സംഘപരിവാറിന്റെ വിശ്വസ്തൻ!!! വെങ്കയ്യ നായിഡു എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായേക്കും!!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കേന്ദ്രമന്ത്രിയും ബിജെപിയുടെ വിശ്വസ്തനായ നേതാവുമായ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായേക്കുമെന്നു സൂചന. ഇന്ന് വൈകിട്ട് ചേരുന്ന എൻഡിഎ യോഗത്തിൽ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ദക്ഷിണേന്ത്യൻ സ്ഥാനാർത്തിയായിരിക്കുമെന്നാണ് സൂചന.

ഉപരാഷ്ട്രപതിയെ തീരുമാനിക്കുന്നതിനായി പ്രധാമന്ത്രി നരേന്ദ്ര മോദി ബിജെപി അധ്യക്ഷ്ൻ അമിത് ഷാ എന്നിവർ ചര്‍ച്ച നടത്തിയിരുന്നു. ഇവരുടെ നിർദേശങ്ങൾ ഇന്നത്തെ യോഗത്തിൽ അവതരിപ്പിക്കും. ശേഷം ബിജെപിയും പാർശമെന്ററി യോഗവും ഇന്നു നടക്കും.

വെങ്കയ്യ നായിഡു പരിഗണനയിൽ

വെങ്കയ്യ നായിഡു പരിഗണനയിൽ

എൻഡിഎ യുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയാകാൻ കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവിന് സാധ്യത. ദക്ഷിണ്യേന്ത്യയില്‍ നിന്നുമുള്ള സ്ഥാനാര്‍ത്ഥിയെയായിരിക്കും ഇത്തവണ പരിഗണിക്കുക

ബിജെപി- ആർഎസ്എസ് വിശ്വസ്തൻ

ബിജെപി- ആർഎസ്എസ് വിശ്വസ്തൻ

ബിജെപിയുടെയും ആര്‍എസ്എസിന്റെയും വിശ്വസ്തനായ സ്ഥാനാര്‍ത്ഥിയെ വേണം മത്സരിപ്പിക്കാന്‍ എന്ന് ഉപദേശക സംഘം നേരത്തെ തന്നെ ബിജെപിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ബിജെപിക്ക് സ്വാധീനമുള്ള വിഭാഗത്തില്‍ നിന്നുമുള്ള, എന്‍ഡിഎയ്ക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ചെയര്‍മാനെന്ന നിലയില്‍ കാര്യങ്ങള്‍ സുഖമമായി നടത്തിക്കൊണ്ട് പോകുന്നതിന് പ്രാപ്തനായ ഒരാളായിരിക്കണം സ്ഥാനാര്‍ത്ഥി എന്നാണ് പൊതുവേ ഉയര്‍ന്ന നിര്‍ദേശം.

 പ്രതികരികാതെ ബിജെപി

പ്രതികരികാതെ ബിജെപി

മോദി മന്ത്രി സഭയിലെ പ്രമുഖനായ മന്ത്രിയാണ് വെങ്കയ്യ നായിഡു. ആയതിനാൽ നായിഡുവിനെ ഉപരാഷ്ട്രപതിയാകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുവദിക്കുമോ എന്ന് വ്യക്തതയില്ല. എന്നാൽ വെങ്കയ്യ നായിഡുവിന്റെ

നായിഡുവിന്റെ സ്ഥാനാർഥിത്വം പർട്ടിക്ക് ഗുണകരം

നായിഡുവിന്റെ സ്ഥാനാർഥിത്വം പർട്ടിക്ക് ഗുണകരം

ബിജെപിയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി വെങ്കയ്യ നായിഡുവിനെ പരിഗണിച്ചാൽ പാർട്ടിക്ക് ഗുണകരമെന്ന് റിപ്പോർട്ട്. തെലുങ്കാനാ, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിക്ക് ഗുണകരമാകുമെന്നാണ് കണക്ക് കൂട്ടല്‍.

പ്രതിപക്ഷ സ്ഥാനാർഥി

പ്രതിപക്ഷ സ്ഥാനാർഥി

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം മുന്നെ എറിഞ്ഞിരിക്കുകയാണ്. മുന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണറും മഹാത്മാഗാന്ധിയുടെ ചെറുമകനുമായ ഗോപാലകൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷ സ്ഥാനാർഥി. 18പ്രതിപക്ഷ പാര്‍ട്ടികളും ഗോപാലകൃഷ്ണ ഗാന്ധിയുടെ പേര് മുന്നോട്ട് വയ്ക്കുകയും ഒന്നായ തീരുമാനത്തില്‍ എത്തിച്ചേരുകയുമായിരുന്നു.

സ്ഥാനാർഥിത്വത്തെ പറ്റി

സ്ഥാനാർഥിത്വത്തെ പറ്റി

തനിക്ക് രാഷ്ട്രപതിയാകാനോ, ഉപരാഷ്ട്രപതിയാകാനോ താത്പര്യമില്ലെന്ന് വെങ്കയ്യ നായിഡു അറിയിച്ചത് എന്നാൽ ഞാന്‍ രാഷ്ട്രീയക്കാരനല്ല ഒരു പൗര സ്ഥാനാര്‍ത്ഥിമാണെന്നു പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി ഗോപാലകൃഷ്ണ ഗാന്ധി അറിയിച്ചു.

English summary
Union Minister M Venkaiah Naidu, who assisted the BJP's presidential candidate Ram Nath Kovind and also accompanied him on his campaign in various states, may be named by the ruling party for Vice President.
Please Wait while comments are loading...