ഇയാള്‍ ബന്ധപ്പെട്ടിരിക്കുകയാണ്. വൈകാതെ തന്നെ കോണ്‍ഗ്രസില്‍ ചേരാനാണ് ശ്രമം. തിരഞ്ഞെടുപ്പ് സമയത്ത് അപ്രതീക്ഷിത തിരിച്ചടിയാണ് ബിജെപിക്ക് ലഭിക്കുന്നത്. ഹരാക് സിംഗ് നേരത്തെ ബിജെപിയുടെ ക്യാബിനറ്റ് യോഗത്തിന്റെ പാതിവഴിയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. തന്റെ മണ്ഡലമായ കോട്ത്വാറില്‍ മെഡിക്കല്‍ കോളേജ് അനുവദിക്കാനുള്ള ബില്‍ ഇതുവരെ മന്ത്രിസഭാ യോഗം അനുമതി നല്‍കാതെ കെട്ടികിടക്കുകയാണ്. ഇതാണ് മന്ത്രിയെ ചൊടിപ്പിച്ചത്.
അതേസമയം ബിജെപി ഈ വാദങ്ങളൊക്കെ തള്ളുകയാണ്. ഹരാക് സിംഗ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിട്ടില്ലെന്നും, അഭ്യൂഹം മാത്രമാണ് അതെന്നും സംസ്ഥാന അധ്യക്ഷന്‍ മദന്‍ കൗശിക് പറഞ്ഞു. മറ്റൊരു എംഎല്‍എയായ ഉമേഷ് ശര്‍മ കൗവും പാര്‍ട്ടി വിടാനുള്ള ഒരുക്കത്തിലാണെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യം അദ്ദേഹത്തിന്റെ മകന്‍ ഗൗരവ് ശര്‍മ തള്ളിയിട്ടുണ്ട്. ദില്ലിയില്‍ നിന്ന് ഉമേഷ് ശര്‍മയ്ക്ക് ഒരു രഹസ്യ കോള്‍ വന്നിട്ടുണ്ട്. ഇത് രാജിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ വന്നതിന് പിന്നാലെയായിരുന്നു. ഹരാക് സിംഗിനെ കണ്ട് രാജി പിന്‍വലിപ്പിക്കാന്‍ ഉമേഷ് ശര്‍മ ശ്രമിച്ചുവെന്നാണ് വിവരം. ഇവര്‍ 2016ല്‍ ഹരീഷ് റാവത്തുമായി ഇടഞ്ഞാണ് കോണ്‍ഗ്രസില്‍ ചേരുന്നത്.
ബിജെപിയില്‍ അര്‍ഹിച്ച പ്രാധാന്യം ലഭിക്കുന്നില്ലെന്ന പരാതി ഇരുനേതാക്കള്‍ക്കുമുണ്ട്. ബിജെപി വികസന പ്രവര്‍ത്തനങ്ങളില്‍ പോലും ഈ നേതാക്കള്‍ക്ക് അര്‍ഹിച്ച പ്രാധാന്യം നല്‍കുന്നില്ലെന്നാണ് പരാതി. ഇതില്‍ ഹരാക് സിംഗ് റാവത്ത് ഇപ്പോഴത്തെ മന്ത്രിസഭയില്‍ വനം മന്ത്രിയാണ്. മെഡിക്കല്‍ കോളേജ് കോട്ദ്വാറില്‍ നരണമെന്നത് തന്റെ ഒരുപാട് കാലത്തെ ആവശ്യമാണ്. ജനങ്ങളെ സേവിക്കുന്നതില്‍ വലുതല്ല മന്ത്രിസ്ഥാനമെന്നും ഹരാക് സിംഗ് പറഞ്ഞു. അദ്ദേഹം തന്നെ രാജി സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹരാക് സിംഗ് ദില്ലിയിലെത്തിയിരുന്നു. ശനിയാഴ്ച്ച ഹരീഷ് റാവത്തിന്റെ സാന്നിധ്യത്തില്‍ അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന. ഹരിദ്വാറില്‍ വച്ചാവും ഈ പരിപാടി.
ഇതിനിടയിലാണ് ബിജെപി അധ്യക്ഷന്‍ ഗോപേശ്വശ്വറില്‍ നിന്ന് ഡെറാഡൂണിലേക്ക് എത്തുന്നത് ഹരാക് സിംഗിന്റെ വരവ് തീര്‍ച്ചയായും കോണ്‍ഗ്രസ് ക്യാമ്പിനെ ശക്തമാക്കുമെന്ന് ഉറപ്പാണ്. ഹരീഷ് റാവത്തിനെ നേരത്തെ പ്രചാരണത്തിന്റെ ചുമതല രാഹുല്‍ ഏല്‍പ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ വിമര്‍ശനം ഹൈക്കമാന്‍ഡ് മുഖവിലയ്‌ക്കെടുക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസില്‍ നിന്നെത്തിയ പല പ്രമുഖര്‍ക്കും നേരത്തെ മന്ത്രിസ്ഥാനവും നല്‍കിയിരുന്നു. ഹരാക് സിംഗ് നേരത്തെ ദില്ലിയിലെത്തി രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു. ഇയാള്‍ക്കൊപ്പം നാല് വിമത നേതാക്കള്‍ കൂടി എത്തുമെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ ഇത് സമ്മര്‍ദതന്ത്രം മാത്രമാണെന്നായിരുന്നു രാഷ്ട്രീയ വിദഗ്ധര്‍ പറഞ്ഞത്.