ഫെവിക്വിക്ക് പരസ്യം പിന്‍വലിക്കണമെന്ന് ബിജെപി എംപി
ദില്ലി: ചെറിയ കാര്യങ്ങള്‍ക്കുപോലും വിവാദമുണ്ടാക്കുന്നത് അടുത്തിടെ രാഷ്ട്രീയ നേതാക്കളുടെ പതിവായി മാറിയിട്ടുണ്ട്. പ്രത്യേകിച്ചും ബിജെപി നേതാക്കള്‍ക്കിടയില്‍. പല വിഷയങ്ങളിലും രാജ്യവിരുദ്ധവും ഹിന്ദു വിരുദ്ധവുമായ കാര്യങ്ങള്‍ കണ്ടെത്തുകയും അവയ്‌ക്കെതിരെ പ്രസ്താവന ഇറക്കുന്നതും നേതാക്കളുടെ ശീലമായിട്ടുണ്ട്.
ലോകകപ്പ് ക്രിക്കറ്റ് മത്സരവേളയില്‍ പുറത്തിറങ്ങിയ ഫെവിക്വിക്ക് പരസ്യത്തെക്കുറിച്ചാണ് ഇപ്പോള്‍ ബിജെപി നേതാവിന്റെ വിവാദം. വാഗാ അതിര്‍ത്തിയില്‍ വെച്ച് നടക്കുന്ന പരേഡിനിടെ പാക് പട്ടാളക്കാരിന്റെ കീറിയ ഷൂ മിന്നല്‍ വേഗത്തില്‍ ഇന്ത്യന്‍ പട്ടാളക്കാരന്‍ ശരിയാക്കാന്‍ സഹായിക്കുന്നതാണ് പരസ്യം. പരസ്യം പ്രേക്ഷകര്‍ക്കിടയില്‍ വന്‍ ഹിറ്റുമായിരുന്നു.

എന്നാല്‍ ഇത് ഇന്ത്യാ വിരുദ്ധ പരസ്യമാണെന്നാണ് ബിജെപിയുടെ ഉജ്ജെയ്‌നിലെ എം പി മാളവ്യയുടെ അഭിപ്രായം. പരസ്യം നിരോധിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും പരസ്യത്തിന്റെ ക്രിയേറ്റര്‍, എഴുത്തുകാരന്‍, സംവിധായകന്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.
പരസ്യം രാജ്യവിരുദ്ധമാണ്. രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ച സൈനികരെ അപമാനിക്കുന്നത് തുല്യമാണ് പരസ്യമെന്നും മാളവ്യ സഭയില്‍ വ്യക്തമാക്കി. പാക്കിസ്ഥാന്‍ പട്ടാളക്കാരന്റെ ബൂട്ട് ഒരു ഇന്ത്യന്‍ പട്ടാളക്കാരന്‍ ശരിയാക്കുന്നതാണ് മാളവ്യയെ ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.












Click it and Unblock the Notifications