• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കശ്മീരില്‍ പുതിയ നീക്കവുമായി ബിജെപി.... നേതാക്കള്‍ക്കും വക്താക്കള്‍ക്കും കര്‍ശന നിര്‍ദേശം!!

ദില്ലി: സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ ഒരുങ്ങവേ തന്ത്രങ്ങളില്‍ മാറ്റം വരുത്തി ബിജെപി. വലിയൊരു വോട്ടുബാങ്ക് നഷ്ടമാകരുതെന്ന നീക്കമാണ് ഇതിന് പിന്നില്‍. എന്നാല്‍ കശ്മീര്‍ വിഷയമാണ് പാര്‍ട്ടിക്ക് മുന്നിലുള്ള വെല്ലുവിളി. അതേസമയം സോണിയാ ഗാന്ധിയുടെ വരവോടെ കോണ്‍ഗ്രസ് ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്നും ബിജെപി നേതാക്കളില്‍ നിന്നുള്ള വിവാദങ്ങള്‍ കുറയ്ക്കണമെന്നുമാണ് നിര്‍ദേശം.

പി ചിദംബരം മുസ്ലീങ്ങള്‍ക്കളുള്ള പ്രദേശമായതിനാലാണ് പ്രത്യേകാധികാരം ബിജെപി സര്‍ക്കാര്‍ റദ്ദാക്കിയതെന്ന് ആരോപിച്ചിരുന്നു. ഇത് ബിജെപിയെ ശരിക്കും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. മുസ്ലീം വോട്ടുകള്‍ ഭിന്നിക്കാതെ കോണ്‍ഗ്രസിലേക്ക് പോകുമോ എന്ന ഭയമാണ് ബിജെപിക്കുള്ളത്. സോണിയയുടെ കീഴില്‍ നേരത്തെ കോണ്‍ഗ്രസ് തിരിച്ചുവന്ന അവസ്ഥയും മുന്നിലുണ്ട്. ഇതൊക്കെ മുന്നില്‍ കണ്ടാണ് തന്ത്രപൂര്‍വം നീക്കം നടത്തുന്നത്.

ബിജെപി മയപ്പെടുന്നു

ബിജെപി മയപ്പെടുന്നു

ബിജെപി നിലപാടില്‍ തീവ്രത കുറയ്ക്കണമെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. മുത്തലാഖ്, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് തുടങ്ങിയ വിഷങ്ങളില്‍ മുസ്ലീം വിഭാഗം തെറ്റിദ്ധരിക്കരിക്കാന്‍ അനുവദിക്കരുതെന്നാണ് നേതാക്കളോട് നിര്‍ദേശിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ദേശവിരുദ്ധരാണെന്ന നിര്‍ദേശമാണ് ആദ്യത്തേത്. ദേശീയ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല എന്നാണ് ബിജെപിയുടെ പ്രചാരണം. അതോടൊപ്പം പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന നിര്‍ദേശവുമുണ്ട്.

വക്താക്കളോട് പറഞ്ഞത്...

വക്താക്കളോട് പറഞ്ഞത്...

അമിത് ഷാ കര്‍ശന നിര്‍ദേശമാണ് പാര്‍ട്ടി വക്താക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. ബിജെപി നിലപാടിനും മുകളിലുള്ള കാര്യങ്ങള്‍ നേതാക്കളോ വക്താക്കളോ പറഞ്ഞാല്‍ അവരെ പുറത്താക്കുമെന്നാണഅ നിര്‍ദേശം. കോണ്‍ഗ്രസ് എല്ലാ വക്താക്കളെയും കശ്മീര്‍ വിഷയത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം വിവാദ പരാമര്‍ശം നടത്തിയാല്‍ മൂന്ന് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പില്‍ വമ്പന്‍ തിരിച്ചടിയുണ്ടാവുമെന്നാണ് അമിത് ഷായുടെ വിലയിരുത്തല്‍.

ലക്ഷ്യം ന്യൂനപക്ഷ വോട്ട്

ലക്ഷ്യം ന്യൂനപക്ഷ വോട്ട്

ഉത്തര്‍പ്രദേശില്‍ ദളിത് മുസ്ലീം വോട്ടുകള്‍ ബിഎസ്പിക്ക് വോട്ടു ചെയ്യില്ലെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവരെ ബിജെപിയിലേക്ക് ആകര്‍ഷിക്കാന്‍ നീക്കങ്ങള്‍ നടക്കുന്നുണ്ട്. പക്ഷേ മുന്നിലുള്ളത് കോണ്‍ഗ്രസാണ്. ബിഎസ്പിയും സമാജ് വാദി പാര്‍ട്ടിയും പോലെ ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പിക്കുന്നുണ്ട്. സോണിയാ ഗാന്ധി വരുന്നതോടെ ഇത് ശക്തമായേക്കും. അതുകൊണ്ട് വിവാദ പ്രസ്താവനകള്‍ നടത്തിയാല്‍ മുസ്ലീങ്ങളുടെ വിശ്വാസ്യത നഷ്ടപെടുമെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്.

ആദ്യം ദില്ലി

ആദ്യം ദില്ലി

ദില്ലിയെ തിരഞ്ഞെടുപ്പ് ഏറ്റവും ഗൗരവത്തോടെയാണ് അമിത് ഷാ, നരേന്ദ്ര മോദി എന്നിവര്‍ കാണുന്നത്. ഇവിടെ സര്‍വേകള്‍ തുടങ്ങിയിട്ടുണ്ട്. 70 സീറ്റിലും സര്‍വേകളുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതാണ് പുതിയ രീതി. ഇതോടെ പണം കൊടുത്ത് സീറ്റ് വാങ്ങുന്നു എന്ന ആരോപണവും ഇല്ലാതാവും. ഇത്തവണ കൂടുതല്‍ മുസ്ലീം, ദളിത് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായേക്കും. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഹര്‍ഷന്‍ വര്‍ധന്‍ എത്തുമോ എന്ന് ഉറപ്പില്ല.

മഹാരാഷ്ട്രയില്‍ ഇങ്ങനെ

മഹാരാഷ്ട്രയില്‍ ഇങ്ങനെ

മഹാരാഷ്ട്രയില്‍ നല്ലൊരു ശതമാനം വോട്ടും മുസ്ലീം ദളിത് വിഭാഗത്തില്‍ നിന്നാണ് വരുന്നത്. പ്രകാശ് അംബേദ്കറെ നോട്ടമിട്ടാണ് ബിജെപിയുടെ നീക്കം. അദ്ദേഹവുമായി രഹസ്യ സഖ്യത്തിനുള്ള നീക്കമാണ് പ്രധാനം. അതേസമയം ഇവിടെ വമ്പന്‍ ഭൂരിപക്ഷം ഉറപ്പാണെന്ന് അമിത് ഷായ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട് സംസ്ഥാന ഘടകം. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള അപ്രതീക്ഷിത നീക്കം സജീവമാകുമെന്ന ഭയവും സംസ്ഥാന ഘടകത്തിനുണ്ട്.

മുന്നിലുള്ള നീക്കം

മുന്നിലുള്ള നീക്കം

സോണിയ വന്നതോടെ കോണ്‍ഗ്രസിലെ വിഭാഗീയത മാറി മുതിര്‍ന്ന നേതാക്കള്‍ ബിജെപിയെ വീഴ്ത്താന്‍ ഇറങ്ങിയാല്‍ അത് ബിജെപിയെ സമ്മര്‍ദത്തിലാക്കും. മധ്യപ്രദേശിലെ നീക്കങ്ങള്‍ കമല്‍നാഥുമായി ഇവര്‍ സംസാരിച്ചിട്ടുണ്ട്. ബിജെപിയുടെ ഏറ്റവും ശക്തമായ സംഘടനാ സംവിധാനമാണ് കമല്‍നാഥ് പൊളിച്ചത്. ഇതിന് പുറമേ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ വീണതിനുള്ള തിരിച്ചടിയും മുന്നിലുണ്ട്. എന്നാല്‍ ബിജെപി ഇതെല്ലാം പ്രതീക്ഷിച്ച് ഇരിക്കുന്നുണ്ട്. മുന്‍തൂക്കം ബിജെപിക്കാണ് ഉള്ളത്.

സോണിയയെ കളത്തിലിറക്കിയത് സീനിയര്‍ ക്യാമ്പ്.... 75 ദിവസത്തെ ആ നീക്കം പൊളിച്ചത് ഇങ്ങനെ

English summary
bjp plans to strike back at congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X