കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിക്കറ്റ് ഭരണം ബിജെപി പിടിക്കുമോ? അമിത് ഷായുടെ മകന്റെ നിയമന ലക്ഷ്യം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ക്രിക്കറ്റ് സംഘടനയായ ബിസിസിഐയിലെ മാറ്റങ്ങള്‍ വളരെ അമ്പരിപ്പിക്കുന്നതാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം സൗരവ് ഗാംഗുലി സംഘടനയുടെ തലപ്പത്തേക്ക് വരുന്നു എന്നതാണ്. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനില്‍ നിറസാന്നിധ്യമായി നില്‍ക്കുമ്പോഴാണ് ഗാംഗുലിയെ ദേശീയ സമിതിയുടെ ഭാഗമാക്കുന്നത്. അതേസമയം അമിത് ഷായുടെ മകനും ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി പ്രേം കുമാര്‍ ധുമലിന്റെ മകനും ദേശീയ സമിതിയിലെത്തിയിട്ടുണ്ട്.

ഈ രണ്ട് നിയമനങ്ങളാണ് ഏറ്റവുമധികം ചര്‍ച്ചയാവുന്നത്. നേരത്തെ തന്നെ ഇവര്‍ രണ്ട് പേര്‍ക്കും ക്രിക്കറ്റുമായി ബന്ധമുണ്ടായിരുന്നു. എന്നാല്‍ രാജ്യത്തെ ഏറ്റവും പോപ്പുലറായ കായിക ഇനം കൊണ്ട് മറ്റ് പല ലക്ഷ്യങ്ങളും ബിജെപിക്കുണ്ടെന്നാണ് സൂചന. അന്താരാഷ്ട്ര മത്സരങ്ങളില്‍ പാകിസ്താനുമായുള്ള മത്സരങ്ങളിലൊക്കെ ഇനി അത് പ്രതിഫലിച്ചേക്കും. പക്ഷേ ഐസിസിയില്‍ നിന്നുള്ള വലിയ എതിര്‍പ്പുകള്‍ ഇന്ത്യന്‍ ടീം നേരിടേണ്ടി വരും.

ബിജെപിയുടെ ലക്ഷ്യം

ബിജെപിയുടെ ലക്ഷ്യം

സൗരവ് ഗാംഗുലി ആദ്യ ഘട്ടത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമെന്ന് യാതൊരു പ്രവചനവും ഉണ്ടായിരുന്നില്ല. എന്നാല്‍ അവസാന നിമിഷമാണ് അദ്ദേഹത്തിന്റെ പേര് മുന്‍നിരയിലേക്ക് വന്നത്. ഇത് വലിയ ലോബിയിംഗ് സംഘടനയ്ക്കുള്ളില്‍ നടന്നു എന്നാണ് സൂചിപ്പിക്കുന്നത്. ഗാംഗുലി ബംഗാളില്‍ ഏറ്റവും ജനപ്രിയനായ ക്രിക്കറ്ററാണ്. മമതാ ബാനര്‍ജിയേക്കാളും ജനപ്രീതി അദ്ദേഹത്തിന് ബംഗാളില്‍ ഉണ്ട്. ഇതാണ് ബിജെപി പ്രധാനമായും ലക്ഷ്യമിടുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നു

നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നു

ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അധികം വൈകാതെ തന്നെ നടക്കും. ഗാംഗുലി ഒരുപക്ഷേ പ്രചാരണത്തിനിറങ്ങുകയോ, ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുകയോ ചെയ്താല്‍ രാഷ്ട്രീയ സാഹചര്യം തന്നെ മാറ്റിമറിക്കും. തമിഴ്‌നാട്ടില്‍ രജനീകാന്ത് ജയലളിതയെ വീഴ്ത്തിയതിന് സമാന സാഹചര്യം ഉണ്ടാക്കാന്‍ ഗാംഗുലിക്ക് സാധിക്കും. എന്നാല്‍ അദ്ദേഹത്തിന്റെ പരസ്യ പിന്തുണ ഉണ്ടാവാന്‍ സാധ്യതയില്ല. ഗൗതം ഗംഭീറിനെയൊക്കെ കൊണ്ടുവന്നത് പോലെ ഘട്ടം ഘട്ടമായി ഗാംഗുലിയെ പാര്‍ട്ടിയുമായി അടുപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

മമതയുടെ അഭിനന്ദനം

മമതയുടെ അഭിനന്ദനം

ഗാംഗുലി പ്രസിഡന്റായതിന് പിന്നാലെ അദ്ദേഹത്തെ അഭിനന്ദിച്ച് മമത ബാനര്‍ജി രംഗത്തെത്തിയതും ശ്രദ്ധേയമായി. അദ്ദേഹത്തെ ഒരു പാര്‍ട്ടിയുടെയും ഭാഗമാക്കാന്‍ സമ്മതിക്കില്ലെന്നതിന്റെ സൂചനയായിരുന്നു ഇത്. ഇന്ത്യയുടെയും ബംഗാളിന്റെയും അഭിമാനം നിങ്ങള്‍ ഉയര്‍ത്തിയതായി മമത പറഞ്ഞു. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായുള്ള ഗാംഗുലിയുടെ കാലയളവ് അഭിമാനിക്കാവുന്നതാണെന്നും മമത പറഞ്ഞു. അതേസമയം ഗാംഗുലി ബംഗാളില്‍ എത്രത്തോളം പ്രധാനപ്പെട്ടയാളാണെന്ന് ഉറപ്പുള്ളത് കൊണ്ടാണ് മമതയുടെ അഭിനന്ദനമെത്തിയത്.

ബിസിസിഐ രാഷ്ട്രീയവത്കരിക്കുമോ?

ബിസിസിഐ രാഷ്ട്രീയവത്കരിക്കുമോ?

ബിസിസിഐയെ 2014ല്‍ അധികാരത്തിലെത്തിയത് മുതല്‍ രാഷ്ട്രീയവത്കരിക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഭരണകാര്യ സമിതിയുടെ നിയമനത്തില്‍ അടക്കം ഇതുണ്ടായിരുന്നു. മുമ്പ് കോണ്‍ഗ്രസിന്റെ കാലത്ത് രാജീവ് ശുക്ല ഐപിഎല്‍ ചെയര്‍മാനായതും രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായിരുന്നു. ശുക്ല കോണ്‍ഗ്രസ് നേതാവ് കൂടിയായിരുന്നു. അതേസമയം ക്രിക്കറ്റ് ഭരണകാര്യ സമിതി അധ്യക്ഷനായ വിനോദ് റായ് യുപിഎ സര്‍ക്കാരിന്റെ കാലത്ത് സിഎജിയായിരുന്നു. ഇങ്ങനെ പലതും രാഷ്ട്രീയ നിയമനങ്ങളായിരുന്നു. ഇതിന്റെ വീര്യം കൂട്ടാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

സംശയ നിയമനങ്ങള്‍

സംശയ നിയമനങ്ങള്‍

അമിത് ഷായുടെ മകന്‍ ജയദേവ് ഷാ, അനുരാഗ് താക്കൂറിന്റെ സഹോദരന്‍ അരുണ്‍ എന്നിവര്‍ പുതിയ സമിതിയില്‍ ഇടംപിടിച്ചിട്ടുണ്ട്. ജയ് ഷാ ബിസിസിഐയുടെ സെക്രട്ടറിയും അരുണ്‍ ധുമല്‍ ട്രഷററായുമായിട്ടാണ് നിയമിതനാകുന്നത്. അരുണ്‍ ധുമല്‍ മുന്‍ ഹിമാചല്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പ്രേംകുമാര്‍ ധുമലിന്റെ മകനാണ്. അരുണിന്റെ സഹോദരന്‍ അനുരാഗ് താക്കൂര്‍ ബിജെപി എംപിയും സഹമന്ത്രിയുമാണ്. ഇതെല്ലാം രാഷ്ട്രീയ വഴിയിലേക്ക് ക്രിക്കറ്റ് സംഘടന വഴിമാറാനുള്ള ഒരുക്കത്തിലാണെന്ന് സൂചന നല്‍കുന്നു.

പ്രത്യാഘാതങ്ങള്‍ ഇങ്ങനെ

പ്രത്യാഘാതങ്ങള്‍ ഇങ്ങനെ

ഗാംഗുലി കഴിഞ്ഞ ദിവസം അമിത് ഷായെ കണ്ടിരുന്നു. ഇതാണ് രാഷ്ട്രീയപരമായുള്ള സംശയങ്ങള്‍ക്ക് ഇടനല്‍കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമോ എന്ന് പോലും ചോദിച്ചിരുന്നു. എന്നാല്‍ ഇല്ലെന്നായിരുന്നു മറുപടി. അതേസമയം ക്രിക്കറ്റിന് ഇന്ത്യയിലുള്ള ജനപ്രീതി സര്‍ക്കാരിന് ഗുണകരമാകുക എന്ന തന്ത്രവും ബിജെപി ഒരുക്കുന്നുണ്ട്. ദില്ലി ക്രിക്കറ്റ് അസോസിയേഷനില്‍ അരുണ്‍ ജെയ്റ്റ്‌ലി വന്നതും ഗൗതം ഗംഭീര്‍ അംഗമായതും ഇതിന്റെ ഭാഗമാണ്. ലോകകപ്പ് മത്സരങ്ങളില്‍ പിയൂഷ് ഗോയല്‍ ടീമിനെ കുറിച്ച് നിരന്തരം ട്വീറ്റ് ചെയ്തതും ഇത്തരമൊരു നീക്കത്തിന്റെ തുടക്കമാണ്. പക്ഷേ ക്രിക്കറ്റില്‍ രാഷ്ട്രീയം കലര്‍ന്നാല്‍ ഐസിസി ഇടപെടാറുണ്ട്. അത് ബിസിസിഐക്ക് വലിയ ദോഷം ചെയ്യും.

ഗാംഗുലി ബിസിസിഐ പ്രസിഡന്റാകും; അമിത് ഷായുടെ മകന്‍ സെക്രട്ടറി, കൂടെ മലയാളിയുംഗാംഗുലി ബിസിസിഐ പ്രസിഡന്റാകും; അമിത് ഷായുടെ മകന്‍ സെക്രട്ടറി, കൂടെ മലയാളിയും

English summary
bjp set to politicise bcci
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X