കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ തന്ത്രം മാറ്റി ബിജെപി.... സ്മാര്‍ട്ട് വര്‍ക്കേഴ്‌സും നമോ ആപ്പും വഴി ഇനിയുള്ള നീക്കങ്ങള്‍

Google Oneindia Malayalam News

ലഖ്‌നൗ: കഴിഞ്ഞ ദിവസം മായാവതിക്ക് അഖിലേഷ് യാദവ് നല്‍കാന്‍ പോകുന്ന സീറ്റുകള്‍ ദേശീയ തലത്തിലടക്കം വലിയ വാര്‍ത്തയായിരുന്നു. ബിജെപിയെ പോലും ഈ വാര്‍ത്ത ഞെട്ടിച്ചിരിക്കുകയാണ്. എന്‍ഡിഎയെ തോല്‍പ്പിക്കുന്നത് വലിയ ലക്ഷ്യമാക്കി കൊണ്ടുനടക്കുകയാണ് അഖിലേഷ്. മായാവതി ഇടഞ്ഞാല്‍ സഖ്യം പൊളിയുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ ഇനി അത് നടക്കില്ലെന്ന് കണ്ടതോടെ പുതിയ തന്ത്രങ്ങളുമായിട്ടാണ് ബിജെപിയുടെ വരവ്.

തീര്‍ത്തും ആധുനികമായ രീതിയിലാണ് പ്രചാരണം നടക്കുക. അപകടം മണത്തത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണം നേടരത്തെ തുടങ്ങാനാണ് മോദി തീരുമാനിച്ചിരിക്കുന്നത്. കാര്യങ്ങള്‍ കൈവിട്ട് പോകുകയാണെന്ന് ആര്‍എസ്എസ് അടക്കമുള്ള സംഘടനകള്‍ മോദിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പക്ഷേ തന്റെ വ്യക്തിപ്രഭാവം കൊണ്ട് ഇതൊക്കെ മറികടക്കാനാണ് മോദിയുടെ നീക്കം. മറ്റ് ചില രഹസ്യ നീക്കങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ടെക്‌നോളജി കൊണ്ടുള്ള നീക്കങ്ങള്‍

ടെക്‌നോളജി കൊണ്ടുള്ള നീക്കങ്ങള്‍

2014ല്‍ ബിജെപിയെ ജയത്തിലെത്തിച്ചതിന് പ്രധാനം സോഷ്യല്‍ മീഡിയയായിരുന്നു. ഇതിനായി പ്രത്യേകം ഐടി വിങും ബിജെപി തയ്യാറാക്കിയിരുന്നു. മധ്യവര്‍ത്തി കുടുംബങ്ങളെ ഏറ്റവുമധികം ആകര്‍ഷിച്ചത് സോഷ്യല്‍ മീഡിയ വഴിയായിരുന്നു. പിന്നീട് വന്ന പല തിരഞ്ഞെടുപ്പുകളിലും ബിജെപിയുടെ പ്രധാന ശക്തി സോഷ്യല്‍ മീഡിയയായിരുന്നു. എന്നാല്‍ ഇന്ന് കോണ്‍ഗ്രസ് ആ മേഖല ഏറ്റെടുത്തിരിക്കുകയാണ്. ഇത്തവണ ടെക്‌നോളജി കൊണ്ട് എതിരാളികളെ ഞെട്ടിക്കാനുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നത്.

ബൂത്ത് തലം മുതലുള്ള പ്രവര്‍ത്തനം

ബൂത്ത് തലം മുതലുള്ള പ്രവര്‍ത്തനം

ബൂത്ത് തലം മുതല്‍ ടെക്‌നോളജി വ്യാപകമാക്കാനാണ് നരേന്ദ്ര മോദി നേരിട്ട് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഓരോ ബൂത്തിലും അഞ്ച് സ്മാര്‍ട്ട് വര്‍ക്കേഴ്‌സ് എന്നാണ് കണക്ക്. ഇവര്‍ക്ക് സ്മാര്‍ട്ട് ഫോണും അതില്‍ നമോ ആപ്പും ഇന്‍സ്റ്റാള്‍ ചെയ്ത് നല്‍കും. ഇതുവഴി ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തകരും സാധാരണക്കാരും പ്രധാനമന്ത്രിയുമായി നേരിട്ട് ഇടപഴകാനും സാധിക്കും. ഈ ആപ്പ് 2019ല്‍ ബിജെപിയുടെ വിജയത്തേരോട്ടത്തിന് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വികസന പ്രവര്‍ത്തനങ്ങളുടെ കെട്ടഴിക്കും

വികസന പ്രവര്‍ത്തനങ്ങളുടെ കെട്ടഴിക്കും

യുപിയെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കാനാണ് ബിജെപി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിരിക്കുന്നത്. സ്മാര്‍ട്ട് ഫോണുകള്‍ വഴി ബിജെപിയുടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചും പദ്ധതികളെ കുറിച്ചും സാധാരണക്കാരെ ബോധ്യപ്പെടുത്താന്‍ ഇപ്പോഴേ ശ്രമം തുടങ്ങിയിരിക്കുന്നത്. മുസ്ലീം വിഭാഗത്തെ കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കും. എസ്പിയുടെയും ബിഎസ്പിയുടെ ശക്തമായ വോട്ടുബാങ്കുകളില്‍ ആര്‍എസ്എസിനെ സേവനം ഉപയോഗപ്പെടുത്താനാണ് അടുത്ത നീക്കം.

യോഗിയെ ആളുകള്‍ മറക്കണം

യോഗിയെ ആളുകള്‍ മറക്കണം

യോഗി വെറും ചുരുങ്ങിയ കാലത്തിനുള്ളില്‍ ഉത്തര്‍പ്രദേശിലെ ഏറ്റവും മോശപ്പെട്ട മുഖ്യമന്ത്രിയായി മാറിയിരിക്കുകയാണ്. ബിജെപിയുടെ പല സര്‍വേകളും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് അദ്ദേഹത്തെ മുന്നില്‍ നിര്‍ത്തിയുള്ള പ്രചാരണം ഉണ്ടാവില്ല. ഈ പോരായ്മ നികത്താനാണ് ടെക്‌നോളജി കൊണ്ടുള്ള നീക്കങ്ങള്‍. ഇതുവഴി ശ്രദ്ധ പൂര്‍ണമായും മോദി സര്‍ക്കാരിലേക്ക് കൊണ്ടുവരാനാവുമെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ഗ്രാമീണ മേഖലകളിലടക്കം ബിജെപി സീറ്റുകള്‍ തൂത്തുവാരും.

മോദി നേരിട്ടെത്തി

മോദി നേരിട്ടെത്തി

പ്രതിപക്ഷം ശക്തമാണെന്ന ബോധ്യം പ്രധാനമന്ത്രിക്കും വന്നിട്ടുണ്ട്. ഇതോടെ അദ്ദേഹം ഇത്തവണ നേരത്തെ പ്രചാരണത്തിന് തുടക്കമിട്ടിട്ടുണ്ട്. വാരണാസിയില്‍ തന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ തീരുമാനിച്ചതും ഇതിന്റെ ഭാഗമാണ്. വാരണാസിയില്‍ 550 കോടി രൂപയുടെ പദ്ധതികളാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. മഹാവിഷ്ണുവിന്റെയും ഗംഗാ ദേവിയുടെയും അനുഗ്രഹം തനിക്ക് ലഭിച്ചതില്‍ ഭാഗ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാരണാസിയില്‍ ഇത്രയും കാലം അവഗണിക്കുന്നുവെന്ന തോന്നല്‍ ഉണ്ടാവാതിരിക്കാനാണ് അദ്ദേഹം നേരിട്ടെത്തിയതെന്നാണ് സൂചന.

വാരണാസിയില്‍ മത്സരിക്കുമോ?

വാരണാസിയില്‍ മത്സരിക്കുമോ?

മോദി ഇത്തവണ വാരണാസിയില്‍ മത്സരിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നേരത്തെ അദ്ദേഹം ഗുജറാത്തിലേക്ക് കളം മാറ്റും എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ യുപിയില്‍ മത്സരിച്ചാല്‍ അത് മൊത്തം സംസ്ഥാനത്ത് പ്രതിഫലിക്കും എന്ന് മോദി കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹം ഇത്തവണയും വാരണാസിയില്‍ തന്നെ മത്സരിക്കാനും സാധ്യതയുണ്ട്. അതേസമയം ഇത്തവണ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ അദ്ദേഹം മനസ്സുതുറന്നിട്ടില്ല.

പ്രതിപക്ഷത്തിന് ആശങ്ക

പ്രതിപക്ഷത്തിന് ആശങ്ക

ബിജെപിയുടെ പണമെറിഞ്ഞുള്ള കളിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആശങ്കയിലാണ്. ഇത്തരം വിലകുറഞ്ഞ മാര്‍ഗങ്ങളെ എതിര്‍ക്കുമെന്നായിരുന്നു സമാജ്‌വാദി പാര്‍ട്ടിയുടെ പ്രതികരണം. ഞങ്ങള്‍ക്കും സ്മാര്‍ട്ട് വര്‍ക്കര്‍മാരും സ്മാര്‍ട്ട് ഫോണുകളും ബൂത്ത് തലം മുതല്‍ ഉണ്ടെന്നും അവര്‍ ബിജെപി വീഴ്ത്തുമെന്നും എസ്പി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഭരണം ഇല്ലാത്തത് കൊണ്ട് പാര്‍ട്ടിക്ക് പൊതുവേ പണത്തിന്റെ കാര്യത്തില്‍ പ്രതിസന്ധി നേരിടുന്നുണ്ട്. ഇത് ബിജെപിക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

 അഖിലേഷിന്റെ തിരഞ്ഞെടുപ്പ് നീക്കങ്ങള്‍

അഖിലേഷിന്റെ തിരഞ്ഞെടുപ്പ് നീക്കങ്ങള്‍

മായാവതിക്കായി ആകെയുള്ള 80 സീറ്റുകളില്‍ 36 സീറ്റുകള്‍ നല്‍കാനാണ് അഖിലേഷ് യാദവ് തീരുമാനിച്ചിരുന്നത്. ഇത് രാഷ്ട്രീയ എതിരാളികളെ പോലും ഞെട്ടിക്കുന്നതായിരുന്നു. എന്നാല്‍ ബിജെപിയെ വീഴ്ത്താനായി സ്വയം ഒതുങ്ങാന്‍ പോലും എസ്പിക്ക് മടിയില്ലെന്നാണ് അഖിലേഷ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം സ്വന്തം പാര്‍ട്ടി വെറും 32 സീറ്റുകളില്‍ മാത്രമേ മത്സരിക്കുന്നുള്ളൂ എന്നും അഖിലേഷ് തീരുമാനിച്ചിട്ടുണ്ട്. ഇതോടെ യുപിയില്‍ ആരും വിചാരിക്കാത്ത രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

മായാവതിയുടെ ഭീഷണി

മായാവതിയുടെ ഭീഷണി

സീറ്റ് വിഭജനത്തില്‍ ബിഎസ്പിക്ക് കടുത്ത അതൃപ്തിയാണുള്ളതെന്ന് മായാവതി നേരത്തെ പറഞ്ഞിരുന്നു. സഖ്യം എസ്പിയുമായി മാത്രമേ ഉള്ളൂവെന്നും അവര്‍ സൂചിപ്പിച്ചിരുന്നു. ന്യായപ്രകാരമുള്ള സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ സഖ്യത്തില്‍ നിന്ന് പിന്‍മാറുമെന്ന് മായാവതി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന് രണ്ടില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നതിനോടും അവര്‍ക്ക് യോജിപ്പില്ല. ഇതോടെ ഏറെ പ്രതീക്ഷ പുലര്‍ത്തിയ മഹാസഖ്യത്തില്‍ വിള്ളലുണ്ടായിരിക്കുകയാണ്.

ആയുഷ്മാന്‍ ഭാരത് യോജന എന്ന് ആരംഭിക്കും... നേട്ടങ്ങള്‍ എന്തൊക്കെ... നിങ്ങളറിയേണ്ടതെല്ലാം!!ആയുഷ്മാന്‍ ഭാരത് യോജന എന്ന് ആരംഭിക്കും... നേട്ടങ്ങള്‍ എന്തൊക്കെ... നിങ്ങളറിയേണ്ടതെല്ലാം!!

യുപിയില്‍ ബിഎസ്പി മത്സരിക്കുക 35 സീറ്റില്‍.... മായാവതിക്ക് ഗംഭീരന്‍ ഓഫറുമായി അഖിലേഷ്!!യുപിയില്‍ ബിഎസ്പി മത്സരിക്കുക 35 സീറ്റില്‍.... മായാവതിക്ക് ഗംഭീരന്‍ ഓഫറുമായി അഖിലേഷ്!!

English summary
bjp try to play technology politics in up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X