അഖിലേഷിന്റെ കർഹാലിലേക്ക് സർവ്വ സന്നാഹവുമായി ബിജെപി; 2007 ആവർത്തിക്കുമോ?
ലഖ്നൗ; എസ് പി കോട്ടയായ കർഹാലിൽ തന്റെ കന്നി അങ്കത്തിന് ഇറങ്ങുകയാണ് ഇക്കുറി അഖിലേഷ് യാദവ്. പാർട്ടിയുടെ തട്ടകത്തിൽ അനായസ വിജയമാണ് അഖിലേഷ് പ്രതീക്ഷിക്കുന്നത്. എന്നാൽ മണ്ഡലത്തിൽ മത്സരം കടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സർവ്വ സന്നാഹവുമായി ഇറങ്ങിയിരിക്കുകയാണ് ബിജെപി നേതൃത്വം.
അഖിലേഷിനെതിരെ കേന്ദ്രമന്ത്രി എസ് പി സിംഗ് ബാദലിനെയാണ് ബി ജെ പി മത്സരിപ്പിക്കുന്നത്.കേന്ദ്ര നിയമ സഹമന്ത്രിയായ എസ്പി സിംഗ് ബാഗേൽ നിലവിൽ ആഗ്രയിൽനിന്നുള്ള പാർലമെന്റ് അംഗമാണ്.
പ്രചരണത്തിനായി വരും ദിവസങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ തന്നെ രംഗത്തിറക്കാനാണ് ബി ജെ പി ഒരുങ്ങുന്നത്.

യാദവ സമുദായത്തിന്റെ ശക്തി കേന്ദ്രമാണ് മണ്ഡലം. 2002 ൽ മാത്രമായിരുന്നു എസ് പി സ്ഥാനാർത്ഥി ഇവിടെ പരാജയം രുചിച്ചത്. അന്ന് ബി ജെ പിയുടെ സോവ്‌റൺ സിംഗാണ് മണ്ഡലത്തിൽ ജയിച്ചത്. പിന്നീട് അദ്ദേഹം സമാജ്വാദി പാർട്ടിയിൽ ചേരുകയും ചെയ്തു.
പക്ഷേ പിന്നീട് 2007 മുതൽ ഇതുവരെയും എസ്പി സ്ഥാനാർത്ഥികൾക്ക് മണ്ഡലത്തിൽ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

മൊത്തം 3.7 ലക്ഷം വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. അതില്‍ 1.4 ലക്ഷം യാദവരും 34,000 ശാഖ്യകളും 14,000ത്തോളം മുസ്ലീങ്ങളും ഉള്‍പ്പെടുന്നു. കർഹാലിൽ തനിക്കെതിരെ ബി ജെ പി ആരെ മത്സരിപ്പിച്ചാലും തോൽക്കുമെന്നായിരുന്നു അഖിലേഷ് യാദവ് നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം പ്രതികരിച്ചത്. അതേസമയം മുലായം സിങ്ങിന്റെ അംഗരക്ഷകനായിരുന്ന എസ് പി സിംഗിലൂടെ അഖിലേഷിനെതിരെ പോരാട്ടം കടുപ്പിക്കാനാകുമെന്നാണ് ബി ജെ പി പ്രതീക്ഷ.

കർഹാൽ ആരുടെയും കോട്ടയോ ശക്തികേന്ദ്രമോ അല്ലെന്നായിരന്നു നാമനിർദ്ദേശ പത്രിക സമർപ്പിച്ച പിന്നാലെ സിംഗിന്റെ പ്രതികരണം. തനിക്ക് മുലായം സിംഗ് യാദവിന്റെ അനുഗ്രഹം ഉണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാവാണ് ബാഗൽ. അദ്ദേഹത്തിലൂടെ ദളിത് വോട്ടുകളുടെ ഏകീകരണം ഉണ്ടാകുമെന്ന് ബി ജെ പി കണക്ക് കൂട്ടുന്നുണഅട്.

അതേസമയം വരും ദിവസങ്ങളിൽ ബി ജെ പിയുടെ വമ്പൻ പ്രചരണ പരിപാടികൾക്കായിരിക്കും മണ്ഡലം സാക്ഷ്യം വഹിക്കുക. മണ്ഡലത്തിലെ ഒ ബി സി വോട്ടുകളിൽ സ്വാധീനം ചെലുത്താൻ ഈ വിഭാഗത്തിൽ നിന്നുള്ള നേതാക്കൾ കൂടിയായ കേന്ദ്ര മന്ത്രി ബി എൽ വെർമ, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവർ പ്രചരണത്തിനെത്തും.

മണ്ഡലത്തിൽ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്നത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രചരണമാണ്. അഖിലേഷിനെ കടന്നാക്രമിച്ച് കൊണ്ടാണ് യോഗിയുടെ പ്രചരണങ്ങൾ. അഖിലേഷ് ക്രിമിനിലുകൾക്കാണ് സീറ്റ് നൽകുന്നതെന്നും കലാപകാരികളെയും ക്രിമിനലുകളേയും സംസ്ഥാനത്ത് ഇല്ലാതാക്കാൻ ബിജെപിക്കു വോട്ടു ചെയ്യണമെന്നുമായിരുന്നു യോഗിയുടെ വാക്കുകൾ. ഠാക്കൂർ വിഭാഗക്കാരനായ യോഗി ആദിത്യനാഥ് കർഹാലിൽ പ്രചരണത്തിന് ഇറങ്ങുന്നതോടെ മണ്ഡലത്തിൽ സ്വാധീനമുള്ള രജപുത് സമുദായത്തിന്റെ വോട്ടുറപ്പാക്കാനാകുമെന്നും ബി ജെ പി പ്രതീക്ഷ പുലർത്തുന്നുണ്ട്.

403 അംഗ നിയമസഭയിൽ 7 ഘട്ടങ്ങളിലായാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2017 ൽ 312 സീറ്റുകൾ നേടിയായിരുന്നു ബി ജെ പി അധികാരം പിടിച്ചത്. എസ് പിക്ക് അന്ന് ലഭിച്ചത് 47 സീറ്റുകളായിരുന്നു. ശക്തമായ ചതുഷ്കോണ മത്സരത്തിനായിരിക്കും ഇത്തവണ സംസ്ഥാനം വേദിയാകുക.
'ടൂ ഹോട്ട്'..മാലി ദ്വീപിൽ അവധി ആഘോഷിച്ച് മാളവിക മോഹനൻ..ഫോട്ടോകൾ വൻ വൈറൽ












Click it and Unblock the Notifications