കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലാന്‍ ബിയുമായി ബിജെപി.... ശിവസേനയില്ലാതെ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമം, പ്രതിപക്ഷത്തെ പിളര്‍ത്തും

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസും ശ്രമങ്ങള്‍ ആരംഭിച്ചതോടെ പിടിമുറുക്കി ബിജെപി. അടുത്ത ഘട്ടത്തിലേക്ക് കാര്യങ്ങള്‍ നീക്കാനാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിര്‍ദേശിച്ചിരിക്കുന്നത്. ശിവസേന ദേവേന്ദ്ര ഫട്‌നാവിസ് ശക്തനല്ലാത്ത നേതാവായത് കൊണ്ടാണ് ഇത്ര കടുംപിടുത്തം തുടരുന്നത്. എന്നാല്‍ ശിവസേന അടക്കമുള്ളവരെ പിളര്‍ത്താനുള്ള നീക്കങ്ങളും ബിജെപി തുടങ്ങി കഴിഞ്ഞു.

തിരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷ പാര്‍ട്ടികളെ പിളര്‍ത്തിയ പോലെയുള്ള നീക്കം വീണ്ടും സജീവമാകുമെന്നാണ് സൂചന. കര്‍ണാടകത്തില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ മിഷന്‍ തുടരാന്‍ അമിത് ഷാ നേരിട്ട് തന്നെ എത്തിയേക്കും. എന്‍സിപി പ്രതിപക്ഷത്തിരിക്കാന്‍ തീരുമാനിച്ചത് ചില എംഎല്‍എമാരെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതാണ് ഇവര്‍ മാറുമെന്നുള്ള അഭ്യൂഹങ്ങള്‍ക്ക് കാരണം. ശിവസേന നേതാക്കളെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.

ശിവസേനയില്ലാതെ നീക്കം

ശിവസേനയില്ലാതെ നീക്കം

ബിജെപി ശിവസേനയില്ലാതെ സര്‍ക്കാരുണ്ടാക്കാനുള്ള നീക്കം തുടങ്ങി. നവംബര്‍ ആറിനകം സത്യപ്രതിജ്ഞ ചെയ്യാനാണ് ദേവേന്ദ്ര ഫട്‌നാവിസിന്റെ തീരുമാനം. മറ്റ് മന്ത്രിമാരും അന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യും. നേരത്തെ ഗവര്‍ണറെ കണ്ട് ബിജെപി നേതാക്കള്‍ പറഞ്ഞ കാര്യങ്ങളും ഇതിനിടെ പുറത്ത് വന്നിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സീറ്റുള്ള പാര്‍ട്ടിയായ തങ്ങള്‍ക്ക് സര്‍ക്കാരുണ്ടാക്കാന്‍ അവകാശമുണ്ടെന്ന് ബിജെപി ഗവര്‍ണറെ അറിയിച്ചു. 15 സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയും ബിജെപിക്കുണ്ട്.

ഭീഷണി തുടക്കം

ഭീഷണി തുടക്കം

നവംബര്‍ ഏഴിനകം സര്‍ക്കാരുണ്ടാക്കിയില്ലെങ്കില്‍ രാഷ്ട്രപതി ഭരണം വരുമെന്ന ബിജെപിയുടെ മുന്നറിയിപ്പ് ഇതിന്റെ തുടക്കമാണ്. 28 ശിവസേന എംഎല്‍എമാര്‍ നേരത്തെ തന്നെ ബിജെപി സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെടുന്നുണ്ട്. ഇവര്‍ പാര്‍ട്ടി വിട്ടാല്‍ ശിവസേന ദുര്‍ബലമാകും. ആദിത്യ താക്കറെയ്ക്ക് ഉപമുഖ്യമന്ത്രി പദം മതിയെന്ന് ചിലര്‍ വാദിക്കുന്നുണ്ട്. സഞ്ജയ് റാവത്താണ് ഇവരെ അനുനയിപ്പിക്കുന്നത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ശിവസേനയുമായുള്ള ബന്ധം തന്നെ ഉപേക്ഷിക്കാന്‍ ബിജെപി തയ്യാറാവും.

പവാര്‍ യാത്ര റദ്ദാക്കി

പവാര്‍ യാത്ര റദ്ദാക്കി

രാഷ്ട്രീയ സാഹചര്യം മാറിയതോടെ ശരത് പവാര്‍ മഴക്കെടുതി നേരിടുന്ന മേഖലകളിലേക്കുള്ള യാത്ര റദ്ദാക്കിയിരിക്കുകയാണ്. ദില്ലിയിലേക്ക് നേരത്തെ തന്നെ പോകാനാണ് തീരുമാനം. നാളെ തന്നെ സോണിയയെ കാണുമെന്നാണ് സൂചന. ഇന്ന് തന്നെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ യോഗവും ചേര്‍ന്നിരുന്നു പവാര്‍. ബിജെപിയില്‍ നിന്ന് കടുത്ത നീക്കം പ്രതീക്ഷിക്കുന്നുണ്ട് പവാര്‍. അതിന് മുമ്പേ തിരിച്ചടിക്കാണ് അദ്ദേഹം ഒരുങ്ങുന്നത്.

പ്ലാന്‍ ബിയുമായി ശിവസേന

പ്ലാന്‍ ബിയുമായി ശിവസേന

ശിവസേന നേരത്തെ തന്നെ തങ്ങളുടെ പ്ലാന്‍ ബി തയ്യാറാക്കി വെച്ചിട്ടുണ്ട്. എന്‍സിപിയുടെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കുകയാണ് ലക്ഷ്യം. ഇവരെ ചെറുപാര്‍ട്ടികളും സ്വതന്ത്രരും പിന്തുണയ്ക്കും. അതേസമയം കോണ്‍ഗ്രസ് ഈ സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കും. അതുകൊണ്ട് നേരിട്ട് ശിവസേനയെ പിന്തുണച്ചെന്ന ചീത്തപ്പേരും കോണ്‍ഗ്രസിന് ഒഴിവാകും. നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഈ നീക്കം. ശരത് പവാറിന്റെ വീട്ടില്‍ വെച്ചുള്ള ചര്‍ച്ചയില്‍ ഇക്കാര്യം എന്‍സിപി നേതാക്കളെ അറിയിച്ചു.

ബിജെപിയുടെ പ്ലാന്‍

ബിജെപിയുടെ പ്ലാന്‍

ശിവസേന ചര്‍ച്ചയ്ക്കായി വരുമെന്ന് തന്നെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പ്രതീക്ഷിക്കുന്നത്. റിപബ്ലിക്കന്‍ പാര്‍ട്ടി, രാഷ്ട്രീയ സമാജ് പക്ഷ, റായത്ത് ക്രാന്തി സംഘടന എന്നിവരും ഗവര്‍ണറെ കണ്ട് സര്‍ക്കാരിന് അനുവാദം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസില്‍ നിന്ന് പത്തിലധികം നേതാക്കള്‍ പാര്‍ട്ടി വിടാനായി സജ്ജമാണ്. എന്‍സിപിയില്‍ നിന്ന് പത്ത് എംഎല്‍എമാരും എത്തും. പ്രതിപക്ഷത്തെ പിളര്‍ത്തി സര്‍ക്കാരുണ്ടാക്കാനുള്ള അവസാന തന്ത്രമാണ് ബിജെപിക്ക് മുന്നിലുള്ളത്. പവാര്‍ ഇത് മുന്‍കൂട്ടി കണ്ടിട്ടുണ്ട്. റിസോര്‍ട്ട് നാടകം വരെ സംസ്ഥാനത്ത് ഉണ്ടായേക്കാമെന്നാണ് സൂചന.

 രാഷ്ട്രപതി നിങ്ങളുടെ പോക്കറ്റിലാണോ ഇരിക്കുന്നത്.... ബിജെപിക്ക് വീണ്ടും ശിവസേനയുടെ താക്കീത്!! രാഷ്ട്രപതി നിങ്ങളുടെ പോക്കറ്റിലാണോ ഇരിക്കുന്നത്.... ബിജെപിക്ക് വീണ്ടും ശിവസേനയുടെ താക്കീത്!!

English summary
bjp ready for plan b in maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X