• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുപി നിയമസഭ തിരഞ്ഞെടുപ്പ്;ഭരണം നിലനിർത്താൻ തന്ത്രം മെനഞ്ഞ് ബിജെപി.. ബൂത്ത് തലം മുതൽ പ്രത്യേക പദ്ധതി

Google Oneindia Malayalam News

ലഖ്നൗ; അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ ഒരുക്കങ്ങൾ തുടങ്ങി ബിജെപി. കൊവിഡ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഭരണ വിരുദ്ധ വികാരം സംസ്ഥാനത്ത് ശക്തമാണ്. ഈ പശ്ചാത്തലത്തിലാണ് അധികാരം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ മാസങ്ങൾക്ക് മുൻപ് തന്നെ ബിജെപി സംസ്ഥാനത്ത് തന്ത്രം മെനയുന്നത്. ചെറുപാർട്ടികളുമായുള്ള സഖ്യം ഉൾപ്പെടെയുള്ള ചർച്ചകളാണ് പാർട്ടിയിൽ പുരോഗിക്കുന്നത്. പുതിയ വിവരങ്ങളിലേക്ക്

തണുത്തുവെറക്കുന്ന കൈകളും ചുണ്ടും; ഹിമാചലിലെ പുതിയ വിശേഷങ്ങളുമായി സാനിയ, ചിത്രങ്ങൾ കാണാം

1

ദേശീയ രാഷ്ട്രീയത്തെ സംബന്ധിച്ചെടുത്തോളം ലോക്സഭ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലാണ് ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ ബിജെപിയും പ്രതിപക്ഷ പാർട്ടികളും അധികാരം പിടിക്കാനുള്ള ശക്തമായ നീക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു. ഇത്തവണയും ഉത്തർപ്രദേശിൽ അധികാര തുടർച്ച ഉണ്ടാകുമെന്ന് ബിജെപി നേതൃത്വം അവകാശപ്പെടുന്നുണ്ടെങ്കിലും യോഗി സർക്കാരിനെതിരെ കൊവിഡ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കടുത്ത പ്രതിഷേധം സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ട്. പ്രതിപക്ഷം ഇത് മുതലെടുത്താൽ ബിജെപിയെ സംബന്ധിച്ച് അത് വലിയ തിരിച്ചടിയായേക്കും.അതുകൊണ്ട് തന്നെ സംസ്ഥാനത്ത് ഏത് വിധേനയും ആധിപത്യം ഉറപ്പാക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്.

2

2014 ലെ ലോക്സഭ തിരഞ്ഞെടുപ്പോടെയായിരുന്നു ഉത്തർപ്രദേശിലെ ബിജെപി തേരോട്ടം. അക്കുറി തിരഞ്ഞെടുപ്പിൽ ആകെയുള്ള 80 സീറ്റിൽ 71 ഉം തൂത്തുവാരിക്കൊണ്ടായിരുന്നു ബിജെപിയുടെ കൂറ്റൻ പ്രകടനം. പിന്നാലെ 2017 ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിലും കൂറ്റൻ വിജയം സംസ്ഥാനത്ത് ബിജെപി ആവർത്തിച്ചു. എസ്പി-ബിഎസ്പി പാർട്ടികളുടെ സ്വാധീനം തകർത്തെറിഞ്ഞ് 403 അംഗ നിയമസഭയിൽ 312 സീറ്റുകൾ നേടാൻ ബിജെപിക്ക് കഴിഞ്ഞു. കോൺഗ്രസുമായി സഖ്യത്തിൽ മത്സരിച്ച എസ്പി അന്ന് വെറും 47 സീറ്റുകളിലേക്ക് ഒതുങ്ങി. ബിഎസ്പിക്ക് 19 സീറ്റുകളും കോൺഗ്രസിന് ഏഴ് സീറ്റുകളുമായിരുന്നു അന്ന് ലഭിച്ചത്.

3

എന്നാൽ ഇക്കുറി ബിജെപിക്ക് കഴിഞ്ഞ വർഷത്തെ വിജയം ആവർത്തിക്കാനാകുമോയെന്നാണ് പ്രധാന ചോദ്യം. കൊവിഡ് വിഷയം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന വികാരം നിലനിൽക്കുന്നുണ്ട്. മാത്രമല്ല തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള വിഷയങ്ങളിലും അതൃപ്തി നിലനിൽക്കുന്നുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സംസ്ഥാനത്തെ പ്രബല വിഭാഗമായ ബ്രാഹ്മണർ ഉൾപ്പെടെ രംഗത്തെുണ്ട്. ഇതോടെ സംസ്ഥാന ഭരണം നിലനിർത്താൻ പഴുതടച്ചുള്ള പ്രചരണങ്ങൾക്ക് ഒരുങ്ങുകയാണ് ബിജെപി.

4

താഴെ തട്ട് മുതൽ തന്നെ പ്രവർത്തനങ്ങൾ തുടരാനാണ് നേതാക്കൾക്ക് കേന്ദ്രനേതൃത്വം നൽകുന്ന നിർദ്ദേശം. ഇതിനായി മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ള പ്രത്യേക സംഘത്തെ നിയോഗിക്കും. പ്രധാന നേതാക്കളോട് ഏറ്റുമുട്ടതിന് സമമായ മുന്നൊരുക്കങ്ങൾ പ്രാദേശിക തലത്തിലും ഉണ്ടാകണമെന്നതാണ് പാർട്ടി നിർദ്ദേശം. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും വാർഡ്, ബൂത്ത് ലെവൽ പ്രവർത്തകരെ വർദ്ധിപ്പിക്കുന്നതിനുള്ള പ്രചാരണം നേതാക്കൾ ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തിന്റെ ചുമതലയുള്ള നേതാക്കൾക്ക് പ്രത്യേക നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. ഓരോ ബൂത്ത് തലത്തിലും കൂടുതൽ പേരെ പാർട്ടിയിൽ ചേർക്കണമെന്നതാണ് ഇവർക്ക് നൽകിയ നിർദ്ദേശം. ഓരോ ബൂത്തിലും വാർഡ് തലത്തിലും കുറഞ്ഞത് 50 പേർക്കെങ്കിലും അംഗത്വം നൽകണം.

cmsvideo
  What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam
  5

  ജാതി, മത സമവാക്യങ്ങൾ കൂടി പരിഗണിച്ചാണ് പ്രാദേശിക തലത്തിൽ നേതാക്കളെ ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രത്യേക വിഭാഗങ്ങൾക്ക് സ്വാധീനമുള്ള മേഖലകളിൽ അതേ സമുദായങ്ങളിൽ നിന്നുള്ള അംഗങ്ങൾക്കാണ് ചുമതല നൽകിയിരിക്കുന്നത്. ഭരണത്തിലേക്കുള്ള വഴികളിൽ ഇത് ഏറെ ഗുണം ചെയ്യുമെന്ന് നേതൃത്വം കരുതുന്നു. അതിനിടെ ഇത്തവണയും യോഗി ആദിത്യനാഥിനെ മുൻനിർത്തിയാകുമോ ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുമോയെന്നതാണ് പ്രധാന ചോദ്യം. കൊവിഡിന്റെ പശ്ചാത്തലത്തിൽ യോഗിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായുള്ള സർവ്വേകൾ പുറത്തുവന്നിരുന്നു. ആരാകും ബിജെപിയടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന കാര്യത്തിൽ ഇതുവരെ ദേശീയ നേതൃത്വവും നിലപാട് വ്യക്തമാക്കിയിട്ടില്ല.

  English summary
  BJP prepares booth level plan to take opposition parties in Uttar Pradesh assembly election
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X