Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിമാചലിൽ ബിജെപിക്ക് അധികാര തുടർച്ച; കോൺഗ്രസ് തകർന്നടിയുമെന്നും എക്സിറ്റ് പോൾ ഫലം

ദില്ലി: ഹിമാചലിൽ പതിവ് തെറ്റിച്ച് ബി ജെ പി അധികാര തുടർച്ച നേടുമെന്ന് സി ന്യൂസ്-ബാർക്ക് എക്സിറ്റ് പോൾ ഫലം. ബി ജെ പിക്ക് 35 മുതൽ 40 വര സീറ്റുകൾ ലഭിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. കോൺഗ്രസ് 20 മുതൽ 25 വരെ സീറ്റുകൾ നേടുമെന്നും സർവ്വേ പറയുന്നു. അതേസമയം ആം ആദ്മി അക്കൗണ്ട് തുറക്കുമെന്നും സർവ്വേ പ്രവചിക്കുന്നു. 3 സീറ്റുകൾ വരെയാണ് ആം ആദ്മിക്ക് പ്രവചിക്കുന്നത്.

BJP

പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ ഏറെയും കോൺഗ്രസും ബി ജെ പിയും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുമെന്നാണ ് പ്രവചിക്കുന്നത്. 68 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 35 സീറ്റുകളാണ് ആവശ്യം. ചില സർവ്വേകൾ സംസ്ഥാനത്ത് തൂക്കു സഭയ്ക്ക് സാധ്യത ഉണ്ടെന്നുള്ള പ്രവചനങ്ങൾ നടത്തുന്നുണ്ട്. അത്തരമൊരു രാഷ്ട്രീയ സാഹചര്യത്തിൽ വിമത സ്ഥാനാർത്ഥികളുടെ നിലപാട് നിർണായകമായേക്കും. ആം ആദ്മി സംസ്ഥാനത്ത് ആരുടെ വോട്ടുകളിൽ വിള്ളൽ വീഴ്ത്തുമെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്.

1983 മുതൽ ഭരിക്കുന്ന പാർട്ടികൾക്ക് അധികാര തുടർച്ച ലഭിക്കുന്ന പതിവ് ഹിമാചലിൽ ഇല്ല. പതിവ് തിരുത്തുമെന്ന് പ്രഖ്യാപിച്ച് കൊണ്ടായിരുന്നു ബി ജെ പി തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 44 സീറ്റുകൾ നേടിയായിരുന്നു ബി ജെ പി ഭരണത്തിലേറിയത്. കോൺഗ്രസിന് ലഭിച്ചത് 22 സീറ്റുകളായിരുന്നു.

അതേസമയം ഹിമാചലിനൊപ്പം തിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിൽ ഇത്തവണയും ബി ജെ പി തന്നെ അധികാര തുടർന്ന നേടുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. ബി ജെ പി സീറ്റ നില മെച്ചപ്പെടുത്തി ഭരണതുടർന്ന നേടുമെന്നാണ് സർവ്വേകൾ ചൂണ്ടിക്കാട്ടുന്നത്. 2017 99 സീറ്റായിരുന്നു ബി ജെ പിക്ക് ലഭിച്ചത് കോൺഗ്രസിന് 50 വരെ സീറ്റുകൾ ചില സർവ്വേകൾ പ്രവചിക്കുന്നുണ്ട്. അതേസമയം സംസ്ഥാനത്ത് ആം ആദ്മി വലിയ അട്ടിമറികൾ ഉണ്ടാക്കില്ലെന്നാണ് സർവ്വേകൾ ചൂണ്ടിക്കാട്ടുന്നത്. മിക്ക സർവ്വേകളും 10 വരെ സീറ്റുകളാണ് ആം ആദ്മിക്ക് പ്രവചിക്കുന്നത്. സംസ്ഥാനത്ത് 90 മുകളിൽ സീറ്റുകൾ നേടുമെന്നായിരുന്നു നേരത്തേ ആം ആദ്മി തലവൻ അരവിന്ദ് കെജരിവാൾ അവകാശപ്പെട്ടത്. സൂറത്തിൽ മാത്രം 8 ഓളം സീറ്റുകൾ പാർട്ടി നേടുമെന്നും കെജരിവാൾ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+