കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി കാണാം മോദിയുടെ കളികള്‍... രാജ്യസഭയിലും എന്‍ഡിഎ ഒന്നാമത്; ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി!

  • By Desk
Google Oneindia Malayalam News

ദില്ലി: ലോക്‌സഭയില്‍ മൃഗീയ ഭൂരിപക്ഷമുണ്ട് ബിജെപിക്ക്. അടുത്ത കാലത്ത് ഒരു പാര്‍ട്ടിക്കും ഇത്രയേറെ സീറ്റുകള്‍ കിട്ടിയിട്ടില്ല. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് രണ്ടക്ക സംഖ്യയിലേക്ക് ചുരുങ്ങി. എന്‍ഡിഎ എന്ന മുന്നണിയ്ക്ക് സ്വന്തമായുള്ളത് 315 സീറ്റുകള്‍.

ഇത്രയും മികച്ച വിജയം നേടിയിട്ടും ബിജെപിയുടെ പല അജണ്ടകളും ഇതുവരെ നടപ്പിലാക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. അത് തന്നെ ആയിരുന്നു ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയും. രാജ്യസഭയില്‍ കൂടി ഭൂരിപക്ഷമില്ലാതെ ഒരു നിയമ നിര്‍മാണവും സാധ്യമല്ല.

എന്നാല്‍ ഇനി കാര്യങ്ങള്‍ അങ്ങനെ ആകും എന്ന് പ്രതീക്ഷിക്കാന്‍ പറ്റില്ല. രാജ്യത്തെ ബഹുഭൂരുപക്ഷം സംസ്ഥാനങ്ങളുടേയും ഭരണം ബിജെപി കൈയ്യാളിക്കഴിഞ്ഞു. രാജ്യസഭ തിരഞ്ഞെടുപ്പ് ഫലം കൂടി വന്നുകഴിഞ്ഞതോടെ ബിജെപിയുടെ അപ്രമാദിത്തം വ്യക്തമാവുകയാണ്.

ഭാഗ്യമുട്ടായിട്ടെന്താ... യോഗം ഇല്ലായിരുന്നു

ഭാഗ്യമുട്ടായിട്ടെന്താ... യോഗം ഇല്ലായിരുന്നു

ചരിത്രത്തില്‍ തന്നെ ബിജെപി നേടിയ ഏറ്റവും വലിയ വിജയം ആയിരുന്നു 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലേത്. ഏറ്റവും വലിയ ഒറ്റകക്ഷിയായി എന്നത് മാത്രമല്ല, മൃഗീയ ഭൂരിപക്ഷവും സ്വന്തമാക്കി. എന്‍ഡിഎ മുന്നണിയിലെ സീറ്റുകള്‍ കൂടി പരിഗണിക്കുമ്പോള്‍, ലോക്‌സഭയില്‍ പ്രതിപക്ഷം അസ്ത്രപ്രജ്ഞരാണെന്ന് പറയാതിരിക്കാന്‍ പറ്റില്ല. എന്നാല്‍ ഇതുകൊണ്ട് ബിജെപി പ്രതീക്ഷിച്ച ഗുണങ്ങള്‍ ഉണ്ടായില്ല എന്ന് പറയേണ്ടി വരും. ലോക്‌സഭയില്‍ വന്‍ ഭൂരിപക്ഷം ഉണ്ടെങ്കിലും രാജ്യസഭയില്‍ അങ്ങനെ ആയിരുന്നില്ല കാര്യങ്ങള്‍. ലോക്‌സഭയില്‍ പാസാക്കിയെടുക്കുന്ന ബില്ലുകള്‍ രാജ്യസഭ തള്ളുന്ന കാഴ്ചയാണ് ഇത്രയും നാള്‍ കണ്ടത്.

കളി മാറുന്നു... ഇനി എല്ലാം മാറും

കളി മാറുന്നു... ഇനി എല്ലാം മാറും

എന്നാല്‍ രാജ്യസഭയിലെ കാര്യങ്ങളും ഇപ്പോള്‍ മാറി മറിഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസ്സിന് രാജ്യസഭയില്‍ ഉണ്ടായിരുന്ന അപ്രമാദിത്തം അവസാനിച്ചുകഴിഞ്ഞു. ലോക്‌സഭയിലെ പോലെ തന്നെ രാജ്യസഭയിലും ഏറ്റവും വലിയ ഒറ്റകക്ഷിയായി ഈ തിരഞ്ഞെടുപ്പോടെ ബിജെപി മാറിക്കഴിഞ്ഞു. ലോക്‌സഭയില്‍ ഏറ്റവും അധികം അംഗങ്ങളുള്ള മുന്നണിയും ഇനി മുതല്‍ എന്‍ഡിഎ ആയിരിക്കും. എന്നാല്‍ ഇരു മുന്നണികളിലും ഇല്ലാത്ത 100 പേര്‍ ഉണ്ട് എന്നത് ഒരു സത്യമാണ്. അവര്‍ ആര്‍ക്കൊപ്പം നില്‍ക്കുന്നു എന്നതായിരിക്കും ഇനി നിര്‍ണായകമാവുക.

 ബിജെപിയുടെ തേരോട്ടം

ബിജെപിയുടെ തേരോട്ടം

തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് രാജ്യസഭയില്‍ ഉണ്ടായിരുന്നത് 58 എംപിമാര്‍ ആയിരുന്നു. കോണ്‍ഗ്രസ്സിന് 54 ഉം. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബിജെപി എംപിമാരുടെ എണ്ണം ഒറ്റയടിക്ക് 69 ആയി ഉയര്‍ന്നു. 11 സീറ്റുകളാണ് അവര്‍ക്ക് പുതിയതായി ലഭിച്ചത്. ഉത്തര്‍ പ്രദേശിലെ മിന്നുന്ന വിജയം ആണ് ഇതിന് വഴിയൊരുക്കിയത്. മറ്റ് സഖ്യകക്ഷികളുടെ സീറ്റുകള്‍ കൂടി പരിഗണിച്ചാല്‍ എന്‍ഡിഎയുടെ രാജ്യസഭയിലെ സീറ്റുകളുടെ എണ്ണം 87 ആയി ഉയര്‍ന്നു. യുപിഎയ്ക്ക് ആകെയുള്ളത് 57 സീറ്റുകള്‍ ആണ്.

എങ്ങനെ നീങ്ങും കാര്യങ്ങള്‍

എങ്ങനെ നീങ്ങും കാര്യങ്ങള്‍

245 അംഗങ്ങളുള്ള രാജ്യസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി എന്നത് സത്യം തന്നെ. അതുകൊണ്ട് ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ ബിജെപി സര്‍ക്കാരിന് കഴിയുമോ എന്നതാണ് ചോദ്യം. ഒരുപക്ഷേ, അടുത്ത രാജ്യസഭ തിരഞ്ഞെടുപ്പോടെ വ്യക്തമായ ഭൂരിപക്ഷം എന്‍ഡിഎയ്ക്ക് രാജ്യസഭയിലും സ്വന്തമാക്കാന്‍ സാധിച്ചേക്കും. അതുവരെ കാര്യങ്ങള്‍ അത്ര എളുപ്പവും ആവില്ല. അല്ലെങ്കില്‍ മുന്നണിയില്‍ ഇല്ലാത്ത ചെറു പാര്‍ട്ടികളെ കൂടെ നിര്‍ത്താന്‍ സാധിക്കണം. അത് എത്രത്തോളം സാധിക്കും എന്നതാണ് ബിജെപി നേരിടുന്ന വിഷയം.

എസ്പിയും തൃണമൂലും, ദ്രാവിഡ പാര്‍ട്ടിയും

എസ്പിയും തൃണമൂലും, ദ്രാവിഡ പാര്‍ട്ടിയും

രാജ്യസഭയില്‍ രണ്ടക്കം കടന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ കുറവാണ്. ബിജെപിയ്ക്കും കോണ്‍ഗ്രസ്സിനും പിറകില്‍ മൂന്ന് പാര്‍ട്ടികള്‍ മാത്രമാണ് ഇത്തരത്തില്‍ ഉള്ളത്. സമാജ് വാദി പാര്‍ട്ടിയും, എഐഎഡിഎംകെയും തൃണമൂല്‍ കോണ്‍ഗ്രസ്സും ആണത്. ഇതില്‍ രണ്ട് പാര്‍ട്ടികളില്‍ നിന്നുള്ള പിന്തുണ ഒരിക്കലും ബിജെപിക്ക് കിട്ടില്ലെന്ന് ഉറപ്പാണ്. 18 എംപിമാര്‍ ഉള്ള സമാജ് വാദി പാര്‍ട്ടി ബിജെപി വിരുദ്ധ ചേരിയിലാണ് ഉള്ളത്. 12 സീറ്റുകള്‍ ഉള്ള തൃണമൂല്‍ കോണ്‍ഗ്രസ്സും അങ്ങനെ തന്നെ. എന്നാല്‍ ബിജെപിക്ക് പ്രതീക്ഷിക്കാവുന്ന ഒരു പിന്തുണ എഐഎഡിഎംകെയുടേതാണ്. രാജ്യസഭയില്‍ അവര്‍ക്ക് 13 എംപിമാരുണ്ട്. എഐഎഡിഎംകെ പിന്തുണച്ചാല്‍ അത് ബിജെപിക്ക് ദക്ഷിണേന്ത്യയില്‍ പുത്തന്‍ ആവേശവും ആകും. എന്നാല്‍ അത്തരം ഒരു തീരുമാനം ഇതുവരെ എഐഎഡിഎംകെ എടുത്തിട്ടില്ല.

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി ജയിച്ചത് മണി പവര്‍ കൊണ്ട്... ആഞ്ഞടിച്ച് മായാവതി, തിരിഞ്ഞുകൊത്തി ബിജെപി!രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി ജയിച്ചത് മണി പവര്‍ കൊണ്ട്... ആഞ്ഞടിച്ച് മായാവതി, തിരിഞ്ഞുകൊത്തി ബിജെപി!

രാജ്യസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തേരോട്ടം, മായാവതിയും അഖിലേഷും കാവിക്കാറ്റില്‍ തകര്‍ന്നു!രാജ്യസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തേരോട്ടം, മായാവതിയും അഖിലേഷും കാവിക്കാറ്റില്‍ തകര്‍ന്നു!

English summary
For the BJP, the Rajya Sabha had always been problematic as it lacked in numbers. However, with the Rajya Sabha Elections conducted on Friday, the BJP has consolidated its position in the Upper House of Parliament.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X