കേന്ദ്രമന്ത്രിമാരെ പരിചയപ്പെടുത്താൻ ബിജെപി: 22 സംസ്ഥാനങ്ങളിൽ ജൻ ആശിർവാദ് യാത്ര, നിർണ്ണായക പദ്ധതികൾ
ദില്ലി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്ക് ഇറങ്ങിച്ചെല്ലാൻ ബിജെപി. പിന്നാലെ പുതിയ കേന്ദ്രമന്ത്രിയെ ജനങ്ങളെ പരിചയപ്പെടുത്തുന്നതിന് വേണ്ടി ആഗസ്റ്റ് 16 മുതൽ 22 സംസ്ഥാനങ്ങളിലൂടെയുള്ള വൻ റാലിയാണ് ബിജെപി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ മാസം മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുള്ള 39 മന്ത്രിമാർ 19,567 കിലോമീറ്റർ സഞ്ചരിച്ച് 22 സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന "ജൻ ആശീർവാദ് യാത്ര" യിൽ പങ്കെടുക്കുമെന്നാണ് പാർട്ടിയിലെ ഉന്നത വൃത്തങ്ങൾ അറിയിച്ചിട്ടുള്ളത്. 212 ലോക്സഭാ സീറ്റുകൾക്ക് കീഴിലുള്ള 265 ജില്ലകളിലൂടെയാണ് റാലി നടക്കുക. ഈറൂട്ടിൽ 1,663 പ്രധാന പരിപാടികൾ നടക്കുമെന്നും ബിജെപി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യദിനാഘോഷം വരെ ദില്ലിയിൽ തുടരാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടതിനാൽ കഴിഞ്ഞ മാസം സത്യപ്രതിജ്ഞ ചെയ്ത ശേഷം പുതിയ മന്ത്രിമാർ ആരും തന്നെ വീടുകളിലേക്ക് മടങ്ങിപ്പോയിട്ടില്ല. റാലിക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ പുതിയ മന്ത്രിമാരുമായി നേരിട്ട് കൂടിക്കാഴ്ച ആരംഭിച്ചിട്ടുണ്ട്. ഇതിനകം 20 മന്ത്രിമാരുമായി ജെപി നദ്ദ ഇതുവരെ 20 മന്ത്രിമാരെ കണ്ടിട്ടുള്ളത്. 11 പേരെ ചൊവ്വാഴ്ചയും ഒമ്പത് പേരെ ഇന്നുമാണ് കണ്ടിട്ടുള്ളത്. ചൊവ്വാഴ്ച അദ്ദേഹം ഒൻപത് മന്ത്രിമാരെ കണ്ടു. 19 സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാരാണ് റാലിയിൽ പങ്കാളികളാവുക.

ഓണത്തിന് ഒരുക്കം; സാരിയിൽ സുന്ദരിയായി ആഹാന
കേന്ദ്ര മന്ത്രിസഭയിലെ ജൂനിയർ മന്ത്രിമാർ ആഗസ്റ്റ് 16 മുതൽ ജൻ ആശീർവാദ് യാത്രയ്ക്ക് തുടക്കം കുറിക്കും. നാല് ദിവസത്തിന് ശേഷം ക്യാബിനറ്റ് മന്ത്രിമാരും യാത്രക്കൊപ്പം ചേരും. മൂന്ന് മുതൽ 10 ദിവസത്തിനിടയിൽ ഏത് സമയത്തും മറ്റ് മന്ത്രിമാരും മാർച്ചിന്റെ ഭാഗമാകും. നാരായൺ റാണെയായിരിക്കും റാലിയിൽ ഏറ്റവുമധികം ദിവസമുണ്ടാകുകയെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന വിവരം. ഓരോ മന്ത്രിമാർക്കും സ്വന്തം മണ്ഡലം ഒഴികെ മൂന്ന് ലോക്‌സഭാ സീറ്റുകൾ കൂടി ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവരുടേതല്ലാത്ത നാല് ജില്ലകളിലും മന്ത്രിമാർ ജൻ ആശിർവാദ് യാത്രയുമായെത്തും. മന്ത്രിമാർ യാത്രയ്ക്കായി വ്യത്യസ്ത ഗതാഗത മാർഗ്ഗങ്ങളായിരിക്കും ഉപയോഗിക്കുക. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണോ ഒറ്റരാത്രികൊണ്ട് ട്രെയിനിൽ ഒഡീഷയിലേക്ക് പോകും, കിരൺ റിജിജു ഒരു ഹെലികോപ്ടറിൽ പോകുമെന്നാണ് പുറത്തുവരുന്ന വിവരം.
കഴിഞ്ഞ മാസം പാർലമെന്റിന്റെ വർഷകാല സമ്മേളനം പ്രതിപക്ഷം നടപടികൾ തടസ്സപ്പെടുത്തിയതിനാൽ പുതിയ മന്ത്രിമാരെ പരിചയപ്പെടുത്താൻ കഴിയാത്തതിനെത്തുടർന്നാണ് ഇന്ത്യൻ സംസ്ഥാനങ്ങൾ തോറുമുള്ള പര്യടനം ജെപി നദ്ദ എന്ന ആശയം മുന്നോട്ട് വച്ചത്. ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ ഈയാഴ്ച മന്ത്രിമാരെ കണ്ട് യാത്രയെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. ഇതിന് പുറമേ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ എന്നീ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ബിജെപിയ്ക്ക് പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് പാർട്ടി കേന്ദ്രനേതൃത്വം. ഇതിനിടെയാണ് കേന്ദ്രമന്ത്രിമാരെ പരിചയപ്പെടുത്താനെന്ന പേരിൽ യാത്രയുമായി മുന്നോട്ടുപോകാനുള്ള നീക്കം.












Click it and Unblock the Notifications