Get Updates
Get notified of breaking news, exclusive insights, and must-see stories!

75 വര്‍ഷമായി അവര്‍ക്ക് വികസനമെന്തെന്ന് അറിയില്ല.... ബംഗാള്‍ വിഭജനം ഏറ്റെടുത്ത് ദിലീപ് ഘോഷ്

കൊല്‍ക്കത്ത: ബംഗാള്‍ വിഭജനത്തിന് വീണ്ടും തിരി കൊളുത്തി ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. ഉത്തര ബംഗാള്‍ ആവശ്യം ശക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. ബംഗാള്‍ വിഭജിച്ച് പ്രത്യേക ഉത്തര ബംഗാള്‍ സംസ്ഥാനമോ കേന്ദ്ര ഭരണപ്രദേശമോ ഉണ്ടാക്കണമെന്ന് ദിലീപ് ഘോഷ് ആവശ്യപ്പെട്ടു. അതേസമയം ബിജെപിയുടെ ദീര്‍ഘകാല തന്ത്രം കൂടി ഇതിന് പിന്നിലുണ്ട്. ബിജെപി കൂടുതല്‍ സീറ്റ് കിട്ടിയ മേഖലയാണ് ഉത്തര ബംഗാള്‍. സുവേന്ദു അധികാരിയുടെ കോട്ടയായിട്ടാണ് ഇത് അറിയപ്പെടുന്നത്. സംസ്ഥാന വിഭജനം നടന്നാല്‍ ബിജെപിക്ക് ആധിപത്യമുള്ള ഒരു സംസ്ഥാനം തന്നെ ലഭിക്കും. വലിയ സംസ്ഥാനം കൈവശമുണ്ടെന്ന മമതയുടെ ആധിപത്യവും ഇല്ലാതാവും.

സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് പേളിയുടെ പൂക്കളം ഫോട്ടോഷൂട്ട്; വൈറലായ ചിത്രങ്ങള്‍ കാണാം

1

നിലവില്‍ 42 സീറ്റുള്ള ഇന്ത്യയിലെ വന്‍ സംസ്ഥാനങ്ങളിലൊന്നാണ് ബംഗാള്‍. ഉത്തര്‍പ്രദേശും മഹാരാഷ്ട്രയും കഴിഞ്ഞാല്‍ സീറ്റുകളുടെ എണ്ണത്തില്‍ വലിയ സംസ്ഥാനം ബംഗാളാണ്. ഇതില്‍ യുപിയില്‍ ബിജെപിക്ക് എതിരില്ല. 2014ലും 2019ലും 60 സീറ്റില്‍ കൂടുതല്‍ ബിജെപിയാണ് നേടിയത്. മഹാരാഷ്ട്രയിലും സമാന സ്ഥിതി തന്നെയാണ്. ഇവിടെ പ്രതിപക്ഷം നിലം തൊട്ടിട്ടില്ല. എന്നാല്‍ ബംഗാളിലെ സാഹചര്യം അങ്ങനെയല്ല. വന്‍ മുന്നേറ്റം കഴിഞ്ഞ തവണ ബിജെപി നടത്തിയിരുന്നു. പക്ഷേ അപ്പോഴും തൃണമൂല്‍ തന്നെയാണ് കൂടുതല്‍ സീറ്റുകളുമായി മുന്നിലുള്ളത്. തൃണമൂലിന് സാധ്യതയുള്ള മണ്ഡലങ്ങളെ ഭിന്നിപ്പിക്കുക എന്ന ഗൂഢ തന്ത്രവും ബിജെപിക്കുണ്ട്.

അതേസമയം ബിജെപി രാഷ്ട്രീയ നേട്ടമാണ് ഇവിടെ ലക്ഷ്യമിടുന്നത്. ഉത്തര ബംഗാളില്‍ പ്രത്യേക സംസ്ഥാനമെന്ന വാദം ബിജെപിയല്ലാ ആരും ഉയര്‍ത്തുന്നില്ല. ഇത് വൈകാരിക പ്രശ്‌നമായി മാറ്റിയെടുക്കാനാണ് ബിജെപിയുടെ ശ്രമം. തൃണമൂല്‍ ഈ കുരുക്കില്‍ വീണാല്‍ കാര്യങ്ങള്‍ എളുപ്പമാകും. പക്ഷേ ഇത് ബംഗാളി വികാരത്തിന് എതിരാണ്. ജനങ്ങള്‍ക്കിടയില്‍ നെഗറ്റീവ് ചിന്ത വന്നാല്‍ ബിജെപിയെ തന്നെ ബംഗാളില്‍ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ഈ വൈകാരിക പ്രചാരണം. 2024ല്‍ കേന്ദ്ര സംഘത്തെ മൊത്തത്തില്‍ ബംഗാളിനായി ഉപയോഗിക്കാനാണ് ബിജെപിയുടെ നീക്കം. അഞ്ച് വര്‍ഷം മുമ്പ് നേടിയ സീറ്റുകള്‍ ഇരട്ടിയാക്കണമെന്ന നിര്‍ദേശമാണ് സംസ്ഥാന നേതൃത്വത്തിന് ലഭിച്ചിരിക്കുന്നത്.

മമത പ്രാദേശിക വാദം ഉയര്‍ത്തിയ ബംഗാളില്‍ വന്‍ വിജയം ഇത്തവണ നേടിയത്. ബിജെപി ആ വിജയത്തില്‍ അമ്പരന്ന് നില്‍ക്കുകയാണ്. സര്‍വസന്നാഹം ഉപയോഗിച്ച് മത്സരിച്ചിട്ടും നൂറ് സീറ്റിന് മുകളിലേക്ക് എത്താന്‍ ബിജെപിക്ക് സാധിച്ചില്ല. മമത ബാനര്‍ജിയെ സുവേന്ദു അധികാരി പരാജയപ്പെടുത്തിയത് മാത്രമാണ് ആശ്വസിക്കാനുള്ള ഏക ഘടകം. പ്രാദേശിക വാദമാണ് പിടിച്ച് നില്‍ക്കാനുള്ള മാര്‍ഗമെന്നാണ് ബിജെപി കരുതുന്നത്. കൂടുതല്‍ ദേശീയ വാദം ഉയര്‍ത്തിയാല്‍ ബംഗാളില്‍ സീറ്റ് കുറയുമെന്ന ഭയവും ബിജെപിക്കുണ്ട്. ഈ സാഹചര്യത്തില്‍ പ്രത്യേക സംസ്ഥാന വാദം ബംഗാളിയുടെ പ്രാദേശിക വികാര വിഷയമായി ഉയര്‍ത്തി കാണിക്കാനാണ് സുവേന്ദു അടക്കമുള്ളവര്‍ ശ്രമിക്കുന്നത്.

ഓണക്കോടിയിൽ ഗ്ലാമറസ് ലുക്കായി അനാർക്കലി മരയ്ക്കാർ, വൈറൽ ഫോട്ടോഷൂട്ട് കാണാം

ബിജെപിയുടെ എംപി ജോണ്‍ ബര്‍ളയാണ് ഉത്തര ബംഗാള്‍ എന്ന ആവശ്യം ആദ്യം ഉന്നയിക്കുന്നത്. ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് ദിലീപ് ഘോഷ് പറയുന്നു. ജോണ്‍ ബര്‍ളയുടെ മാത്രം ആവശ്യമല്ല പ്രത്യേക സംസ്ഥാനം. ഉത്തര ബംഗാളിലെ ജനങ്ങളുടെ ആവശ്യമാണ് അവര്‍ക്ക് പ്രത്യേക സംസ്ഥാനം വേണമെന്നത്. 75 കൊല്ലമായിട്ടും അവര്‍ വികസനം എന്തെന്ന് കണ്ടിട്ടുമില്ല, അറിഞ്ഞിട്ടുമില്ല. ജോണ്‍ ബര്‍ളയെ ബംഗാള്‍ ജനത എംപിയായി തിരഞ്ഞെടുത്തതാണ്. അദ്ദേഹത്തിന് പ്രത്യേക സംസ്ഥാനമെന്ന ആവശ്യം ഉന്നയിക്കാം. നിയമവിരുദ്ധമായി അതില്‍ ഒന്നും തന്നെയില്ലെന്നും ദിലീപ് ഘോഷ് പറഞ്ഞു.

തിരഞ്ഞെടുപ്പ് തോറ്റ ബിജെപി ബംഗാളിലെ പിളര്‍ക്കാന്‍ പല കാരണങ്ങളും നോക്കുകയാണെന്ന് തൃണമൂല്‍ എംപി സുഖേന്ദു ശേഖര്‍ റോയ് പറഞ്ഞു. ഉത്തര ബംഗാള്‍ ജില്ലകളായ കൂച്ച് ബീഹാര്‍, അലിപര്‍ദ്വാര്‍, ജല്‍പായ്ഗുരി എന്നിവയില്‍ ബിജെപിയാണ് മികച്ച മുന്നേറ്റം നടത്തിയത്. ജനങ്ങള്‍ വിഭജനം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അത് കാരണം മമത ബാനര്‍ജിയാണ്. എന്തുകൊണ്ടാണ് ജനങ്ങള്‍ ഈ മേഖലയില്‍ കഷ്ടപ്പെടുന്നത്. അവര്‍ക്ക് വികസനം ലഭിക്കാത്തത് എന്ത് കൊണ്ടാണ്. തൃണമൂല്‍ കോണ്‍ഗ്രസ് അക്കാര്യത്തിലാണ് ശ്രദ്ധിക്കേണ്ടതെന്നും ദിലീപ് ഘോഷ് പറഞ്ഞു.

Recommended Video

cmsvideo
    ഇന്ത്യയെ ആക്രമിക്കാൻ താലിബാൻ വരുന്നു ? സഹായം ചോദിച്ച് ഹിസ്ബുള്ള

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+