യുപിയില്‍ ബിജെപി ഇത്തവണയും 300 ലേറെ സീറ്റുകള്‍ നേടും: അവകാശവാദവുമായി അമിത് ഷാ
ദില്ലി: മുഖ്യമന്ത്രി യോഗി ആദിത്യാനാഥിന്റെ നേതൃത്വത്തില്‍ ഉത്തർപ്രദേശില്‍ ബി ജെ പിക്ക് ഇത്തവണയും 300 ലേറെ സീറ്റുകള്‍ നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. യോഗി ആദിത്യനാഥ് പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി ഗോരഖ്പൂരിൽ ബി ജെ പി അനുഭാവികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയാിരുന്നു ബി ജെ പി മുന്‍ ദേശീയ അധ്യക്ഷന്‍ കൂടിയായ അമിത് ഷാ. "യുപിയിൽ ഞങ്ങൾ ചരിത്രം ആവർത്തിക്കാൻ പോകുകയാണ്.''- അദ്ദേഹം അഭിപ്രായപ്പെട്ടു.
അയിഷയില്‍ മഞ്ജു വാര്യർ ഡാന്‍സ് കളിച്ച് തകർക്കും: പഠിപ്പിക്കാനെത്തിയത് പ്രഭുദേവ
2014, 2017, 2019 തെരഞ്ഞെടുപ്പുകളിൽ യുപിയിലെ ജനങ്ങൾ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ നടക്കുന്ന വികസന രാഷ്ട്രീയം തിരഞ്ഞെടുക്കുകയും ബി ജെ പി നയിക്കുന്ന മുന്നണിക്ക് മികച്ച ഭൂരിപക്ഷം നൽകുകയും ചെയ്തു. ഇന്ന് മുഖ്യമന്ത്രി യോഗി നാമനിർദേശ പത്രിക സമർപ്പിക്കുന്നതോടെ 300 ലേറെ സീറ്റുകള്‍ എന്ന ലക്ഷ്യത്തിലേക്ക് ബി ജെ പി മുന്നേറുകയാണെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പിൽ പാർട്ടി രണ്ടക്കത്തിൽപ്പോലും തൊടാത്ത സ്ഥലത്തേക്കാണ് എന്നെ അയക്കുന്നതെന്ന് 2013 ൽ യുപി ബി ജെ പിയുടെ ചുമതലയേറ്റെടുത്തപ്പോള്‍ മാധ്യമപ്രവർത്തകർ പറയുമായിരുന്നു. എന്നാല്‍ ഇന്ന് സംസ്ഥാനത്ത് രണ്ടക്കം കടക്കാത്തത് പ്രതിപക്ഷമാണ് എന്നതാണ് യാഥാർത്ഥ്യമെന്നും അദ്ദേഹം പറഞ്ഞു. യുപിയിലെ ജനങ്ങളെ വളരെയധികം സഹായിച്ച പ്രധാനമന്ത്രി ഉജ്ജ്വല യോജന, ആയുഷ്മാൻ ഭാരത്, കോവിഡ്-19 വാക്സിനേഷൻ ഡ്രൈവ് തുടങ്ങിയ മോദി സർക്കാരിന്റെ സാമൂഹിക ക്ഷേമ പദ്ധതികളും ഷാ എടുത്തുപറഞ്ഞു.

സംസ്ഥാനത്ത് ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ എല്ലാ ക്ഷേമപദ്ധതികളും കൃത്യസമയത്ത് ആവശ്യക്കാരിലേക്ക് എത്തിക്കുന്നു. അത് വലിയ കാര്യമാണ്. "രണ്ട് വർഷമായി, ഇവിടെ സദ്ഭരണത്തിന്റെ അടിത്തറ പാകുന്ന ജോലിയാണ് യോഗി ചെയ്തത്. അത് മുന്നില്‍ കണ്ട് 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, എല്ലാ പ്രതിപക്ഷ പാർട്ടികളും ഒത്തുചേർന്ന് മഹാസഖ്യം രൂപീകരിച്ചു. എന്നാല്‍ ബാക്കിയുള്ള എല്ലാവരും ഒന്നിച്ച് നിന്നാലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഞങ്ങൾ വീണ്ടും സർക്കാർ രൂപീകരിക്കുമെന്ന് അന്ന ഭുവനേശ്വരില്‍ നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഞാൻ പറഞ്ഞിരുന്നു. മോദിയുടെ നേതൃത്വത്തിൽ 65 സീറ്റുകൾ വീണ്ടും വിജയിക്കാന്‍ ബി ജെ പിക്ക് സാധിച്ചു''-അമിത് ഷാ പറഞ്ഞു

2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 300 ൽ അധികം സീറ്റുകൾ നേടിയാണ് ഉത്തർപ്രദേശിലെ ജനങ്ങൾ ഞങ്ങൾക്ക് ഭരണം ഏല്‍പ്പിച്ച് തന്നത്. "പ്രധാനമന്ത്രി മോദി ലോക്‌സഭയിലും ഉത്തർപ്രദേശിനെ പ്രതിനിധീകരിക്കുന്നു. ഉത്തർപ്രദേശ് വികസിക്കാത്തിടത്തോളം രാജ്യത്തിന്റെ വികസനം അസാധ്യമാണെന്ന് പ്രധാനമന്ത്രി മോദി എപ്പോഴും പറയാറുണ്ട്. ദരിദ്രരുടെയും പിന്നോക്കക്കാരുടെയും ദളിതരുടെയും ആദിവാസികളുടെയും ഉന്നമനത്തിനായി പ്രധാനമന്ത്രി മോദി എപ്പോഴും വ്യാപൃതരാണ്." ഷാ പറഞ്ഞു.

യോഗി ഭരണത്തിൽ 'ഗുണ്ടാരാജ്' അവസാനിച്ചെന്നും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെ പരാമർശിച്ചുകൊണ്ട് ഷാ പരിഹസിച്ചു. "യുപിയിൽ ഇപ്പോൾ 3 സ്ഥലങ്ങളിൽ മാത്രമാണ് മാഫിയയെ കാണുന്നത് - അവർ ഒന്നുകിൽ ജയിലിലോ യുപിക്ക് പുറത്തോ ആണ് അല്ലെങ്കിൽ 2022 ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനുള്ള എസ്പിയുടെ സ്ഥാനാർത്ഥി പട്ടികയിൽ പ്രത്യക്ഷപ്പെടുന്നു. മാഫിയ യുപി ഭരിച്ചിരുന്നതിനാൽ പോലീസ് അവരെ ഭയപ്പെട്ടു. എന്നാല്‍ ഇന്ന് സാഹചര്യം മാറി. ഇന്ന് മാഫിയ നേതാക്കളും ഗുണ്ടകളും പോലീസ് സ്റ്റേഷനിലേക്ക് പോകുകയാണ്, "അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications