കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ പുറത്താക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷത്തോട് ഒരു ചോദ്യം; ഇതിന് മറുപടി തരൂവെന്ന് ബിജെപി

Google Oneindia Malayalam News

ദില്ലി: അടുത്ത തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെയും ബിജെയെയും പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിക്കുന്നത്. ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു വിളിച്ചു ചേര്‍ത്ത യോഗം ദില്ലിയിലാണ്. പ്രമുഖ പാര്‍ട്ടികളെല്ലാം യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്. ചൊവ്വഴ്ച പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നു.

അതേ ദിവസം തന്നെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം നിര്‍ണയാകമാകുന്നത്. എന്നാല്‍ മോദിക്കെതിരെ ഒരുമിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളോട് നിര്‍ണായകമായ ഒരു ചോദ്യം ഉന്നയിച്ചിരിക്കുകയാണ് ബിജെപി.....

അവരുടെ പ്രധാനമന്ത്രി ആര്

അവരുടെ പ്രധാനമന്ത്രി ആര്

പ്രതിപക്ഷ പാര്‍ട്ടികള്‍ ആദ്യം അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരാണ് എന്ന് പ്രഖ്യാപിക്കണം എന്നാണ് ബിജെപിയുടെ ആവശ്യം. ഈ ചോദ്യത്തിന് ഉത്തരം അറിയാന്‍ താല്‍പ്പര്യമുണ്ട്. മോദി സര്‍ക്കാരിനെ പുറത്താക്കാന്‍ ശ്രമിക്കും മുമ്പ് ഇക്കാര്യത്തില്‍ നിങ്ങള്‍ തീരുമാനത്തിലെത്തണമെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ജിയ പരിഹസിച്ചു.

ബിജെപി വിരുദ്ധ സഖ്യം

ബിജെപി വിരുദ്ധ സഖ്യം

ബിജെപി വിരുദ്ധ സഖ്യം രൂപീകരിക്കുന്ന ശ്രമകരമായ ദൗത്യത്തിലാണ് പ്രതിപക്ഷം. പ്രധാനപ്പെട്ട 12 പാര്‍ട്ടികളുടെ നേതാക്കളാണ് ദില്ലിയില്‍ യോഗം ചേരുന്നത്. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ യോജിച്ച പോരാട്ടം നടത്തുക എന്നതാണ് ലക്ഷ്യം. കൂടുതല്‍ പ്രാദേശിക പാര്‍ട്ടികളെ സഖ്യത്തിലേക്ക് കൊണ്ടുവരാനും നേതാക്കള്‍ ആലോചിക്കുന്നുണ്ട്.

ഒരു സംശയം ഉയരുന്നു

ഒരു സംശയം ഉയരുന്നു

ഞങ്ങള്‍ക്കെതിരെ പ്രതിപക്ഷം ഒരുമിക്കുന്നത് കാണുമ്പോള്‍ ഒരു സംശയം ഉയരുന്നു. ആരായിരിക്കും പ്രതിപക്ഷം പ്രധാനമന്ത്രി പദവിയിലേക്ക് ഉയര്‍ത്തിക്കാട്ടുന്ന നേതാവ്. ഇക്കാര്യത്തില്‍ ആദ്യം പ്രതിപക്ഷം തീരുമാനത്തിലെത്തണം. എന്നിട്ടുമതി ഞങ്ങള്‍ക്കെതിരായ പോരാട്ടമെന്നും വിജയവര്‍ജിയ പറഞ്ഞു.

 മമത യോജിക്കുമോ

മമത യോജിക്കുമോ

ഞങ്ങളുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ആരെയാണ് നിങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതെന്ന് വ്യക്തമാക്കൂവെന്നും വിജയവര്‍ജിയ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി ഉള്‍പ്പെടെയുള്ള നേതാക്കളാണ് യോഗത്തില്‍ സംബന്ധിക്കുന്നത്. സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികളുമായി മമത യോജിക്കുമോ എന്നറിയാന്‍ താല്‍പ്പര്യമുണ്ടെന്ന് ബംഗാളിലെ ബിജെപി നേതാവ് മുകുള്‍ റോയ് ചോദിച്ചു.

അന്ന് നിങ്ങള്‍ പറഞ്ഞത്

അന്ന് നിങ്ങള്‍ പറഞ്ഞത്

1998ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് പിറക്കുന്ന കാലത്ത് മമതാ ബാനര്‍ജി പറഞ്ഞിരുന്നത് കോണ്‍ഗ്രസും സിപിഎമ്മും ഞങ്ങളുടെ ശത്രുക്കളാണ് എന്നായിരുന്നു. 20 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് ശത്രു അല്ലാതായി. ഇപ്പോള്‍ അറിയാന്‍ ആഗ്രഹമുണ്ട്. സിപിഎമ്മും ശത്രു അല്ലാതായോ. മൂന്ന് പാര്‍ട്ടികളും യോജിക്കുമോ എന്നും മുകുള്‍ റോയ് ചോദിച്ചു.

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് പണി തുടങ്ങി; ബിജെപിയെ വെട്ടാന്‍ മറുതന്ത്രങ്ങള്‍മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് പണി തുടങ്ങി; ബിജെപിയെ വെട്ടാന്‍ മറുതന്ത്രങ്ങള്‍

English summary
BJP mocks all-party meet, asks oppn to reveal PM candidate's name
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X