Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ട് ചെയ്യാൻ എത്താത്ത എംഎൽഎമാര്‍ക്കും വിപ്പ് ബാധകം.. യെദ്യൂരപ്പയ്ക്ക് മുന്നിൽ വൻ വെല്ലുവിളി

Recommended Video

cmsvideo
    യെദ്യൂരപ്പയ്ക്ക് വീണ്ടും വെല്ലുവിളി

    ബെംഗളൂരു: രാഷ്ട്രീയ നാടകം അരങ്ങ് തകര്‍ക്കുന്ന കര്‍ണാടകയില്‍ ശനിയാഴ്ച വൈകീട്ട് നാല് മണി നിര്‍ണായകമാകും. നിര്‍ണായക മണിക്കൂറുകള്‍ക്ക് മുന്‍പും ബിജെപി ചാക്കിടല്‍ സജീവമായി തുടരുന്നുണ്ടെങ്കിലും അതെല്ലാം വിഫലമാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി വിപ്പ് ലംഘിച്ച് ആരെങ്കിലും സത്യപ്രതിജ്ഞ ചെയ്താലും കൂറുമാറി ബിജെപിയില്‍ എത്തിയാലും അവര്‍ അയോഗ്യരാകും.

    vidhan saudha

    അതുകൊണ്ട് തന്നെ ബിജെപിയുടെ കൊട്ടിഘോഷിക്കപ്പെട്ട ഓപ്പറേഷന്‍ താമരയ്ക്കോ റിസോര്‍ട്ട് രാഷ്ട്രീയത്തിനോ ഇന്നത്തെ വോട്ടെടുപ്പില്‍ ഒന്നും ചെയ്യാന്‍ ആയേക്കില്ല. നിലവില്‍ 105 എംഎല്‍എമാരാണ് ബിജെപി കാമ്പില്‍ ഉള്ളത്. അതേ സംഖ്യ നിലനിര്‍ത്തി മാത്രമേ ഇന്ന് ബിജെപിക്ക് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ ആകൂ.

    നേരത്തേ മറുപാളയത്തിലെ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനും അതുമല്ലേങ്കില്‍ തങ്ങളോട് കൂറ് പുര്‍ത്തുന്ന മറുപക്ഷത്തെ എംഎല്‍എമാരെ വിശ്വാസ വോട്ടടെുപ്പ് സമയത്ത് നിയമസഭയില്‍ എത്തിക്കാതിരിക്കാനുമായിരുന്നു ബിജെപിയുടെ പദ്ധതി. അതേസമയം സ്വാഭാവികമായും സത്യപ്രതിജ്ഞ ചെയ്യാത്ത അംഗത്തിന് വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാനാവില്ല. ഒപ്പം സത്യപ്രതിജ്ഞ ചെയ്യാതെ മാറി നിന്നാലും അവര്‍ അടുത്ത സഭാ യോഗത്തില്‍ സത്യപ്രതിജ്ഞ ചെയ്യേണ്ടിവരും.

    വിപ്പ് ലംഘിക്കുന്നവര്‍ സ്വമേധയാ അയോഗ്യരാവില്ല. അതിനായി വിപ്പു നല്‍കിയ പാര്‍ട്ടി സ്പീക്കര്‍ക്ക് അപേക്ഷ നല്‍കി പിന്നീടാകും കാര്യത്തില്‍ തിരുമാനം കൈക്കൊള്ളുക. തിരുമാനം അനന്തമായി നീണ്ടുപോയ സന്ദര്‍ഭങ്ങളും അതു പിന്നീട് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ട സംഭവങ്ങളും നിരവധി ഉണ്ടായിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+