• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുപിയില്‍ ഗുജറാത്ത് മോഡലുമായി ബിജെപി.... ഗ്രൗണ്ട് റിപ്പോര്‍ട്ടിലെ മോശക്കാരെ ഒഴിവാക്കുന്നു

ദില്ലി: ഉത്തര്‍പ്രദേശില്‍ പ്രത്യേക ലക്ഷ്യമിട്ടാണ് ഇത്തവണ ബിജെപി ഇറങ്ങുന്നത്. കൂടുതല്‍ സീറ്റുകള്‍ നേടുകയോ അതല്ലെങ്കില്‍ ഇപ്പോഴുള്ള സീറ്റുകള്‍ നിലനിര്‍ത്തുകയോ വേണം. രണ്ട് കാര്യങ്ങളാണ് ഇതിന് പ്രതിസന്ധിയുമായി നരേന്ദ്ര മോദിക്ക് മുന്നിലുള്ളത്. പ്രതിപക്ഷത്തെ ഐക്യത്തെയും സ്വന്തം പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുക എന്നതുമാണ് ഇത്തവണ പ്രതിസന്ധി.

അതേസമയം നിലവിലുള്ള സ്ഥാനാര്‍ത്ഥികള്‍ക്കൊന്നും ഇത്തവണ സീറ്റ് കിട്ടുമെന്ന് ഉറപ്പില്ല. ഇവര്‍ സ്വന്തം മണ്ഡലങ്ങളില്‍ അത്രയേറെ ചീത്തപ്പേര് ബിജെപിക്ക് ഇവര്‍ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് കൂടി ശക്തമായ സാഹചര്യത്തില്‍ ബിജെപി പുതിയ രീതികളാണ് യുപിയില്‍ പരീക്ഷിക്കുന്നത്. എന്നാല്‍ ഇത് സുരക്ഷിത സ്ഥാനത്ത് നിന്നുകൊണ്ടുള്ള പരീക്ഷണമായിരിക്കും. കൂടുതല്‍ സീറ്റുകള്‍ നഷ്ടപ്പെടുത്താന്‍ പാര്‍ട്ടി തയ്യാറല്ല.

ജനപ്രിയരല്ലാത്തവരെ മാറ്റുന്നു

ജനപ്രിയരല്ലാത്തവരെ മാറ്റുന്നു

ബിജെപിയില്‍ ജനപ്രിയര്‍ അല്ലാത്തവരെ ഒഴിവാക്കുന്ന കാര്യമാണ് നരേന്ദ്ര മോദി നിര്‍ദേശിച്ചിരിക്കുന്നത്. നിലവല്‍ 67 സീറ്റാണ് ബിജെപിക്കുള്ളത്. 2014ല്‍ 71 സീറ്റുകള്‍ മോദി തരംഗത്തില്‍ ബിജെപി നേടിയിരുന്നു. എന്നാല്‍ അതിനിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപി തോല്‍ക്കുകയും ചെയ്തു. ഇതാണ് ബിജെപിക്ക് മുന്നിലുള്ള ഏറ്റവും വലിയ പ്രതിസന്ധി. ഈ സാഹചര്യത്തിലാണ് നേതാക്കളെ മാറ്റുന്നത്.

ഗുജറാത്ത് മോഡല്‍

ഗുജറാത്ത് മോഡല്‍

എന്തുകൊണ്ട് എംപിമാരെ മാറ്റുന്നു എന്ന ചോദ്യത്തിനാണ് മോദി വലിയൊരു ഉത്തരം നല്‍കിയത്. ഗുജറാത്ത് മോഡലാണ് യുപിയില്‍ അദ്ദേഹം പരീക്ഷിക്കുന്നതെന്ന മറുപടിയാണ് ലഭിച്ചത്. ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മോദി ഭരണവിരുദ്ധ തരംഗം മറികടക്കാനായി പ്രമുഖ നേതാക്കളെയെല്ലാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇവിടെയും അതേ രീതിയാണ് പരീക്ഷിക്കുന്നത്.

സര്‍വേ റിപ്പോര്‍ട്ട്

സര്‍വേ റിപ്പോര്‍ട്ട്

ബിജെപിയുടെ ഇന്റേണല്‍ റിപ്പോര്‍ട്ടിലും സര്‍വേ ഫലങ്ങളിലും ഏറ്റവും മോശം എംപിമാരുള്ളത് ഉത്തര്‍പ്രദേശിലാണ്. ഇവരെ മത്സരിപ്പിച്ചാല്‍ പത്ത് സീറ്റില്‍ പോലും ബിജെപിക്ക് വിജയിക്കാന്‍ സാധ്യതയില്ല. മോദി 50 സീറ്റെങ്കിലും യുപിയില്‍ നിന്ന് നേടണമെന്നാണ് ആവശ്യപ്പെട്ടത്. ഇതിനെ തുടര്‍ന്ന് പുതുമുഖങ്ങളെ നിര്‍ത്താനുള്ള ശ്രമങ്ങളും ബിജെപി നടത്തുന്നുണ്ട്. സീറ്റിന് പണവുമായി നിരവധി പേര്‍ ബിജെപിയെ സമീപിക്കുന്നുണ്ട്. പ്രമുഖര്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി കാത്തിരിക്കുന്നുണ്ട്.

പ്രമുഖര്‍ എത്തും

പ്രമുഖര്‍ എത്തും

ബിജെപിയുടെ സ്ഥാനാര്‍ത്ഥികളായി ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളും എത്തുമെന്നാണ് സൂചന. ഇതിനായി ചര്‍ച്ചകളും നടത്തുന്നുണ്ട്. ഇതുവരെ രംഗത്തിറങ്ങാത്ത നേതാക്കളാണ് എത്തുന്നത്. അതേസമയം ബാലക്കോട്ടിലെ വ്യോമാക്രമണത്തിന് ശേഷം ബിജെപിയുടെ സീറ്റുകള്‍ക്ക് മൂല്യം വര്‍ധിച്ചിട്ടുണ്ട്. അതാണ് നിരവധി പേര്‍ സീറ്റ് ആവശ്യപ്പെടാന്‍ കാരണം. ഈസ്റ്റ് യുപിയിലെ സീറ്റുകള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാര്‍.

നിയമസഭയില്‍ നിന്നും

നിയമസഭയില്‍ നിന്നും

യുപി നിയമസഭയില്‍ നിന്നും എംഎല്‍എമാര്‍ ഇത്തവണ മത്സരിക്കുമെന്ന് വ്യക്തമാണ്. പാര്‍ട്ടിയില്‍ 75 വയസ്സ് കഴിഞ്ഞ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ ഇത്തവണ സിറ്റിംഗ് എംഎല്‍എമാരെ മത്സരിപ്പിക്കും. ബഹ്‌റൈച്ചിലാണ് ഏറ്റവുമധികം സ്ഥാനാര്‍ത്ഥിത്വത്തിനായി രംഗത്തുള്ളത്. നിഷാദ് വിഭാഗത്തില്‍പ്പെട്ട നേതാവിനെയാണ് ബിജെപി ഗൊരഖ്പൂരില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഗൊരഖ്പൂരില്‍ രാജ്മതി നിഷാദിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സാധ്യത. രാജ്മതിയുടെ മകന്‍ അമരേന്ദ്രയ്ക്കും സാധ്യതയുണ്ട്.

കോണ്‍ഗ്രസിന് 15 സീറ്റില്ല.... ഭാവിയില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാവില്ലെന്ന് സമാജ് വാദി പാര്‍ട്ടി!

English summary
bjp mps may face axe in up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X