കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്‍ ട്വിസ്റ്റ്! വിജയിക്കാന്‍ വേണ്ടത് എല്ലാം ചെയ്തെന്ന് അമിത് ഷാ! കോണ്‍ഗ്രസിന് നെഞ്ചിടിപ്പ്

  • By Aami Madhu
Google Oneindia Malayalam News

വെള്ളിയാഴ്ചയാണ് രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ്. അവസാന വട്ട പ്രചരണത്തിലാണ് കോണ്‍ഗ്രസും ബിജെപിയും.1993 ന് ശേഷം ഒരു പാര്‍ട്ടിക്കും ഭരണ തുടര്‍ച്ച നല്‍കാത്ത സംസ്ഥാനം. അതുകൊണ്ട് തന്നെ ഇത്തവണ തങ്ങള്‍ക്ക് അനുകൂലമാണ് കാര്യങ്ങളെന്ന ഉറച്ച പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഇത്തവണ വന്‍ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് വിജയിക്കുകയെന്നാണ് സര്‍വ്വേ ഫലങ്ങളെല്ലാം സൂചിപ്പിച്ചിരിക്കുന്നത്.

അതേസമയം കോണ്‍ഗ്രസിന് ഭരണം അങ്ങനെ വിട്ടുകൊടുക്കാന്‍ ബിജെപി തയ്യാറല്ല.അവസാന ലാപ്പില്‍ വിജയിക്കാന്‍ ഉറപ്പിക്കേണ്ടതെല്ലാം ചെയ്ത് കഴിഞ്ഞെന്നാണ് അമിത് ഷാ ഇപ്പോള്‍ വെളുപ്പെടിത്തിയത്. സംസ്ഥാനം ബിജെപിയുടെ കൈയ്യില്‍ തന്നെയെത്തുമെന്നും അമിത് ഷാ പറയുന്നു.വിവരങ്ങള്‍ ഇങ്ങനെ

തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാനഘട്ട ചൂടിലാണ് രാജസ്ഥാന്‍.വളരെ അനായാസ വിജയമായിരുന്നു കഴിഞ്ഞ തവണ രാജസ്ഥാനില്‍ ബിജെപി നേടിയത്. 200 സീറ്റില്‍ 163 സീറ്റുകള്‍ നേടി എളുപ്പത്തില്‍ ബിജെപി ജയിച്ചു കയറി. നേരത്തെ 96 സീറ്റുമായി അധികാരത്തിലിരുന്ന കോൺഗ്രസ് വെറും 21 സീറ്റിൽ ഒതുങ്ങി.

ശക്തമായ പ്രതിരോധം

ശക്തമായ പ്രതിരോധം

ശക്തമായ ഭരണ വിരുദ്ധ വികാരമാണ് വസുന്ധര രാജെ സര്‍ക്കാരിനെതിരെ ഉയരുന്നത്. തൊഴിലില്ലായ്മയും പശുവിന്‍റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങളും ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെതിരെ ന്യൂനപക്ഷങ്ങളും യുവാക്കളും പരസ്യമായി രംഗത്തെത്തി കഴിഞ്ഞു.അതേസമയം സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തെ മോദി പ്രഭാവവും കേന്ദ്ര പദ്ധതികളും കൊണ്ട് നേരിടുകയാണ് ബിജെപി.

തുരങ്കം വെച്ച് അമിത് ഷാ

തുരങ്കം വെച്ച് അമിത് ഷാ

അതേസമയം മറുവശത്ത് കോണ്‍ഗ്രസിനാകട്ടെ വിജയ പ്രതീക്ഷ ഏറെയാണ്. കോണ്‍ഗ്രസിന് അനായാസ വിജയമാണ് പുറത്തുവന്ന സര്‍വ്വേകള്‍ എല്ലാം പ്രവചിക്കുന്നത്. എന്നാല്‍ 2019 ല്‍ കേന്ദ്രത്തില്‍ വീണ്ടും അധികാരത്തിലെത്താന്‍ രാജസ്ഥാന്‍ നിര്‍ണായകമാണെന്നിരിക്കെ പാട്ടുംപാടി ജയിക്കാമെന്ന കോണ്‍ഗ്രസിന്‍റെ മോഹത്തിന് തുരങ്കം വെച്ചിരിക്കുകയാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ.

നിര്‍ണായക നീക്കങ്ങള്‍

നിര്‍ണായക നീക്കങ്ങള്‍

നേരത്തേ വന്ന സര്‍വ്വേകളില്‍ എല്ലാം കോണ്‍ഗ്രസിന് അനുകൂലമായാണ് കാറ്റ് വീശുന്നത് എന്നായിരുന്നു സൂചന. എന്നാല്‍ അവസാനമായി പുറത്തുവന്ന ഇന്ത്യാ ടുഡേ സര്‍വ്വേയില്‍ ഭരണതുടര്‍ച്ച ആഗ്രഹിക്കുന്നുണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്. അമിത് ഷായുടെ വസുന്ധരയ്ക്കെതിരായ വികാരത്തെ പ്രതിരോധിക്കാന്‍ അമിത് ഷാ ചില നിര്‍ണായക നീക്കങ്ങള്‍ നടത്തിയതാണ് ഇതിന് പിന്നിലെന്നാണ് സൂചന.

എല്ലാം പരിഹരിച്ചു

എല്ലാം പരിഹരിച്ചു

വസുന്ധര രാജയുടെ പ്രവര്‍ത്തനങ്ങളിലുള്ള അതൃപ്തി സംസ്ഥാനത്ത് ബിജെപി-ആര്‍എസ്എസ് ഭിന്നതകള്‍ക്ക് കാരണമായിരുന്നു.എന്നാല്‍ അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സിറ്റിങ്ങ് സീറ്റുകള്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു. ഇത് ആര്‍എസ്എസുമായുള്ള ഭിന്നതയാണ് ഇത്തരം തിരിച്ചടികള്‍ക്ക് കാരണമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.ഇതോടെ ഇടഞ്ഞു നില്‍ക്കുകയായിരുന്ന സംസ്ഥാന ആര്‍എസ്എസ് നേതൃത്വവുമായുള്ള എല്ലാ പ്രശ്നങ്ങളും അമിത് ഷായുടെ നേതൃത്വത്തില്‍ രമ്യതയില്‍ പരിഹരിച്ചിട്ടുണ്ട്.

മോദി നേരിട്ടെത്തി

മോദി നേരിട്ടെത്തി

വോട്ടെടുപ്പിന് മുന്‍പ് വിമതരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും അമിത് ഷായുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.
ശക്തമായ വെല്ലുവിളിയുയര്‍ത്തുന്ന കോണ്‍ഗ്രസ്സിനെ പ്രതിരോധിക്കാന്‍ രാജസ്ഥാനില്‍ മോദിയെ തന്നെ നേരിട്ടിറക്കിയുള്ള പ്രചരണങ്ങളും ബിജെപി നടത്തിയിട്ടുണ്ട്.ഇതുവരെ മോദി പങ്കെടുത്ത 13 റാലികള്‍ ബിജെപി സംഘടിപ്പിച്ച് കഴിഞ്ഞു.

എല്ലാം ചെയ്തു

എല്ലാം ചെയ്തു

222 റാലികള്‍, 15 റോഡ് ഷോ, 38 പൊതുയോഗങ്ങള്‍ എന്നിവയും നടത്തിയിട്ടുണ്ട്. ഇതോടെ തങ്ങള്‍ വിജയിക്കേണ്ടതെല്ലാം സംസ്ഥാനത്ത് ചെയ്ത് കഴിഞ്ഞെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ജനങ്ങളെ എങ്ങനെയാണ് വിശ്വാസത്തിലെടുക്കേണ്ടെതെന്ന് തങ്ങള്‍ക്ക് അറിയാമെന്നും അത് വ്യക്തമായി ചെയ്തിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

അമിത് ഷായുടെ വാക്കുകള്‍

അമിത് ഷായുടെ വാക്കുകള്‍

വിജയത്തിന്‍റെ കാര്യത്തില്‍ തങ്ങള്‍ക്ക് യാതൊരു സംശയവുമില്ല. വസുന്ധര രാജ തന്നെ വീണ്ടും മുഖ്യമന്ത്രിയായി അധികാരത്തില്‍ വരും. കോണ്‍ഗ്രസിന്‍റെ ജാതി രാഷ്ട്രീയത്തിനെതിരെ ജനങ്ങള്‍ വോട്ട് ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു.

English summary
BJP Transformed Rajasthan from 'Bimaru' to Developed, Will Now Make it Prosperous: Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X