ബീഫ് ഫെസ്റ്റ് നടത്തിയ എംഎല്‍എയെ ബിജെപി എംഎല്‍എമാര്‍ തല്ലിക്കൂട്ടി... നിയസഭയിലിട്ട്
ശ്രീനഗര്‍: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം 'ബീഫ്' ആണെന്നാണ് തോന്നുന്നത്. ബീഫിന്റെ പേരിലാണ് എവിടേയും പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ജമ്മു കശ്മീര്‍ നിയമസഭയില്‍ നിന്നുള്ള വാര്‍ത്തകള്‍ നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയ്ക്ക് തന്നെ നാണക്കേടാണ്.
എംഎല്‍എ ഹോസ്റ്റലില്‍ ബീഫ് പാര്‍ട്ടി നടത്തിയ സ്വതന്ത്ര എംഎല്‍യെ ബിജെപി എംഎല്‍എമാര്‍ ചേര്‍ന്ന് നിയമസഭയ്ക്കകത്തിട്ട് പരസ്യമായി തല്ലി. തടയാന്‍ പ്രതിപക്ഷ എംഎല്‍എമാര്‍ എത്തിയതോടെ കൂട്ടത്തല്ലിന്റെ പ്രതീതിയായി.
Ruckus in J&K Assembly, BJP MLA Ravinder Raina beat up Engineer Rashid for hosting a beef party. pic.twitter.com/akV8AF4RnL
— ANI (@ANI_news) October 8, 2015 സ്വതന്ത്ര എംഎല്‍എ ആയ ഷേയ്ഖ് അബ്ദുള്‍ റാഷിദ് എന്ന എന്‍ജിനീയര്‍ റാഷിദ് ആണ് കഴിഞ്ഞ ദിവസം ബീഫ് പാര്‍ട്ടി നടത്തിയത്. ഇഷ്ടമുള്ള ഭക്ഷണം കഴിയ്ക്കാനുള്ള ജനങ്ങളുടെ അവകാശത്തെ ഒരു കോടതിയ്‌ക്കോ നിയമസഭയ്‌ക്കോ തടയാനാവില്ലെന്ന സന്ദേശമാണ് താന്‍ നല്‍കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശ വാദം.

ഒക്ടോബര്‍ 8 ന് നിയമസഭയില്‍ എത്തിയ റാഷിദിനെ ബിജെപി എംഎല്‍എ ആയ രവീന്ദര്‍ റാണ ആണ് ആദ്യം മര്‍ദ്ദിച്ചത്. മര്‍ദ്ദനം തടയാനായി നാഷണല്‍ കോണ്‍ഫറന്‍സിന്റേയും കോണ്‍ഗ്രസ്സിന്റേയും എംഎല്‍എമാര്‍ രംഗത്തെത്തി. ഇതോടെ മറ്റ് ബിജെപി എംഎല്‍എമാരും കൂടി എത്തി കൂട്ടത്തല്ലായി.
പിഡിപി-ബിജെപി സഖ്യമാണ് ജമ്മു കശ്മീര്‍ ഭരിയ്ക്കുന്നത്. ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തി എന്നാരോപിച്ചായിരുന്നു എംഎല്‍എയ്ക്ക് നേരെയുള്ള ആക്രമണം.












Click it and Unblock the Notifications