മുഖ്യമന്ത്രിയ്‌ക്കെതിരെ മത്സരിക്കാന്‍ ബിജെപി ടിക്കറ്റ്; ഇറോം ശര്‍മിള കോടികള്‍ ആവശ്യപ്പെട്ടു!!

  • Written By:
Subscribe to Oneindia Malayalam

ഇംഫാല്‍: നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗിനെതിരെ മത്സരിക്കുന്നതിനായി ബിജെപി സീറ്റ് വാഗ്ദാനം ചെയ്‌തെന്ന് മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ശര്‍മിള. എന്നാല്‍ തനിക്ക് സ്വതന്ത്രയായി മത്സരിക്കാനാണ് ഇഷ്ടമെന്നും ഇബോബിയ്‌ക്കെതിരെ മത്സരിക്കണമെങ്കില്‍ 36 കോടി രൂപ വേണമെന്ന് ബിജെപിയോട് ആവശ്യപ്പെട്ടതായും ആരോപിയ്ക്കുന്നു.


നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രമായി മത്സരിക്കുകയാണ് ലക്ഷ്യമെന്നും മറ്റ് പാര്‍ട്ടികളെ വിമര്‍ശിക്കാനില്ലെന്നും ഇറോം വ്യക്തമാക്കുന്നു. സമൂഹത്തില്‍ മാറ്റം കൊണ്ടുവരിക മാത്രമാണ് ലക്ഷ്യം. എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇറോമിന്റെ വെളിപ്പെടുത്തല്‍.

മുഖ്യമന്ത്രിയ്‌ക്കെതിരെ

മുഖ്യമന്ത്രിയ്‌ക്കെതിരെ

മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്രം ഇബോബിയുടെ മണ്ഡലമായ തൗബാലില്‍ നിന്ന് മുഖ്യമന്ത്രിയ്‌ക്കെതിരെ മത്സരിക്കുമെന്നാണ് ഇറോം വ്യക്തമാക്കുന്നത്. കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇബോബിയ്ക്ക് വിജയം സമ്മാനിച്ച മണ്ഡലത്തിലാണ് ഇറോം ഭാഗ്യപരീക്ഷണത്തിന് ഇറങ്ങുന്നത്.

ബിജെപി നിരസിച്ചു

ബിജെപി നിരസിച്ചു

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് വാഗ്ദാനം ചെയ്തുവെന്ന ഇറോമിന്റെ വാദം ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ് നിരസിച്ചിട്ടുണ്ട്. വാദം കള്ളമാണെന്നും അത്തരത്തിലുള്ള നീക്കം ബിജെപി നടത്തിയിട്ടില്ലെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറോം മറ്റ് മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തട്ടയെന്നും ബിജെപി പറയുന്നു.

 കോണ്‍ഗ്രസിനെതിരെ അങ്കം കുറിച്ച്

കോണ്‍ഗ്രസിനെതിരെ അങ്കം കുറിച്ച്

നിലവില്‍ മണിപ്പൂര്‍ അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ സംസ്ഥാനത്തുനിന്ന് തുടച്ചുനീക്കുമെന്നും ബിജെപി അധികാരത്തിലെത്തുമെന്നുമാണ് പാര്‍ട്ടി ഉന്നയിക്കുന്ന വാദം. അഴിമതി സര്‍ക്കാരിനെ തുടച്ചുനീക്കി ജനക്ഷേമത്തിന് പ്രാധാന്യം നല്‍കുമെന്നും ബിജെപി വ്യക്തമാക്കിയിരുന്നു.

കന്നിയങ്കം പാളുമോ

കന്നിയങ്കം പാളുമോ


അഫ്‌സ്പയ്‌ക്കെതിരെ 16 വര്‍ഷം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിച്ച ഇറോം ശര്‍മ്മിള സ്ഥാപിച്ച പുതിയ രാഷ്ട്രീയ പാര്‍ട്ടി നിയമസഭാ തിരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിന് ഇറങ്ങുമെന്നാണ് കരുതുന്നത്. മണിപ്പൂരിന്റെ വികസനത്തിനും സാമൂഹിക മാറ്റത്തിനും പീപ്പിള്‍സ് റീസര്‍ജന്‍സ് ജസ്റ്റിസ് അലയന്‍സ് എന്ന പാര്‍ട്ടിയെ ഉപയോഗപ്പെടുത്തുമെന്നാണ് ഇറോം മുന്നോട്ടുവയ്ക്കുന്ന വാഗ്ദാനം.

English summary
Irom Sharmila Chanu, the Iron Lady of Manipur, said on Sunday that the BJP had approached her, asking her to contest the Assembly elections against Chief Minister Okram Ibobi Singh on a party ticket, but she wanted to fight as an Independent. Irom alleged the BJP had told her that she would need “Rs 36 crore to fight Ibobi Singh”.
Please Wait while comments are loading...