കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ പേര് മാറ്റണമെന്ന് ബിജെപി എംഎല്‍എ; കാരണം ഇതാണ്

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: ഇന്ത്യയുടെ പ്രധാന ലാന്‍ഡ് മാര്‍ക്കുകളിലൊന്നായ ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ പേര് മാറ്റണമെന്ന് ബിജെപി എംഎല്‍എ രാജ് പുരോഹിത്. ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ പേര് മാറ്റി ഭാരത്ദ്വാര്‍ എന്നാക്കിമാറ്റണമെന്നാണ് എംഎല്‍എ ആവശ്യപ്പെടുന്നത്. ഇതാദ്യമായല്ല കൊളാബ എംഎല്‍എ പേരുമാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തുന്നത്.

മുംബൈയിലെ പ്രധാന റെയില്‍വെ സ്റ്റേഷനുകളുടെ പേരുകളെല്ലാം മാറ്റേണ്ടതാണെന്നാണ് എംഎല്‍എ നേരത്തെ അഭിപ്രായപ്പെട്ടത്. ബ്രിട്ടീഷുകാരുടെ കാലത്തെ പേരുകളെല്ലാം മാറ്റി ഭാരതത്തിന്റെ സംസ്‌കാരത്തിനനുസരിച്ചുള്ള പേരുകളിടണമെന്നാണ് ഇദ്ദേഹം പറയുന്നത്. ഇന്ത്യ ഇപ്പോഴും കൊളോണിയല്‍ കാലത്തെ ഹാങ് ഓവറിലാണെന്നും എംഎല്‍എ വിമര്‍ശിക്കുന്നു.

gatewayofindia

പേരുമാറ്റം ആവശ്യപ്പെട്ട് താന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും മുംബൈ പോര്‍ട്ട് ട്രസ്റ്റിനും കത്തയക്കും. ഇന്ത്യയ്ക്ക് തനതായ പേരുകളാണ് വേണ്ടത്. ബ്രിട്ടീഷുകാരിട്ട ബോംബെ പേരുമാറ്റി നാം മുംബൈ ആക്കി. അതുപോലെ ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ പേരും മാറ്റേണ്ടതുണ്ട്. ഇത് ജനങ്ങളുടെ പൊതുവായ ആവശ്യങ്ങളിലൊന്നാണെന്നും രാജ് പുരോഹിത് അഭിപ്രായപ്പെടുന്നു.

മുംബൈയിലെ ഏഴ് സബര്‍ബന്‍ റെയില്‍വെ സ്റ്റേഷനുകളുടെ പേരുകള്‍ മാറ്റണമെന്ന് ബിജെപിയും ശിവസേനയും ആവശ്യപ്പെട്ടിരുന്നു. നേരത്തെ എല്‍ഫിന്‍സ്റ്റോണ്‍ സ്‌റ്റേഷന്റെ പേര് പ്രഭാദേവി എന്നാക്കിമാറ്റുകയും ചെയ്തു. ഒഷിവാരയെ റാം മന്ദിര്‍ എന്നും മാറ്റി. ഈ തരത്തില്‍ വിക്ടോറിയ ടെര്‍മിനല്‍ സ്‌റ്റേഷന്‍ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനല്‍സ് എന്നാക്കിയും മാറ്റിയിരുന്നു.

English summary
BJP MLA in Mumbai wants Gateway of India renamed to ‘Bharatdwar’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X