കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ തിരഞ്ഞെടുപ്പ് കളികള്‍

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ മുസ്ലിങ്ങളോട് ബി ജെ പി മാപ്പ് ചോദിക്കുന്നു എന്ന് പ്രസിഡണ്ട് രാജ് നാഥ് സിംഗിലൂടെ കേട്ടവരെല്ലാം അത്ഭുതപ്പെട്ടു കാണണം. ഇതെന്താണിത് കാര്യം. അതെ, ലോക്‌സഭ തിരഞ്ഞെടുപ്പാണ് വരുന്നത്. എന്ത് വില കൊടുത്തും ബി ജെ പിക്ക് ഇത്തവണ ജയിച്ചേ പറ്റൂ.

എ ബി വാജ്‌പേയി ഫലപ്രദമായി നടപ്പാക്കിയ കൂട്ടുകക്ഷി മന്ത്രിസഭ അനുകരിച്ച് കോണ്‍ഗ്രസ് യു പി എ ഉണ്ടാക്കി വിജയിച്ചപ്പോള്‍ ബി ജെ പിക്ക് കനത്ത നഷ്ടമാണ് ഉണ്ടായത്. മമതാ ബാനര്‍ജിയും ഒമര്‍ അബ്ദുള്ളയും മുതല്‍ നിതീഷ് കുമാര്‍ വരെ എന്‍ ഡി എ വിട്ട് പോയത് എന്‍ ഡി എ എന്ന സങ്കല്‍പത്തെ തന്നെ വെല്ലുവിളിച്ചു.

എന്നാല്‍ നരേന്ദ്ര മോദി എന്ന പ്രഭാവത്തിന്റെ ബലത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് ജയിക്കാന്‍ തന്നെയാണ് ഇത്തവണ ബി ജെ പിയുടെ തീരുമാനം. കൂടുവിട്ട് പോയവരടക്കം പലരെയും ഇതിനായി പാളയത്തിലെത്തിക്കേണ്ടതായുണ്ട് അവര്‍ക്ക്. അതില്‍ പ്രമുഖര്‍ ആരൊക്കെയാകും എന്ന് നോക്കൂ.

രാം വിലാസ് പാസ്വാന്‍, എല്‍ ജെ പി

രാം വിലാസ് പാസ്വാന്‍, എല്‍ ജെ പി

നിതീഷ് കുമാര്‍ എന്‍ ഡി എ വിട്ടുപോയതിന്റെ ക്ഷീണം ബീഹാറില്‍ തീര്‍ക്കാന്‍ രാം വിലാസ് പാസ്വാന്റെ എല്‍ ജെ പി സഹായിക്കും എന്ന പ്രതീക്ഷയിലാണ് ബി ജെ പി. ഗോധ്ര കലാപത്തെ തുടര്‍ന്ന് 2002 ല്‍ എന്‍ ഡി എ വിട്ട് പോയ പാസ്വാന്‍ ഇപ്പോള്‍ മോദിക്ക് അനുകൂലമായി സ്വരം മാറ്റിയതും ബി ജെ പിക്ക് പ്രതീക്ഷയാകുന്നു. ജെ ഡി യു, കോണ്‍ - ആര്‍ ജെ ഡി സഖ്യത്തിന് ബദലാകാന്‍ ഇത്തവണ ബിഹാറില്‍ ബി ജെ പി - എല്‍ ജെ പി സഖ്യമാണ്

വിജയകാന്ത് , ഡി എം ഡി കെ

വിജയകാന്ത് , ഡി എം ഡി കെ

തമിഴ് നാട്ടില്‍ വിജയകാന്തിന്റെ ഡി എം ഡി കെ യാണ് ബി ജെ പി സഖ്യകക്ഷിയായി ഉറ്റുനോക്കുന്നത്. ജയലളിതയുടെ എ ഐ എ ഡി എം കെയ്ക്കും കരുണാനിധിയുടെ ഡി എം കെയ്ക്കും ബദലാകാന്‍ ചെറിയ ശ്രമങ്ങളൊന്നും മതിയാകില്ല. ഡി എം ഡി കെയുമായി ബി ജെ പി നേതാക്കള്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടത്തിവരികയാണ്.

ചന്ദ്രബാബു നായിഡു, ടി ഡി പി

ചന്ദ്രബാബു നായിഡു, ടി ഡി പി

ബി ജെ പി 200 ല്‍ അധികം സീറ്റുകള്‍ പിടിക്കാതിരിക്കുകയും എന്‍ ഡി എ ഭൂരിപക്ഷം നേടുകയും ചെയ്താല്‍ പ്രധാനമന്ത്രി സ്ഥാനം വരെ ടി ഡി പിക്ക് കൊടുക്കാന്‍ ബി ജെ പി തയ്യാറാണ് എന്നാണ് അഭ്യൂഹങ്ങള്‍. തങ്ങളുടെ മുന്‍ സഖ്യകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിയെ കൂടി ഒപ്പമെത്തിച്ചാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അത് ഗുണം ചെയ്യും എന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടലുകള്‍.

ജയലളിത, എ ഐ എ ഡി എം കെ

ജയലളിത, എ ഐ എ ഡി എം കെ

സി പി എമ്മുമായി സീറ്റ് ചര്‍ച്ചകളും മൂന്നാം മുന്നണിക്ക് നേതൃത്വവും ഒക്കെയായി തിരക്കിലാണ് ജയലളിത. എന്നാല്‍ മൂന്നാം മുന്നണി വഴി പ്രധാനമന്ത്രിയാകാന്‍ പറ്റിയില്ലെങ്കില്‍ മോദി മന്ത്രിസഭയില്‍ സഹകരിക്കാന്‍ എ ഐ എ ഡി എം കെ തയ്യാറാകും എന്നാണ് ചെന്നൈ റിപ്പോര്‍ട്ടുകള്‍. നരേന്ദ്ര മോദി വ്യക്തിപരമായി അടുപ്പം സൂക്ഷിക്കുന്ന നേതാക്കളില്‍ ഒരാള്‍ കൂടിയാണ് ജയ.

 ഉദ്ധവ് താക്കറെ, ശിവസേന

ഉദ്ധവ് താക്കറെ, ശിവസേന

ബി ജെ പിയുടെ എക്കാലത്തെയും വിശ്വസ്തരായ കൂട്ടാളികളാണ് ശിവസേന. ബാല്‍താക്കറെ യുഗത്തിന് ശേഷമുള്ള ആദ്യത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിലും ശിവസേന ബി ജെ പിയെ വിട്ടുപോകാനുള്ള കാരണങ്ങള്‍ കാണുന്നില്ല. മഹാരാഷ്ട്രയില്‍ സേന - ബി ജെ പി സഖ്യം ഇത്തവണ നേട്ടമുണ്ടാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

English summary
BJP's tie up with major parties final stage ahead of Lok Sabha polls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X