Get Updates
Get notified of breaking news, exclusive insights, and must-see stories!

മിഷന്‍ രാജ്യസഭ തുടങ്ങി ബിജെപി.... ഒഡിഷയില്‍ അപ്രതീക്ഷിത നീക്കം, നാല് സീറ്റില്‍ ട്വിസ്റ്റ്!!

ദില്ലി: രണ്ട് വര്‍ഷത്തേക്കുള്ള രാജ്യസഭാ സീറ്റുകള്‍ക്കായുള്ള പടയൊരുക്കം ശക്തമാക്കി ബിജെപി. രാജ്യസഭയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുക എന്ന തന്ത്രമാണ് ഇതിന് പിന്നിലുള്ളത്. 2022ന് ശേഷം വലിയ തിരിച്ചടി ബിജെപി നേരിട്ടേക്കുമെന്ന സൂചനയുണ്ട്. ഇതിനെ മറികടക്കാനാണ് രാജ്യസഭാ മിഷന്‍ വേഗത്തിലാക്കിയിരിക്കുന്നത്. അപ്രതീക്ഷിതമായി ഒഡീഷയില്‍ നിന്നാണ് ബിജെപിയുടെ തുടക്കം.

ഒഡീഷയില്‍ അധികാരത്തിലെത്താന്‍ ദീര്‍ഘകാലമായി ബിജെപി ശ്രമിക്കുന്നുണ്ട്. ബംഗാള്‍ കഴിഞ്ഞാല്‍ ബിജെപി അധികാരം നേടാന്‍ കാത്തിരിക്കുന്ന സംസ്ഥാനം കൂടിയാണ് ഒഡീഷ. ഇവിടെ നാല് സീറ്റില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ് നവീന്‍ പട്‌നായിക്ക്. ഈ നാല് സീറ്റിലും അദ്ദേഹത്തിന്റെ ബിജു ജനതാദളിന് വിജയിക്കണമെങ്കില്‍ ബിജെപിയുടെ സഹായം വേണം. ഇത് ഒഡീഷയില്‍ രാഷ്ട്രീയത്തെ അപ്രവചനാതീതമാക്കിയിരിക്കുകയാണ്.

പട്‌നായിക്ക് കുടുങ്ങി

പട്‌നായിക്ക് കുടുങ്ങി

ഒഡീഷയില്‍ ബിജെപിയില്ലാതെ വിജയിക്കാനാവാത്ത അവസ്ഥയിലാണ് ബിജെഡി. നാല് സീറ്റുകളിലേക്ക് ബിജെഡി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ട്രേഡ് യൂണിയന്‍ നേതാവ്, മുസ്ലീം നേതാവ്, ഒബിസി വനിത എന്നിവരാണ് മൂന്ന് സീറ്റുകളിലായി മത്സരിക്കുന്നത്. എന്നാല്‍ നാലാമത്തെ സീറ്റിലാണ് പോരാട്ടം നടക്കുന്നത്. ഇത് വിജയിക്കണമെങ്കില്‍ ബിജെഡിക്ക് അമിത് ഷായുടെ സഹായം വേണ്ടി വരും. നിലവില്‍ 113 സീറ്റാണ് നിയമസഭയില്‍ നവീന്‍ പട്‌നായിക്കിന്റെ പാര്‍ട്ടിക്കുള്ളത്. ഇവിടെ ബിജെപിയുമായി കൈകോര്‍ക്കാനാണ് പട്‌നായിക്കിന്റെ ശ്രമം.

അമിത് ഷായുടെ ലക്ഷ്യം

അമിത് ഷായുടെ ലക്ഷ്യം

പട്‌നായിക്കിനെ എന്‍ഡിഎ പാളയത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ് അമിത് ഷായ്ക്ക് മുന്നിലുള്ളത്. ബീഹാറില്‍ നിതീഷിനെ ദുര്‍ബലമാക്കുന്നത് പോലെ പട്‌നായിക്കിനെയും ഘട്ടം ഘട്ടമായി ബിജെപിക്ക് ഇല്ലാതാക്കാന്‍ സാധിക്കും. രാജ്യസഭയില്‍ ഇപ്പോള്‍ തന്നെ ബിജെപി കൊണ്ടുവരുന്ന ബില്ലുകളെ പട്‌നായിക്കിന്റെ പാര്‍ട്ടി പിന്തുണയ്ക്കുന്നുണ്ട്. പൗരത്വ നിയമത്തെയും ബിജെഡി പിന്തുണച്ചിരുന്നു. നാലാമത്തെ സീറ്റിലും ബിജെഡിയെ വിജയിപ്പിച്ചാല്‍ അത് രാജ്യസഭയില്‍ ബിജെപിയുടെ കരുത്ത് വര്‍ധിപ്പിക്കും.

മത്സരിക്കുന്നത് ഇവര്‍

മത്സരിക്കുന്നത് ഇവര്‍

മമതാ മഹന്ദയാണ് ഒബിസി വിഭാഗത്തിലെ സ്ഥാനാര്‍ത്ഥി. മുന്നാ ഖാന്‍ എന്ന മുസ്ലീം നേതാവുമുണ്ട് ഒപ്പം. ട്രേഡ് യൂണിയന്‍ നേതാവായ സുഭാഷ് സിംഗാണ് മറ്റൊരു സ്ഥാനാര്‍ത്ഥി. നാലാമത്തെ സീറ്റില്‍ ടെക്‌നോക്രാറ്റായ സുജീത് കുമാറാണ് മത്സരിക്കുന്നത്. ഈ സീറ്റിലാണ് കടുത്ത പോരാട്ടം നടക്കുന്നത്. ഇതില്‍ മഹന്ദയെ മത്സരിപ്പിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ഒബിസി വിഭാഗത്തെ പ്രീണിപ്പിക്കാനും ആദിവാസി മേഖലയായ മയൂര്‍ബഞ്ചില്‍ കരുത്ത് നേടാനുമാണ്. ഇവിടെ ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ നേട്ടമായിരുന്നു ബിജെപി സ്വന്തമാക്കിയത്.

പട്‌നായിക്കിന്റെ മനംമാറ്റം

പട്‌നായിക്കിന്റെ മനംമാറ്റം

കഴിഞ്ഞ വര്‍ഷം മൂന്ന് സീറ്റുകളിലൊന്നില്‍ ബിജെപിക്ക് മുന്നില്‍ അടിപതറിയിരുന്നു പട്‌നായിക്കിന്. ഇത്തവണ അത് മറികടക്കാന്‍ ബിജെപിയുമായി തന്നെ സഖ്യത്തിനാണ് പട്‌നായിക്ക് ഒരുങ്ങുന്നത്. നിലവില്‍ ബിജെപി ആരെയും ഒഡീഷയില്‍ നിന്ന് മത്സരിപ്പിക്കുന്നില്ല. ഇനി തീരുമാനമുണ്ടായാല്‍ പോരാട്ടം കടുക്കും. നാലാം സീറ്റില്‍ വിജയിക്കുന്നതിന് ആറ് സീറ്റിന്റെ കുറവുണ്ട് ബിജെഡിക്ക്. 24 വോട്ടുകളാണ് ഉള്ളത്. ജയിക്കാന്‍ 30 വോട്ടാണ് വേണ്ടത്. ബിജെപിക്ക് നിയമസഭയില്‍ 23 സീറ്റാണ് ഉള്ളത്. കോണ്‍ഗ്രസ് വിട്ടുനിന്നാല്‍ വിജയ മാര്‍ജിന്‍ 28 സീറ്റായി കുറയും. അപ്പോഴും സിപിഎമ്മിന്റെയും സ്വതന്ത്രരുടെയും പിന്തുണ ബിജെഡി ആവശ്യമാണ്. പക്ഷേ എന്നാലും ബിജെപിയില്‍ നിന്ന് രണ്ട് പേരെങ്കിലും പിന്തുണച്ചാല്‍ മാത്രമേ നാലാമത്തെ സ്ഥാനാര്‍ത്ഥി വിജയിക്കൂ.

ലക്ഷ്യം ഇങ്ങനെ

ലക്ഷ്യം ഇങ്ങനെ

നാലാമത്തെ സീറ്റ് ചിലപ്പോള്‍ ബിജെപിക്ക് വിട്ടുകൊടുക്കാനും സാധ്യതയുണ്ട്. പകരം നിയമനിര്‍മാണ കൗണ്‍സിലിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി. ഈ കൗണ്‍സിലിന് വേണ്ടി നിയമസഭ നേരത്തെ തന്നെ പ്രമേയം പാസാക്കി അംഗീകരിച്ചതാണ്. എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്കും, സ്ത്രീകള്‍ക്കും അടക്കം ഈ കൗണ്‍സിലില്‍ സംവരണമുണ്ടാകും. നിയമനിര്‍മാണ കൗണ്‍സില്‍ നിലവില്‍ വന്നാല്‍ പല പ്രതിസന്ധികളും രാജ്യസഭയിലേക്ക് എത്തില്ലെന്ന നേട്ടവും ബിജെഡിക്കുണ്ട്. അതേസമയം ഇതിനെല്ലാം ബിജെപിയുടെ സഹായം ആവശ്യമാണ്. മിഷന്‍ രാജ്യസഭയുടെ ഭാഗമായി ഇതിന് ബിജെപി അംഗീകാരം നല്‍കും.

ബീഹാറില്‍ തീരുമാനം

ബീഹാറില്‍ തീരുമാനം

ബീഹാറില്‍ മുന്‍ കേന്ദ്ര മന്ത്രി മനോജ് സിന്‍ഹയാണ് ബിജെപി സ്ഥാനാര്‍ത്ഥി. ബീഹാറില്‍ അഞ്ച് സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഗാസിപൂരില്‍ നിന്ന് മൂന്ന് തവണ എംപിയായിട്ടുണ്ട് മനോജ് സിന്‍ഹ. ബീഹാറിലെ പ്രമുഖ വിഭാഗമായ ബൂമിഹാറികളെ കൈവിട്ടാണ് ബിജെപി ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തുന്നത്. ബിജെപിയുടെ ഉന്നത നേതൃത്വുമായി അടുത്ത ബ ന്ധമുണ്ട് സിന്‍ഹയ്ക്ക്. അതേസമയം ശത്രുഘ്‌നന്‍ സിന്‍ഹയെ നേരിടാനുള്ള ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+