Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി ജുമാ മസ്ജിദ് തകർക്കണം; മസ്ജിദിനുള്ളിൽ വിഗ്രഹം... വീണ്ടും കലാപാഹ്വാനവുമായി ബിജെപി എംപി

ദില്ലി: പലപ്പോഴും വർഗീയ പരാമർശം നടത്തുകയും കലാപത്തിന് ആഹ്വാനം ചെയ്തും വിവാദച്ചിലായ ബിജെപി എംപിയാണ് സാക്ഷി മഹാരാജ്. ദില്ലിയിലെ ജുമാ മസ്ജിദ് തകർക്കാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് ബിജെപി എംപി രംഗത്ത് വന്നിരിക്കുന്നത്. മസ്ജിദിലെ ഗോവണിപ്പടിക്കിടയിൽ വിഗ്രഹമുണ്ടെന്നും കിട്ടിയില്ലെങ്കിൽ തന്നെ തൂക്കികൊല്ലാമെന്നും അദ്ദേഹം പറഞ്ഞു. 2019ലെ ലോക്സഭ തിര‍ഞ്ഞെടുപ്പിന് മുമ്പ് സോമനാഥ് ക്ഷേ്ത്രം പോലെ അയോധ്യയിൽ രാമക്ഷേത്രം കൊണ്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.

താൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചപ്പോള്‍ മധുരയില്‍ നിന്ന് ആദ്യം പുറത്തിറക്കിയ പ്രസ്താവന ഇതായിരുന്നു. അയോധ്യയും കാശിയും മധുരയും ഒഴിവാക്കി ജുമാമസ്ജിദിലേക്ക് നീങ്ങൂ. അതിനുള്ളില്‍ വിഗ്രഹങ്ങളിലില്ലെങ്കില്‍ എന്നെ തൂക്കിലേറ്റി കൊള്ളൂ. ഈ പ്രസ്താവനയിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നെന്നും മുഗള്‍ ഭരണകാലത്ത് ക്ഷേത്രങ്ങള്‍ തകര്‍ത്താണ് രാജ്യത്താകമാനം 3000 പള്ളികള്‍ നിര്‍മ്മിച്ചെന്നും സാക്ഷി മഹാജൻ കൂട്ടിച്ചേർത്തു.

നിലപാട് വ്യക്തമാക്കണം

നിലപാട് വ്യക്തമാക്കണം

അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബിജെപിയ്ക്ക് വ്യക്തമായ നിലപാടുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബിഎസ്പി അധ്യക്ഷ മായാവതിയും എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവും നിലപാട് വ്യക്തമാക്കണമെന്നും ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ നിന്നുള്ള ബിജെപിയുടെ എംപിയായ സാക്ഷി മഹാരാജ് ആവശ്യപ്പെട്ടു.

മുസ്ലീങ്ങളുടെ മൃതദേഹം കത്തിക്കണം

മുസ്ലീങ്ങളുടെ മൃതദേഹം കത്തിക്കണം

നേരത്തേയും വര്‍ഗീയവിദ്വേഷം പരത്തുന്ന പ്രസ്താവനയുമായി വാര്‍ത്തകളില്‍ ഇടം നേടിയിട്ടുള്ള വ്യക്തിയാണ് ഇയാള്‍രാജ്യത്തെ മുസ്ലിംകളുടെ മൃതദേഹം കുഴിച്ചിടുന്നതിന് പകരം കത്തിക്കണമെന്ന് അദ്ദേഹം നേരത്തെ വിവാദ പ്രസ്താവന നടത്തിയിരുന്നു. ജനസംഖ്യാവര്‍ധനവിന് കാരണം ഹിന്ദുക്കളല്ല, അത് നാല് ഭാര്യമാരും 40 മക്കളും വേണമെന്ന സങ്കല്‍പത്തെ പിന്തുണയ്ക്കുന്നവരാണെന്ന സാക്ഷി മഹാരാജിന്‌റെ പരാമര്‍ശവും വിവാദമായിരുന്നു.

ഹിന്ദു സ്ത്രീകൾ 4 പ്രസവിക്കണം

ഹിന്ദു സ്ത്രീകൾ 4 പ്രസവിക്കണം


രാജ്യത്തെ ഹിന്ദു ജനസംഖ്യ വര്‍ധിപ്പിക്കാൻ സാക്ഷി മഹാരാജ് കണ്ടെത്തിയ വഴിയാണിത് . രാജ്യത്തെ എല്ലാ സ്ത്രീകളോട് 4 പ്രസവിയ്ക്കാന്‍ ആയിരുന്നു അദ്ദേഹത്തിന്‌റെ ആഹ്വാനം. രാജ്യത്തെ മദ്രസകളില്‍ തീവ്രവാദം പഠിപ്പിക്കുന്നെന്ന് പറഞ്ഞ് വിവാദം വിളിച്ചു വരുത്തിയത് സാക്ഷിയാണ്.

ആൾകൂട്ടത്തിൽ ജീൻസ് അഴിപ്പിച്ചു

ആൾകൂട്ടത്തിൽ ജീൻസ് അഴിപ്പിച്ചു


ആള്‍കൂട്ടത്തിനിടയില്‍ വെച്ച് പോലീസ് അതിക്രമത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയുടെ ജീന്‍സ് എംപി അഴിച്ച് പരിശോധിച്ചതും വിവാദമായിരുന്നു. ഉത്തര്‍ പ്രദേശിലെ മെയിന്‍പുരിയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം ഉണ്ടായത്. സാക്ഷി മഹാരാജിന്റെ സാന്നിധ്യത്തില്‍ ഒരുകൂട്ടം സ്ത്രീകള്‍ ചേര്‍ന്ന് പെണ്‍കുട്ടിയുടെ ജീന്‍സിന്റെ സിബ്ബ് അഴിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പോലീസിനെ ഭീഷണിപ്പെടുത്തി

പോലീസിനെ ഭീഷണിപ്പെടുത്തി

പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിലും പ്രതിയായിരുന്നുന ബിജെപി എംപിയായ സാക്ഷി മഹാരാജ്. ബി ജെ പി പ്രവര്‍ത്തകനായ മൈദാന്‍ സിംഗിന്റെ വീട്ടില്‍ വ്യാജമദ്യവില്‍പനയുണ്ട് എന്ന പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷിക്കാനെത്തിയിരുന്നു. ഈ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സാക്ഷി മഹാരാജിനെതിരെ പോലീസ് ഐ പി സി 153 പ്രകാരം കേസെടുത്തിരുന്നു.

മുസ്ലിങ്ങൾ മരിച്ചാൽ ലക്ഷങ്ങൾ

മുസ്ലിങ്ങൾ മരിച്ചാൽ ലക്ഷങ്ങൾ


ഗോമാതാവിനെ രക്ഷിക്കാന്‍ വേണ്ടി കൊല്ലാന്‍ വരെ തയ്യാറാണെന്നാണ് പ്രസ്താവനകളിറക്കി യിരുന്നു. രാജ്യത്ത് മുസ്ലീം മരിച്ചാല്‍ ലക്ഷങ്ങള്‍ നല്‍കുമെന്നും എന്നാല്‍ ഹിന്ദുവാണെങ്കില്‍ ഇരുപതിനായിരം രൂപ കൊണ്ട് കാര്യം ഒതുക്കുമെന്നും ബിജെപി എം.പി സാക്ഷി മഹാരാജ് പ്രസംഗിച്ചതും വൻ വിവാദത്തിന് വഴിവെച്ചിരുന്നു. മദ്രസകള്‍ തീവ്രവാദികളെ സൃഷ്ടിക്കുന്ന ഇടങ്ങളാണെന്ന് പറഞ്ഞത് സാക്ഷി മഹാരാജ് ആയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+