കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബിഹാറില്‍ പണം നല്‍കുന്നവര്‍ക്കും ക്രിമിനലുകള്‍ക്കും ബിജെപി ടിക്കറ്റ്'

  • By Anwar Sadath
Google Oneindia Malayalam News

റാഞ്ചി: ബിഹാര്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥി നിര്‍ണയവും പ്രചരണങ്ങളുമായി അതിവേഗം മുന്നോട്ടു പോവുകയാണ്. അതിനിടെ, ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ബിജെപിയുടെ എംപി തന്നെ രംഗത്തെത്തി. പാര്‍ട്ടി നേതൃത്വം പണം നല്‍കുന്നവര്‍ക്കും ക്രിമിനലുകള്‍ക്കും ടിക്കറ്റ് നല്‍കുകയാണെന്ന് എംപി ആര്‍ കെ സിങ് ആരോപിച്ചു.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെയും പരിചയ സമ്പന്നരായ ബിജെപിയുടെ സിറ്റിങ് എംഎല്‍എമാരെയും തഴഞ്ഞാണ് ടിക്കറ്റ് വിതരണം. ഇത് അനുവദിക്കാന്‍ പാടില്ലാത്തതാണ്. എന്താണ് സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള യോഗ്യതയായി പാര്‍ട്ടി നേതൃത്വം കണക്കാക്കുന്നത്. പണവും ക്രിമിനല്‍ പശ്ചാത്തലവുമാണോ എന്നും ആര്‍ കെ സിങ് ചോദിച്ചു.

bihar

ആര്‍ജെഡി, ജെഡിയു സഖ്യത്തിന്റെ ചില സ്ഥാനാര്‍ഥികളെ ക്രിമനലുകളെന്ന് ബിജെപി പറയുന്നു. എന്നാല്‍, എന്താണ് സ്വന്തം പാര്‍ട്ടിയുടെ അവസ്ഥ. ക്രമിനലുകള്‍ക്ക് ടിക്കറ്റ് നല്‍കിയാല്‍ എങ്ങനെയാണ് മറ്റു പാര്‍ട്ടികളെ വിമര്‍ശിക്കുക. ബിജെപിയും മറ്റു പാര്‍ട്ടികളും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കുന്നതാണ് ഇപ്പോഴത്തെ സ്ഥാനാര്‍ഥി നിര്‍ണയമെന്നും അദ്ദേഹം ആഞ്ഞടിച്ചു.

വിഷയത്തില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ സുശില്‍ മോദിയുമായി താന്‍ സംസാരിച്ചെന്ന് അദ്ദേഹം പറഞ്ഞു. ക്രിമനലുകള്‍ക്ക് ടിക്കറ്റ് നല്‍കുന്നത് എന്തിനാണെന്ന് പാര്‍ട്ടി വിശദീകരിക്കുമെന്നാണ് കരുതുന്നതെന്നും ആര്‍ കെ സിങ് വ്യക്തമാക്കി. ബിഹാറിലെ പ്രമുഖനായ എംപി തന്നെ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ രംഗത്തെത്തിയത് എതിര്‍ പാര്‍ട്ടിക്കാര്‍ ഇതിനകം തന്നെ ആയുധമാക്കിക്കഴിഞ്ഞു.

English summary
BJP MP RK Singh alleges party selling bihar tickets to criminals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X