Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്ക് 370 സീറ്റ് കിട്ടുമോ? ഇല്ലെന്ന് പ്രശാന്ത് കിഷോര്‍, ഇന്ത്യ സഖ്യത്തിന് ഉപദേശം ഇങ്ങനെ

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സാധ്യതകള്‍ വീണ്ടും പ്രവചിച്ച് പ്രശാന്ത് കിഷോര്‍. ബിജെപിക്ക് ഇത്തവണ 370 ഒറ്റയ്ക്ക് ലഭിക്കാനുള്ള സാധ്യത തീരെയില്ലെന്ന് കിഷോര്‍ പറയുന്നു. ടൈംസ് നൗവമായുള്ള അഭിമുഖത്തിലായിരുന്നു പ്രശാന്ത് കിഷോര്‍ ബിജെപിയുടെ സീറ്റ് വന്‍ തോതില്‍ ഉയരുമെന്ന വാദങ്ങള്‍ തള്ളിയത്.

ബിജെപിക്ക് മാത്രമായി 370 കിട്ടാനുള്ള സാധ്യത വളരെ കുറവാണ്. തീര്‍ത്തും ഇല്ലെന്ന് തന്നെ പറയാം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തെ കുറിച്ച് പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഇത് ബിജെപി പ്രവര്‍ത്തകര്‍ക്കുള്ള ടാര്‍ഗറ്റ് മാത്രമാണെന്ന് തോന്നുന്നു. അല്ലാതെ ഇത് നടക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

prashant-kishor-prediction

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സമയത്താണ് അത്രയും സീറ്റുകള്‍ പാര്‍ട്ടി നേടുമെന്ന് മോദി പറഞ്ഞിരുന്നു. പിന്നീട് പല റാലികളിലും 370 എന്ന മാന്ത്രിക സംഖ്യയായി ബിജെപി ഉയര്‍ത്തി കാണിക്കുകയായിരുന്നു. ബിജെപി ഒറ്റയ്ക്ക് 370 സീറ്റുകള്‍ നേടുമെന്നും എന്‍ഡിഎ 400 സീറ്റുകള്‍ നേടുമെന്നും മോദി പറഞ്ഞിരുന്നു. ബംഗാളില്‍ ഇത്തവണ ബിജെപി നല്ല രീതിയില്‍ മുന്നേറാന്‍ സാധ്യതയുണ്ട്.

തമിഴ്‌നാട്ടിലും പത്തിലേറെ സീറ്റുകള്‍ നേടിയേക്കും. ഇത് ആദ്യമായിട്ടായിരിക്കും. തെലങ്കാനയിലും ബിജെപി നേട്ടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. സന്ദേശ്കാലി അടക്കമുള്ള കാര്യങ്ങള്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി നല്‍കുമെന്നും കിഷോര്‍ വ്യക്തമാക്കി.

സന്ദേശ്കാലി ഇല്ലെങ്കിലും ബിജെപി ബംഗാളില്‍ വലിയ തോതില്‍ വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേടുന്ന ഫലം ഡല്‍ഹിയിലെ പലര്‍ക്കുമൊരു സര്‍പ്രൈസായിരിക്കും. ബംഗാളില്‍ ബിജെപി പൂര്‍ണമായും ഇല്ലാതായെന്നാണ് അവര്‍ കരുതുന്നതെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയിച്ചാല്‍, ഭരണഘടനാ സ്ഥാപനങ്ങള്‍ എല്ലാം കൂടുതല്‍ ദുര്‍ബലമാകും. ഇത് ബിജെപിയുടെ കാര്യത്തില്‍ മാത്രം സംഭവിക്കുന്നതല്ല. ഏതെങ്കിലും ഒരു പാര്‍ട്ടിയോ, ഒരു ഗ്രൂപ്പോ അതിശക്തമായാല്‍ നമ്മുടെ സമൂഹത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ ശോഷിക്കും. ഇന്ദിരാ ഗാന്ധിയുടെ കാര്യം ഉയര്‍ത്തി കാണിച്ചായിരുന്നു പ്രശാന്ത് കിഷോര്‍ ഇക്കാര്യം സൂചിപ്പിച്ചത്.

ഇന്ത്യ ഒരിക്കലും ചൈനയെ പോലെയാവില്ല. എന്നാല്‍ ഏകാധിപത്യ ഭരണം കൂടുതല്‍ ശക്തമാകും. ഇപ്പോഴും 15 സംസ്ഥാനങ്ങള്‍ പ്രതിപക്ഷം ഭരിക്കുന്നതാണെന്നും കിഷോര്‍ പറഞ്ഞു. ഇന്ത്യ സഖ്യം വളരെ വൈകിയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം അവര്‍ കഴിഞ്ഞ വര്‍ഷം ചെയ്യേണ്ടതായിരുന്നു.

പത്ത് ദിവസം പോലും അവര്‍ പ്രവര്‍ത്തിച്ചില്ല. രാഹുല്‍ ഗാന്ധി ഏഴ് ദിവസം യൂറോപ്പില്‍ യാത്ര പോയി. എന്നാല്‍ ഇന്ത്യ സഖ്യം അത്ര ദിവസം പോലും പ്രവര്‍ത്തിച്ചില്ല. ഇന്ത്യ സഖ്യം 2024 തിരഞ്ഞെടുപ്പിനെ കുറിച്ച് മറന്നേക്കൂ. അവര്‍ അടുത്ത തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഇപ്പോഴേ പ്രവര്‍ത്തിക്കേണ്ടതെന്നും കിഷോര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+