Get Updates
Get notified of breaking news, exclusive insights, and must-see stories!

ത്രിപുരയിൽ ബിജെപി നേതാവിന്റെ ക്രൂരത; 14 കാരിയെ ബലാത്സംഗം ചെയ്തു, മുഖ്യമന്ത്രിയുടെ സുഹൃത്ത്...

അഗർത്തല: കത്വയിൽ എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യം തലകുനിച്ചു നിൽക്കുന്നതിനിടെ വീണ്ടും ബലാത്സംഗ വാർത്തകൾ പുറത്തു വരുന്നു. കമ്മ്യൂണിസ്റ്റ് ഭരണത്തിൽ നിന്നും ബിജെപി പിടിച്ചെടുത്ത ത്രിപുരയിലാണ് പുതിയ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ബിജെപി നേതാവിനെ പൊലീസ് പിടികൂടി. എന്ന വാർത്തയാണ് പുറച്ചചു വരുന്നത്. നിയമഭ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് അധികാരം ലഭിച്ച ഉടനെ തന്നെ അക്രമം അഴിച്ചുവിട്ട വാർത്തകൾ മാധ്യമങ്ങളിലൂടെ പുറത്തു വന്നതാണ്.

എന്നാൽ ബിജെപി അക്രമത്തിന് ശമനമില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർ‍ത്തകളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. ബലാത്സംഗങ്ങളും സ്ത്രീകൾക്കെതിരെയുമുള്ള അക്രമങ്ങൾ രാജ്യത്ത് തുടർക്കഥയായികൊണ്ടിരിക്കുകയാണ്. പതിനാലുകാരിയെ ബലാത്സംഗം ചെയ്ത കേസില്ലാണ് ബിജെപി നേതാവ് മനോജ് ദേബിനെയാണ് അറസ്റ്റ് ചെയ്ത്. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ അടുത്ത സുഹൃത്തുകൂടിയാണ് പ്രതി. ഖൊവ്വായ് ജില്ലയിലെ ടെളിയാമുറ സ്വദേശിയാണ് 54 കാരനായ പ്രതി. വിശ്വ ഹിന്ദു പരിഷത്തിന്റെയും നേതാവായി പ്രവര്‍ത്തിച്ചിട്ടുള്ള മനോജ് ദേബ് തൃപുരയിലെ പ്രമുഖ വ്യവസായി കൂടിയാണ് ഇദ്ദേഹം.

നാല് തവണ പീഡിപ്പിച്ചു

നാല് തവണ പീഡിപ്പിച്ചു

മനോജ് ദേബ് നാല് തവണ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പോക്സോ ആക്ട് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തതായി പോലീസ് വ്യക്തകമാക്കി. അഗര്‍ത്തലയില്‍ നിന്ന് അറുപത് കിലോമീറ്റര്‍ അകലെ ഇയാളുടെ ഫാം ഹൗസില്‍ വെച്ചായിരുന്നു പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചത്. വിവരം പുറത്തുപറയരുതെന്ന് പറഞ്ഞ് ഇയാള്‍ പെണ്‍കുട്ടി ഭീഷണിപ്പെടുത്തിയിരുന്നു. ഫെബ്രുവരി 11നായിരുന്നു പെൺകുട്ടിയെ ഇയാൾ ആദ്യമായി പീഡിപ്പിച്ചത്. പിന്നീട് മൂന്ന് തവണ ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.

മുഖ്യമന്ത്രിയുടെ സുഹൃത്ത്

മുഖ്യമന്ത്രിയുടെ സുഹൃത്ത്

മഹാഭാരത കാലഘട്ടം മുതല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉണ്ടായിരുന്നെന്ന് ത്രിപുര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലബ് ദേബ് പറഞ്ഞത് വിവാദമായിരുന്നു. ഇദ്ദേഹത്തിന്റെ അടുത്ത സുഹൃത്താണ് മനോജ് ദേബ്. ബിജെപി നേതാക്കൾ ബലാത്സംഗ കേസുകളിൽ കുടുങ്ങുന്നത് ഇപ്പോൾ കൂടി വരികയാണ്. ഉനയില്‍ നിന്നുള്ള ബിജെപി എം എല്‍ എയായ കുല്‍ദീപ് സിംഗ് സെങ്കറും അദ്ദേഹത്തിന്റെ കൂട്ടാളികളും തന്നെ ബലാത്സംഗം ചെയ്തു വെന്ന പരാതിയുമായി രംഗത്ത് വന്നത് ഈ അടുത്ത കാലത്താണ്. ബലാത്സംഗം ചെയ്തെന്ന് പരാതി നൽകിയിട്ടും എംഎൽഎക്കെതിരെ നടപടിയെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല.

നിവൃത്തിയില്ലാതെ അറസ്റ്റ്

നിവൃത്തിയില്ലാതെ അറസ്റ്റ്

പരാതി നൽകി ഒരു വർഷം കഴിഞ്ഞതിന് ശേഷം വേറെ നിവൃത്തി ഇല്ലാത്തതിന്റെ പേരിലാണ് അദ്ദേഹത്തെ യോഗി ആദിത്യനാഥിന്റെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. അത് മാത്രമല്ല എംഎൽഎയുടെ അനുയായികൾ പെൺകുട്ടിയുടെ പിതാവിനെ തല്ലികൊല്ലുന്ന അവസ്ഥപോലും ഉണ്ടായിരുന്നു. ഈ വർത്തയിൽ ബിജെപി കുടുങ്ങിയിരിക്കുമ്പോഴായിരുന്നു കത്വയിൽ എട്ട് വയസ്സുകരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന വാർത്ത പുറത്തു വന്നത്. ജമ്മു കശ്മീരിൽ ക്ഷേത്രത്തിൽ വച്ചായിരുന്നു എട്ട് ദിവസം ക്രൂര ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്. ഇതിന് പിന്നിലും ആർഎസ്എസ് ബിജെപി പ്രവർത്തകരായിരുന്നു.

ബലാത്സംഗങ്ങൾ ചർച്ചയാക്കേണ്ടതില്ല....

ബലാത്സംഗങ്ങൾ ചർച്ചയാക്കേണ്ടതില്ല....

അതേസമയം ഒന്നോ രണ്ടോ ബലാത്സംഗ കേസുകള്‍ ഇന്ത്യ പോലെ വലിയ രാജ്യത്ത് ചര്‍ച്ചയാക്കേണ്ടതില്ലെന്ന പ്രസ്താവനയുമായി ഒരു കേന്ദ്രമന്ത്രിയും രംഗത്തെത്തിയിരുന്നു. 12 വയസിന് താഴെയുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാല്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന കേന്ദ്രമന്ത്രിസഭയുടെ ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെയായിരിന്നു കേന്ദ്ര മന്ത്രിയുടെ പ്രസ്താവന രാജ്യം കേട്ടത്. ബലാത്സംഗം നിർത്താൻ സാധിക്കില്ലെന്നാണ്കേന്ദ്രമന്ത്രി സന്തോഷ് ഗംഗ്വാർ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+