Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരാഖണ്ഡിൽ മണിക്കൂറുകൾക്കിടെ ബിജെപിക്ക് മറുപടിയുമായി കോൺഗ്രസ്; എംഎൽഎ പാർട്ടിയിൽ ചേർന്നു

ഡറാഡൂൺ; നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഉത്തരാഖണ്ഡിൽ കൂടുമാറ്റങ്ങൾ തുടരുന്നു. മുൻ കോൺഗ്രസ് അധ്യക്ഷൻ ബി ജെ പിയിലെത്തിയതിന് മണിക്കൂറുകൾക്കുള്ളൽ ബി ജെ പി എം എൽ എയെ പാർട്ടിയിൽ എത്തിച്ചിരിക്കുകയാണ് കോൺഗ്രസ്. തെഹ്റിയിൽ നിന്നുള്ള എം എൽ എയായ ധൻ സിംഗ് നേഗിയാണ് കോൺഗ്രസിൽ ചേർന്നത്.

കോൺഗ്രസിൽ ചേർന്ന് ധൻ നേഗി

മുൻ കോൺഗ്രസ് മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ സാന്നിധ്യത്തിലാണ് ധൻ സിംഗ് നേഗിയുടെ പാർട്ടി പ്രവേശം. ഇന്ന് രാവിലെ മുൻ കോൺഗ്രസ് അധ്യക്ഷനൻ ആയിരുന്ന കിഷോർ ഉപാധ്യായ ബി ജെ പിയിൽ ചേർന്നിരുന്നു. നേരത്തേ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് കോൺഗ്രസ് പുറത്താക്കിയ നേതാവാണ് ഉപാധ്യായ.

 സീറ്റ് നിഷേധിച്ചിരുന്നു

ബി ജെ പി നേതാക്കളുമായുള്ള ഉപാധ്യായയുടെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു പാർട്ടി നീക്കം. തെഹ്റി മണ്ഡലത്തിൽ നിന്നുള്ള നേതാവായ ഉപാധ്യായയ്ക്ക് ഇക്കുറി കോൺഗ്രസ് സീറ്റ് നിഷേധിച്ചിരുന്നു. ഇതോടെയാണ് അദ്ദേഹം ബി ജെ പിയിലേക്ക് ചേക്കേറിയത്. 2002 ലും 2007 ലും തെഹ്റിയിൽ നിന്നുള്ള എം എൽ എയായിരുന്നു ഉപാധ്യായ.

 പാർട്ടി ഉപാധ്യായയ്ക്ക് സീറ്റ് നൽകിയേക്കും

അതേസമയം ഉപാധ്യായ ബി ജെ പിയിൽ എത്തിയതോടെ അദ്ദേഹത്തിന് ഇക്കുറി പാർട്ടി സീറ്റ് നൽകിയേക്കുമെന്നുളള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോൾ മണ്ഡലത്തിലെ സിറ്റിംഗ് എം എൽ എയായ നേഗി ബി ജെ പി ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നത്. നേഗിയെ ഞങ്ങൾ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുകയാണ്. 2017 ൽ തെഹ്റിയിൽ ജയിച്ച നേതാവാണ് അദ്ദേഹം, കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.

വൻ ഭൂരിപക്ഷത്തോടെ വിജയം

2017ൽ 6,840 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു നേഗി മണ്ഡലത്തിൽ നിന്നും വിജയിച്ചത്. സ്വതന്ത്ര സ്ഥാനാർത്ഥി ദിനേശ് ധനി രണ്ടാം സ്ഥാനത്തെത്തിയത്. അതേസമയം നേഗി ഇക്കുറി കോൺഗ്രസ് ടിക്കറ്റിൽ മണ്ഡലത്തിൽ നിന്നും മത്സരിച്ചേക്കും. അതിനിടെ ഉപാധ്യായയുടെ ബി ജെ പി പ്രവേശനം തെറ്റായ തിരുമാനമായിരുന്നുവെന്നും അതിൽ അദ്ദേഹം ഉടൻ ഖേദിക്കുമെന്നും നേഗി പറഞ്ഞു.

കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചതിന് പിന്നിൽ

45 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് ഉപാധ്യായ ബി ജെ പിയിൽ ചേർന്നത്. അദ്ദേഹം ബി ജെ പിയിൽ ഒരു അധിക പറ്റായിരിക്കും. അക്കാര്യം അദ്ദേഹത്തിന് വളരെ വേഗത്തിൽ മനസിലാകുമെന്നും തിരുമാനത്തിൽ ഖേദിക്കുമെന്നും നേഗി പ്രതികരിച്ചു. തന്റെ ആവശ്യങ്ങൾ കോൺഗ്രസ് നേതൃത്വം പരിഗണിക്കാത്തതിനാലാണ് ബി ജെ പിയിലേക്ക് പോകുന്നതെന്നായിരുന്നു കിഷോർ ഉപാധ്യായ പാർട്ടി വിട്ട പിന്നാലെ പ്രതികരിച്ചത്.

ഇഞ്ചോടിഞ്ച് പോരാട്ടം


ഉത്തരാഖണ്ഡിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇക്കുറി പല സർവ്വേകളും പ്രവചിക്കുന്നത്. 2017 ൽ കൂറ്റൻ ഭൂരിപക്ഷത്തിൽ വിജയിച്ച സംസ്ഥാനത്ത് ബി ജെ പി കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഉൾപ്പാർട്ടി തർക്കങ്ങളും മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞ് പോക്കുമാണ് ബി ജെ പിയുടെ ആശങ്ക. അതേസമയം മറുവശത്ത് കോൺഗ്രസിലും സ്ഥിതി വ്യത്യസ്തമല്ല.

ബിജെപിയിൽ


സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതോടെ പാർട്ടിയിൽ വലിയ കലാപം തന്നെ ഉടലെടുത്തിട്ടുണ്ട്. സ്ഥാനാർത്ഥിത്വം ലഭിക്കാത്ത പലരും ഇതിനോടകം പാർട്ടി വിട്ടിട്ടുണ്ട്. ടിക്കറ്റ് നൽകിയില്ലേങ്കിൽ സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിക്കുമെന്ന ഭീഷണിയാണ് നേതാക്കൾ ഉയർത്തുന്നത്. അതിനിടെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി തർക്കങ്ങൾ ഉയർന്നതോടെ അഞ്ച് സ്ഥാനാർത്ഥികളെ മാറ്റാൻ നേതൃത്വം തിരുമാനിച്ചിട്ടുണ്ട്. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന്റെ സ്ഥാനാർത്ഥിത്വം ഉൾപ്പെടെയാണ് മാറ്റുക. നേരത്തേ രാം നഗറിലായിരുന്നു ഹരീഷ് മത്സരിക്കുകയെന്ന് നേതൃത്വം പ്രഖ്യാപിച്ചത്. എന്നാൽ പുതിയ തിരുമാന പ്രകാരം ലാൽകുനിലാണ് റാവത്ത് മത്സരിക്കുക.

'സാഹചര്യങ്ങൾ കഠിനമാകുമ്പോൾ തല ഉയർത്തിപിടിച്ച് തന്നെ നിൽക്കണം'..ചർച്ചയായി റിമ കല്ലിങ്കലിൻറെ ഫോട്ടോകൾ

Recommended Video

cmsvideo
    കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന്, കച്ചമുറുക്കി നിർമ്മല സീതാരാമന്‍

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+