Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബ് പിടിക്കാൻ തുനിഞ്ഞിറങ്ങി ബിജെപി; ഹിന്ദു ഭൂരിപക്ഷമുള്ള 45 മണ്ഡലങ്ങളിൽ പ്രത്യേക പദ്ധതികൾ

ചണ്ഡീഗഡ്; അടുത്ത വർഷം ആദ്യമാണ് പഞ്ചാബ് നിയമസഭ തിര‍ഞ്ഞെടുപ്പ്. കോൺഗ്രസിന് തനിച്ച് ഭരണമുള്ള ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്ന് കൂടിയാണ് പഞ്ചാബ്. ഇത്തവണയും സംസ്ഥാനത്ത് അധികാരം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. എന്നാൽ ആഭ്യന്തര ഭിന്നതകൾ കോൺഗ്രസിന് കടുത്ത തലവേദന സൃഷ്ടിക്കുന്നുണ്ട്.

അതിനിടയിൽ പഞ്ചാബിൽ കളം പിടിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ് ബിജെപി. ശിരോണമണി അകാലി ദൾ ബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ ഇത്തവണ തനിച്ചാണ് പാർട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വിശദാംശങ്ങളിലേക്ക്

തണുത്തുവെറക്കുന്ന കൈകളും ചുണ്ടും; ഹിമാചലിലെ പുതിയ വിശേഷങ്ങളുമായി സാനിയ, ചിത്രങ്ങൾ കാണാം

1

പഞ്ചാബിൽ ശിരോമണി അകാലിദളുമായി സഖ്യത്തിലായിരുന്നു ബി ജെ പി നേരത്തേ തിരഞ്ഞെടുപ്പ് നേരിട്ടിരുന്നത്. എന്നാൽ വിവാദമായ കാർഷിക നിയമങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപിയുമായുള്ള 24 വർഷത്തെ ബന്ധം ശിരോമണി അകാലിദൾ അവസാനിപ്പിച്ചിരുന്നു. ഇത്തവണ മായാവതിയുടെ ബിഎസ്പിയുമായി സഖ്യത്തിലാണ് അകാലിദൾ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപി മത്സരിച്ചിരുന്ന സീറ്റുകളിൽ എല്ലാം ഇത്തവണ ബിഎസ്പിയാണ് മത്സരിക്കുക. അതേസമയം സഖ്യം ഇല്ലേങ്കിലും ഇത്തവണ പഞ്ചാബിൽ പരമാവധി നേട്ടം കൊയ്യുകയാണ് ബിജെപി ലക്ഷ്യം. ആകെയുള്ള 117 സീറ്റുകളിലും മത്സരിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചെങ്കിലും പാർട്ടിക്ക് സ്വാധീനമുള്ള പ്രദേശങ്ങൾ പ്രത്യേകം കണ്ടെത്തി പ്രചരണം നടത്താനാണ് നേതൃത്വത്തിന്റെ തീരുമാനം.

2

സംസ്ഥാനത്തെ നഗര പ്രദേശങ്ങളിൽ ഉള്ള 45 ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളാണ് ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്. ഈ മണ്ഡലങ്ങളിൽ 60 ശതമാനത്തിന് മകളിലാണ് ഹിന്ദു ജനസംഖ്യ. നേരത്തേ ശിരോമണി അകാലി ദളുമായി സഖ്യത്തിൽ മത്സരിച്ചപ്പോൾ ഈ 45 സീറ്റുകളിൽ 23 സീറ്റുകളിൽ ബിജെപിക്ക് വിജയിക്കാൻ സാധിച്ചിരുന്നു. ഇതിനോടകം തന്നെ മണ്ഡലങ്ങളിൽ നടപ്പാക്കേണ്ട തിരഞ്ഞെടുപ്പ് തന്ത്രങ്ങളെ കുറിച്ച് ജില്ലാ നേതൃത്വത്തോട് സംസ്ഥാന നേതാക്കൾ വിശദീകരിച്ച് കഴിഞ്ഞു. പ്രത്യേക ശ്രദ്ധ തന്നെ മേഖലകളിൽ ചെലുത്തണമെന്നാണ് നിർദ്ദേശം.

3

അതേസമയം പ്രചാരണത്തിന്റെ ബുദ്ധിമുട്ട് സംസ്ഥാന നേതൃത്വം നേരിടുന്നുണ്ടെന്നും സമീപകാലത്ത് ബിജെപി നേതാക്കൾക്ക് നേരെ കടുത്ത ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും സംസ്ഥാന നേതാക്കൾ പറയുന്നു. ഈ സാഹചര്യത്തിൽ ബിജെപിക്ക് ശക്തമായ അടിത്തറയുള്ള മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാർട്ടി ലക്ഷ്യം വെയ്ക്കുന്നത്. ഇതിലൂടെ മറ്റ് മേഖലകളിലേക്ക് കടന്ന് കയറാനും സാധിക്കുമെന്നും നേതൃത്വം കരുതുന്നു. അതേസമയം ഭാരതീയ ജനസംഘത്തിന്റെ കാലത്ത് പാർട്ടി മത്സരിച്ചിരുന്ന മറ്റ് നിരവധി സീറ്റുകളുണ്ടെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. റോപ്പർ, ജലാലാബാദ്, പട്യാല (അർബൻ), ബതിൻഡ (അർബൻ) ഉൾപ്പെടെയുള്ള മണ്ഡലങ്ങളാണ് ഇവ. ഈ സീറ്റുകളിൽ ചിലതിൽ ഇപ്പോഴും വിജയ സാധ്യത ഉണ്ടെന്നും അനുകൂലമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നുമാണ് ബിജെപി അവകാപ്പെടുന്നത്.

5

അതേസമയം തങ്ങൾ ഇതുവരെ മത്സരിക്കാത്ത എന്നാൽ പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള ചില മണ്ഡലങ്ങൾ കൂടി ഉണ്ടെന്നും ബിജെപി നേതൃത്വം പറയുന്നു. ദേരാബസി, ഖരാർ, മൊഹാലി, റോപർ, ബുധ്ലാദ, ബതിന്ദ (അർബൻ) എന്നീ സീറ്റുകളാണ് ഇത്. ഈ മേഖലകളിലെ സമാന ചിന്താഗതിക്കാരായ സാമൂഹിക സംഘടനകളുമായി ചേർന്ന് സംഘടന സ്വാധീനം വർധിപ്പിക്കണമെന്ന നിർദ്ദേശമാണ് പാർട്ടി നേതൃത്വം നൽകുന്നത്. ഒപ്പം പാർട്ടിക്ക് ഇതുവരെ കടന്നുകയറാൻ സാധിക്കാത്ത ഇടങ്ങളിലും ഇത്തവണ മുന്നേറ്റം ഉണ്ടാക്കണമെന്നും കേന്ദ്ര നേതൃത്വം നിർദ്ദേശിക്കുന്നു. പ്രത്യേകിച്ച് കർഷക സംഘടനകൾക്ക് ശക്തമായ സ്വാധീനമുള്ള പ്രദേശങ്ങൾ.

5

ജെപിയെ സംബന്ധിച്ച് ഇതൊരു വ്യത്യസ്ത അനുഭവമാണ്. ഇതാദ്യമായാണ് പാർട്ടി തിരഞ്ഞെടുപ്പിനെ തനിച്ച് നേരിടുന്നത്. എന്നാൽ തങ്ങൾക്ക് നല്ല ആത്മവിശ്വാസം ഉണ്ട്, സംസ്ഥാന ബിജെപി നേതാവ് പറഞ്ഞു. അതേസമയം നിലവിൽ ഭരണം പിടിക്കുകയെന്ന അതിമോഹമൊന്നും ബിജെപിക്ക് സംസ്ഥാനത്ത് ഇല്ല. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പോലും വെറും 9.36 ശതമാനമായിരുന്നു ബിജെപിയ്ക്ക് സംസ്ഥാനത്ത് ലഭിച്ച ആകെ വോട്ടുകൾ. എന്നാൽ കോൺഗ്രസിലെ ഉൾപ്പാർട്ടി തർക്കങ്ങളുടെ കൂടി പശ്ചാത്തലത്തിൽ സാഹചര്യങ്ങൾ മുതലെടുത്ത് തിരഞ്ഞെടുപ്പിനെ നേരിടാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. കോൺഗ്രസ് ഉൾപ്പെടെ നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന നേതാക്കളെ ബിജെപിയിലെത്തിക്കാനുള്ള നീക്കങ്ങൾ നടത്തണമെന്ന നിർദ്ദേശം അമിത് ഷാ നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് സിഖ് വിഭാഗത്തിൽ ഉള്ള നേതാക്കളെ.

5

മാത്രമല്ല സംസ്ഥാനത്ത് ശക്തമായ സ്വാധീനമുള്ള ദളിത് വോട്ടുകൾ പെട്ടിയിലാക്കാനുള്ള തന്ത്രങ്ങളും ബിജെപി മെനയുന്നു. ദളിത് വിഭാഗത്തിലെ പ്രമുഖ നേതാക്കളെ പാർട്ടിയിൽ എത്തിക്കാനുള്ള ചർച്ചകൾ പാർട്ടി നേതാക്കൾ നടത്തുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.. 2022 ൽ ബിജെപി പഞ്ചാബിൽ അധികാരത്തിലേറിയാൽ സംസ്ഥാനത്ത് ദളിത് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പഞ്ചാബിൽ ഇത്തവണ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന വിലയിരുത്തലുകളാണ്

7

വിവാദമായ കാർഷിക ബില്ലിൽ ബിജെപിക്കെതിരെ കർഷകരുടെ നേതൃത്വത്തിൽ പ്രതിഷേധം പുകയുന്നുണ്ട്.മാത്രമല്ല നിയമത്തിന്റെ പേരിൽ ഇതിനോടകം തന്നെ നിരവധി നേതാക്കൾ ബിജെപി വിട്ട് ശിരോമണി അകാലിദളിലേക്കും ആംആദ്മി പാർട്ടിയിലേക്കും ചേക്കേറി കഴിഞ്ഞു. മുൻ പാർട്ടി ജനറൽ സെക്രട്ടറി മാൽവീന്ദർ സിംഗ് ഉൾപ്പെടെയാണ് പാർട്ടി വിട്ടത്. നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രചരണം നടത്താനാണ് കർഷക സംഘനടകളുടെ നീക്കം.അതേസമയം ഹിന്ദു വോട്ടുകളിൽ കടന്ന് കയറാൻ ബിജെപിക്ക് എത്രത്തോളം സാധിക്കുമെന്ന ചോദ്യവും ശക്തമാണ്. ദളിത്, ഹിന്ദു വോട്ടുകളിൽ ശക്തമായ സ്വാധീനം കോൺഗ്രസിന് ഉണ്ട്. 2017 ൽ 40 ശതമാനത്തിൽ കൂടുതൽ പേർ ഈ വിഭാഗത്തിൽ നിന്നും കോൺഗ്രസിനെ അനുകൂലിച്ചിരുന്നു. പാർട്ടി ദയനീയ തോൽവി രുചിച്ചപ്പോൾ പോലും ഹിന്ദു, ദളിത് വിഭാഗങ്ങൾ കോൺഗ്രസിന് പിന്തുണ നൽകിയിട്ടുണ്ട്.അതേസമയം ഇത്തവണ സംസ്ഥാനത്തെ ആം ആദ്മിയുടെ പ്രകടനങ്ങളും ഉറ്റുനോക്കപ്പെടുന്നുണട്്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിച്ചപ്പോൾ 16 സീറ്റുകളിൽ വിജയിക്കാൻ പാർട്ടിക്ക് സാധിച്ചിരുന്നു. ഇത്തവണയും കൂടുതൽ സീറ്റുകളിൽ മത്സരിക്കാനുള്ള നീക്കത്തിലാണ് പാർട്ടി.

Recommended Video

cmsvideo
    What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+