കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫ് നിരോധനം കര്‍ഷകരോടുള്ള ദ്രോഹം, പാവങ്ങളുടെ അന്നം മുട്ടിക്കുന്നുവെന്ന് ബിജെപി

  • By Sruthi K M
Google Oneindia Malayalam News

മുംബൈ: ഗോവധത്തിനും ബീഫ് നിരോധനത്തിനും രാജ്യത്തുടനീളം മുറവിളി കൂട്ടിയ ബിജെപി തന്നെ ഇപ്പോള്‍ നേരെ വിപരീതമായി പ്രതികരിക്കുന്നു. മഹാരാഷ്ട്രയിലെ ബീഫ് നിരോധനത്തിനെതിരെയാണ് ബിജെപി എംഎല്‍എ രംഗത്തു വന്നിരിക്കുന്നത്. പാവങ്ങളായ കര്‍ഷകരുടെ അന്നം മുട്ടിക്കുന്ന നടപടിയാണിതെന്ന് എംഎല്‍എ ഭീംറാവു ധോണ്ഡെ പറയുന്നു.

ബീഫ് നിരോധനം കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വരള്‍ച്ചാ സമയത്ത് കന്നുകാലികളെ വളര്‍ത്തുക എന്നത് കര്‍ഷകര്‍ക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ബീഫ് നിരോധിച്ചതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലുമായെന്ന് ഭീംറാവു വ്യക്തമാക്കി.

cows

ഏറ്റവും കൂടുതല്‍ വരള്‍ച്ച നേരിടുന്നത് ബീഡ് ജില്ലയാണ്. ഇവിടെ ഒട്ടേറെ കര്‍ഷക കുടുംബങ്ങളും ഉണ്ട്. കന്നുകാലികള്‍ കൂടുതലുള്ള ഒരു പ്രദേശവുമാണ്. അതുകൊണ്ടു തന്നെ കര്‍ഷകരുടെ ദുരവസ്ഥയും കാണേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. പലരും ബീഫ് വിഷയത്തില്‍ പ്രതികരിക്കാന്‍ പോലും മടിക്കുകയാണ്.

ബീഫിനെക്കുറിച്ച് സംസാരിച്ച് പണി കളയാനില്ലെന്നാണ് കഴിഞ്ഞ ദിവസം സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ പറഞ്ഞത്. ബീഫ് നിരോധനം സംസ്ഥാനത്തെ കര്‍ഷകരെ എങ്ങനെ ബാധിക്കുമെന്ന ചോദ്യത്തിന് പല നേതാക്കളും ഒഴിഞ്ഞുമാറുകയാണ്.

English summary
The BJP-led Maharashtra government was criticised by one of its own MLAs for its ban on beef at the state legislative assembly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X