ബിജെപിയില്‍ കൂട്ടരാജി..... സിറ്റിംഗ് എംഎല്‍എമാര്‍ കോണ്‍ഗ്രസിലെത്തിച്ച് രാഹുല്‍ ഗാന്ധി!!

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപി കനത്ത തിരിച്ചടി. സിറ്റിംഗ് എംഎല്‍എ അടക്കം പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്. അതേസമയം രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനത്തെത്തിയതിന് പിന്നാലെയാണ് ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്. തെലങ്കാനയില്‍ ചന്ദ്രശേഖര്‍ റാവുവിനെ തകര്‍ത്തെറിയാന്‍ കോണ്‍ഗ്രസ് നടത്തുന്ന നീക്കങ്ങള്‍ക്ക് സമാനമായ തന്ത്രമാണ് മധ്യപ്രദേശിലും പയറ്റുന്നത്.

അപ്രതീക്ഷിത തിരിച്ചടിയാണ് ബിജെപിക്ക് ഉണ്ടായിരിക്കുന്നത്. ബിഎസ്പിയും എസ്പിയും സഖ്യത്തില്‍ ഇല്ലാത്ത സാഹചര്യത്തില്‍ ബിജെപിയെ നേരിടാന്‍ അവരുടെ തന്ത്രം തന്നെയാണ് കോണ്‍ഗ്രസ് പുറത്തെടുത്തിരിക്കുന്നത്. അതോടൊപ്പം സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വിഷയത്തില്‍ ബിജെപിയില്‍ വലിയ വിവാദം കത്തിനില്‍ക്കുന്നുണ്ട്. പ്രമുഖ എംഎല്‍എമാര്‍ മുഴുവന്‍ ദേശീയ നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. ഇത്രയും കാലം പാര്‍ട്ടിക്ക് വേണ്ടി നിന്നിട്ടും അവര്‍ കൈവിട്ടെന്നാണ് പരാതി.

അണികള്‍ കൈവിടുന്നു

അണികള്‍ കൈവിടുന്നു

ബിജെപിയെ പിന്തുണച്ചിരുന്ന അണികള്‍ കൈവിടുന്നുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ബിജെപി എംഎല്‍എ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്. നിലവിലെ എംഎല്‍എയും മുന്‍ എംഎല്‍എയും സമുദായ നേതാവുമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്. തെന്‍ഡുഖേഡ മണ്ഡലത്തെ രണ്ട് തവണ പ്രതിനിധീകരിച്ചിട്ടുള്ള സിറ്റിംഗ് എംഎല്‍എ സഞ്ജയ് ശര്‍മ, മുന്‍ എംഎല്‍എ കമലാപത്, അഖില ഭാരതീയ കിറാര്‍ സമാജ് നേതാവ് ഗുലാബ് സിംഗ് കിറാര്‍ എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

രാഹുലിന്റെ തന്ത്രം

രാഹുലിന്റെ തന്ത്രം

പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്‍ഡോറിലെത്തിയതിന് പിന്നാലെയായിരുന്നു ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് സ്വാധീനമേറുന്നത് രാഹുലിന്റെ മികവ് കൊണ്ടാണെന്നാണ് സൂചന. രാഹുല്‍ ഇവരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു അതിന് ശേഷമാണ് ഇവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. സംസ്ഥാനത്തെ എംഎല്‍എമാരില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള മൂന്നാമത്തെയാളാണ് സഞ്ജയ് ശര്‍മ. മണ്ഡലത്തില്‍ നല്ല സ്വാധീനവും ഇയാള്‍ക്കുണ്ട്. 65 കോടിയുടെ സ്വത്താണ് ശര്‍മയ്ക്കുള്ളത്.

എന്തുകൊണ്ട് പാര്‍ട്ടി വിട്ടു

എന്തുകൊണ്ട് പാര്‍ട്ടി വിട്ടു

ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇവരെയൊന്നും ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് സൂചന. അതിലുള്ള അതൃപ്തിയാണ് പാര്‍ട്ടി വിടാനുള്ള കാരണം. പക്ഷേ അപ്രതീക്ഷിതമായുണ്ടായ രാജി ബിജെപിയുടെ അടിത്തറ ഇളക്കുന്നതാണ്. തെന്‍ഡുഖേഡ മണ്ഡലത്തില്‍ ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇവിടെ സഞ്ജയ് ശര്‍മയ്ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കില്ല എന്ന സൂചനയുണ്ടായിരുന്നു. ഇത് സംസ്ഥാന ബിജെപിയില്‍ വിള്ളലുണ്ടാക്കിയിരിക്കുകയാണ്.

പകരം മത്സരിക്കുന്നത് ആര്?

പകരം മത്സരിക്കുന്നത് ആര്?

സഞ്ജയ് ശര്‍മയ്ക്ക് പകരം റാവു ഉദയ് പ്രതാപ് സിംഗിനെ ഇവിടെ മത്സരിപ്പിക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഹൊഷാനാബാദില്‍ നിന്നുള്ള എംപിയാണ് അദ്ദേഹം. അതേസമയം കോണ്‍ഗ്രസ് സംസ്ഥാന ഘടകം ശര്‍മയ്ക്ക് ടിക്കറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയാണെങ്കില്‍ തെന്‍ഡുഗേഡയില്‍ പോരാട്ടം തീപ്പാറും. ശിവരാജ് സിംഗ് ചൗഹാന്റെ ഭരണത്തില്‍ താന്‍ ശ്വാസം മുട്ടുകയായിരുന്നുവെന്നും, എന്റെ മണ്ഡലത്തില്‍ വികസന പ്രവര്‍ത്തികള്‍ നടക്കാത്തതിന് കാരണം അദ്ദേഹമാണെന്നും ശര്‍മ കുറ്റപ്പെടുത്തി.

ടിക്കറ്റ് ലഭിക്കുമോ?

ടിക്കറ്റ് ലഭിക്കുമോ?

അതേസമയം സഞ്ജയ് ശര്‍മയ്ക്ക് ദേശീയ നേതൃത്വം സീറ്റ് നല്‍കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും സംശയമാണ്. കാരണം മറ്റ് പാര്‍ട്ടികളില്‍ നിന്ന് വരുന്നവര്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കാന്‍ കോണ്‍ഗ്രസിന് ബാധ്യതയുണ്ടാവില്ലെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ആരും സീറ്റ് മോഹിച്ച് കോണ്‍ഗ്രസിലേക്ക് വരേണ്ടെന്നായിരുന്നു രാഹുലിന്റെ മുന്നറിയിപ്പ്. അതുകൊണ്ട് സഞ്ജയ് ശര്‍മയ്ക്ക് സീറ്റ് നല്‍കുമോ എന്ന കാര്യം കണ്ടറിയേണ്ടതുണ്ട്. സംസ്ഥാന സമിതിയുടെ നിര്‍ദേശങ്ങള്‍ രാഹുല്‍ അംഗീകരിക്കുമോ എന്ന വരും ദിവസങ്ങളില്‍ അറിയാം.

ബിജെപി കുരുക്കില്‍

ബിജെപി കുരുക്കില്‍

ബിജെപിക്കെതിരെ തിരഞ്ഞെടുപ്പ് ലംഘനത്തിന് കേസെടുത്തതാണ് മറ്റൊരു തിരിച്ചടി. ശിവരാജ് സിംഗ് ചൗഹാന്റെ പരിപാടികള്‍ക്കുള്ള സംഘാടകര്‍ക്കെതിരെയാണ് പെരുമാറ്റച്ചട്ടം ലംഘനത്തിന് കേസെടുത്തിരിക്കുന്നത്. ഇതില്‍ ഭോപ്പാല്‍ എംഎല്‍എ സുരേന്ദ്ര നാഥ് സിംഗും ഉണ്ട്. ഇയാളും സംഘാടകരില്‍ ഒരാളാണ്. സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തികള്‍ പറഞ്ഞ് വോട്ട് നേടാനുള്ള ബിജെപിയുടെ ശ്രമങ്ങളാണ് ഇതോടെ തടയപ്പെട്ടത്. പറഞ്ഞ നിബന്ധനകള്‍ക്കപ്പുറത്താണ് ബിജെപി പ്രവര്‍ത്തിച്ചതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിമര്‍ശനം.

രാഹുലിന്റെ നീക്കങ്ങള്‍

രാഹുലിന്റെ നീക്കങ്ങള്‍

ബിജെപിയില്‍ നിന്ന് സിറ്റിംഗ് എംഎല്‍എമാരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് രാഹുല്‍ ഗാന്ധിയാണ്. ഇനിയും നേതാക്കള്‍ എത്തുമെന്നാണ് അദ്ദേഹം നല്‍കുന്ന സൂചന. രാഹുലിന് പിന്തുണയുമായി സുരേഷ് പച്ചൗരിയുമുണ്ട്. സഞ്ജയ് ശര്‍മ വിജയിച്ചാല്‍ സുരേഷ് പച്ചൗരിക്ക് അത് വലിയ നേട്ടമാകും. അദ്ദേഹത്തിന്റെ അടുത്തയാളായിരുന്ന റാവു ഉദയ് പ്രതാപ് സിംഗിനെതിരെയുള്ള വിജയമായി അത് കണക്കാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+