കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രങ്ങള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ബിജെപി തെരുവില്‍; ആരാധന തടസപ്പെടുത്തരുതെന്ന് ഫഡ്‌നാവിസ്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ക്ഷേത്രങ്ങള്‍ തുറക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം. ബിജെപിയുടെ നേതൃത്വത്തിലാണ് മണിമുഴക്കി കൊണ്ട് പ്രതിഷേധം സംഘടിപ്പിച്ചത്.
സംസ്ഥാനസര്‍ക്കാര്‍ മദ്യശാലകളും ഷോപ്പിംഗ് മാളുകളും തുറക്കാന്‍ അനുമതി നല്‍കിയിട്ടും ആരാധനാലയങ്ങള്‍ക്ക് ഇളവ് അനുവദിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന യൂണിറ്റ് പ്രസിഡണ്ട് ചന്ദ്രകാന്ത് പട്ടീല്‍ പറഞ്ഞു.

bjp

സംസ്ഥാനത്തെ പ്രധാനക്ഷേത്രങ്ങള്‍ക്ക് പുറത്തായിരുന്നു ബിജെപി നേതാക്കളുടെ പ്രതിഷേധം. കേന്ദ്രസര്‍ക്കാര്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അത് നടപ്പിലാക്കുന്നില്ലെന്നും ബിജെപി ആരോപിച്ചു. അതേസമയം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള മുന്‍കരുതല്‍ പാലിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ സര്‍ക്കാര്‍ അവരുടെ ആരാധനക്ക് തടസമാവരുതെന്ന് മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

ജനങ്ങള്‍ ആരാധനാലയങ്ങളിലേക്ക് പോവുകയാണെങ്കില്‍ അവര്‍ക്ക് മാനസികോല്ലാസം ലഭിക്കുമെന്നും ഫഡ്‌നാവിസ് പറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ശനിയാഴ്ച്ച മാത്രം ഇവിടെ 16867 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ മഹാരാഷ്ട്രയില്‍ ഇതുവരേയും കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 764281 ആയി. ശനിയാഴ്ച്ച സംസ്ഥാനത്ത് 328 പേര്‍ മരണപ്പെടുകയും ചെയ്തു. മഹാരാഷ്ട്രയില്‍ ഇതുവരേയും 24103 പേരാണ് മരണപ്പെട്ടത്.

നേരത്തെ ആഗസ്റ്റ് 26 നായിരുന്നു സംസ്ഥാനത്ത് ഇത്രയധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 14888 പേര്‍ക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്.ആരാധനാലയങ്ങള്‍ തുറക്കുന്നസം സംബന്ധിച്ച് നേരത്തെ ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് നിര്‍ദേശം തേടിയിരുന്നു. എന്നാല്‍ തുറക്കുന്നതിലെ ഭവിഷ്യത്തുകള്‍ ആലോചിച്ച് വിഷയത്തില്‍ ഇതുവരേയും തീരുമാനം ആയില്ല. പരിമിതമായ രീതിയില്‍ ഭക്തരെ പ്രവേശിപ്പിച്ചുകൊണ്ട് സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലായിരുന്നു ഹൈക്കോടതി സര്‍ക്കാരിന്റെ നിര്‍ദേശം തേടിയത്.

അണ്‍ലോക്ക് 4: മെട്രോ സര്‍വീസുകള് ആരംഭിക്കുന്നു, പൊതുപരിപാടികള്‍ക്കും അനുമതി- മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍അണ്‍ലോക്ക് 4: മെട്രോ സര്‍വീസുകള് ആരംഭിക്കുന്നു, പൊതുപരിപാടികള്‍ക്കും അനുമതി- മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍

നിര്‍ഭാഗ്യകരം, അവര്‍ പ്രവര്‍ത്തിച്ചത് പിശുക്കന്‍മാരെ പോലെ... തുറന്നടിച്ച് സോണിയ ഗാന്ധിനിര്‍ഭാഗ്യകരം, അവര്‍ പ്രവര്‍ത്തിച്ചത് പിശുക്കന്‍മാരെ പോലെ... തുറന്നടിച്ച് സോണിയ ഗാന്ധി

English summary
BJP protests demanding the reopening of temples in Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X