സോളാറും സരിതയും കർണ്ണാടകയിലും 'താരം'! കെസി വേണുഗോപാലിനെതിരെ വനിതാ എംപി...

  • Posted By: Desk
Subscribe to Oneindia Malayalam

ബെംഗളൂരു: ഉമ്മൻചാണ്ടിയടക്കമുള്ള കേരളത്തിലെ കോൺഗ്രസ് നേതാക്കളെ പിടിച്ചുലച്ച സോളാർ വിവാദം കർണ്ണാടകയിലും കത്തിക്കയറുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെയാണ് സോളാർ കേസ് കർണ്ണാടക കോണ്‍ഗ്രസിനും തലവേദനയായിരിക്കുന്നത്.

ഷൂട്ടിംഗിനിടെ തല കറങ്ങി വീണു, നടി ചാർമിളയെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു...

ചോരചെങ്കൊടി കൊണ്ട് പരസ്യമായി പിൻഭാഗം തുടച്ചു! കോൺഗ്രസുകാരനെ സിപിഎം പ്രവർത്തകർ പഞ്ഞിക്കിട്ടു...

സോളാർ കേസിൽ ആരോപണവിധേയനായ കോൺഗ്രസ് എംപി കെസി വേണുഗോപാലിനാണ് കർണ്ണാടകയിലെ എഐസിസി ചുമതല. ഇക്കാര്യം ഉയർത്തിക്കാട്ടിയാണ് ബിജെപി കോൺഗ്രസിനെതിരെ പ്രചരണം നയിക്കുന്നത്. ലൈംഗിക അതിക്രമിയും അഴിമതിക്കാരനുമായ കെസി വേണുഗോപാലിനെ കർണ്ണാടകയ്ക്ക് ആവശ്യമില്ലെന്നും, വേണുഗോപാലിനെ കർണ്ണാടകയിൽ നിന്ന് തിരിച്ചുവിളിക്കണമെന്നുമാണ് ബിജെപിയുടെ ആവശ്യം.

വനിതകൾ...

വനിതകൾ...

കെസി വേണുഗോപാലിനെ കർണ്ണാടകയ്ക്ക് ആവശ്യമില്ലെന്നും, അദ്ദേഹത്തെ കർണ്ണാടകയിൽ നിന്ന് തിരിച്ചുവിളിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി വനിതാവിഭാഗമാണ് രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യമുന്നയിച്ച് ഉഡുപ്പി എംപി ശോഭ കരൺദലാജെയുടെ നേതൃത്വത്തിൽ ബിജെപി വനിതാ പ്രവർത്തകർ കഴിഞ്ഞദിവസം മാർച്ച് സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

ലൈംഗിക അതിക്രമി...

ലൈംഗിക അതിക്രമി...

സോളാർ കേസിൽ കുറ്റാരോപിതനായ കെസി വേണുഗോപാൽ എംപി ലൈംഗിക അതിക്രമിയും അഴിമതിക്കാരനുമാണെന്നാണ് ശോഭ കരൺദലാജെ ആരോപിച്ചത്. കെസി വേണുഗോപാലിനെ കർണ്ണാടകയ്ക്ക് ആവശ്യമില്ല. കോണ്‍ഗ്രസ് അദ്ദേഹത്തെ കർണ്ണാടകയിൽ നിന്നും തിരിച്ചുവിളിക്കണം. ഇത് സോണിയയോടും രാഹുലിനോടുമുള്ള അഭ്യർത്ഥനയാണ്- കരൺദലാജെ പറഞ്ഞു.

അഴിമതി...

അഴിമതി...

തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ സിദ്ധരാമയ്യ സർക്കാരിനെതിരെയും ബിജെപി എംപി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. നാലര വർഷം ഭരിച്ചിട്ടും സിദ്ധരാമയ്യ സർക്കാർ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ല. അഴിമതി നിറഞ്ഞ ഭരണമാണ് കർണ്ണാടകർ സർക്കാർ കാഴ്ചവെയ്ക്കുന്നതെന്നും, നല്ലവരായ ഉദ്യോഗസ്ഥർക്ക് ബെംഗളൂരുവിൽ നിലനിൽപ്പില്ലെന്നും കരൺദലാജെ ആരോപിച്ചു.

തിരിച്ചടിയാകുമോ...

തിരിച്ചടിയാകുമോ...

കേരളത്തിൽ കനത്ത ക്ഷീണം സമ്മാനിച്ച സോളാർ അന്വേഷണ റിപ്പോർട്ട് കർണ്ണാടകയിലും തിരിച്ചടിയാകുമോ എന്നാണ് കോണ്‍ഗ്രസിന്റെ ഭയം. അഴിമതിക്കൊപ്പം, ലൈംഗികാതിക്രമവും സോളാർ കേസിൽ പരാമർശിക്കുന്നത് ബിജെപിയാണ് ആയുധമാക്കുന്നത്. ബിജെപിയുടെ വനിതാ പ്രവർത്തകർ ഇത്തരത്തിലുള്ള പ്രചരണങ്ങൾ നയിക്കുന്നതും കർണ്ണാടക കോൺഗ്രസിന് വെല്ലുവിളിയാണ്.

English summary
bjp womens wing against kc venugopal mp in karnataka.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്