ബിജെപി 450 സീറ്റുകളില്‍ മത്സരിക്കും
ചെന്നൈ:വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ബിജെപി 450 സീറ്റുകളില്‍ മത്സരിക്കുമെന്ന് പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ രാജ് നാഥ് സിങ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ തക്ക ഭൂരിപക്ഷം പാര്‍ട്ടിക്ക് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണിത്.
വാര്‍ത്ത മാധ്യമങ്ങളോട് സംസാരിക്കവേയാണ് രാജ് നാഥ് സിങ് ബിജെപിയുടെ പുതിയ തന്ത്രം വെളിപ്പെടുത്തിയത്. എന്നാല്‍ പത്ര സമ്മേളനത്തില്‍ അധികവും അദ്ദേഹം രാഹുല്‍ ഗാന്ധിയുടെ വിവാദ പ്രസ്താവനയെകുറിച്ചാണ് സംസാരിച്ചത്.ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീം കോടതി വിധിക്കതിരെ മന്ത്രി സഭ കൊണ്ടുവന്ന ഓര്‍ഡിനന്‍സും അതിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശവും ആയിരുന്നു പ്രധാന ചര്‍ച്ചാ വിഷയം.

കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങളാണ് രാഹുല്‍ ഗാന്ധിയുടെ എതിര്‍പ്പിലൂടെ പുറത്തുവന്നതെന്ന് രാജ് നാഥ് സിങ് പറഞ്ഞു. രാഹുല്‍ ഗാന്ധി യുപിഎ സര്‍ക്കാരിന്റെ മറ്റ് കാര്യങ്ങളെ കുറിച്ചും ഇങ്ങനെ പ്രതികരിക്കണമെന്ന് രാജ് നാഥ് സിങ് ആവശ്യപ്പെട്ടു.
ഒരു തരത്തിലും നയതന്ത്ര ബന്ധങ്ങള്‍ക്ക് വില കല്‍പിക്കാത്ത പാകിസ്താനുമായി ചര്‍ച്ചക്ക് പോകുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ അദ്ദേഹം വിമര്‍ശിച്ചു. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാതെ മന്‍മോഹന്‍സിങ് നവാസ് ഷെരീഫിനെ കാണരുതെന്നും രാജ് നാഥ് സിങ് പറഞ്ഞു. ശ്രീലങ്കന്‍ പ്രശ്‌നത്തിലും യുപിഎ സര്‍ക്കാരിന്റെ നയതന്ത്ര വീഴ്ചയാണ് പ്രകടമായതെന്നും അദ്ദേഹം ആരോപിച്ചു.
നിഷേധ വോട്ടിന്റെ കാര്യത്തില്‍ സുപ്രീം കോടതി ഉത്തവും രാജ്‌നാഥ് സിങ് പരാമര്‍ശിച്ചു. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍വ്വ കക്ഷി യോഗം വിളിച്ച് ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്‌പ്പെട്ടു.












Click it and Unblock the Notifications