കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗ ഗുരു ബികെഎസ് അയ്യങ്കാര്‍ അന്തരിച്ചു

  • By Meera Balan
Google Oneindia Malayalam News

പൂനെ: ഇന്ത്യന്‍ യോഗ ഗുരു ബികെഎസ് അയ്യങ്കാര്‍ (95) അന്തരിച്ചു. പൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. വൃക്കരോഗബാധിതനായ അദ്ദേഹത്തിന്‍റെ വൃക്കകളുടെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചതിനെത്തുടര്‍ന്നായിരുന്നു അന്ത്യം

യോഗയ്ക്ക് ലോകത്തെമ്പാടും പ്രചാരം ലഭിയ്ക്കുന്നതിന് വേണ്ടി പ്രയത്‌നിച്ച വ്യക്തികളില്‍ ഒരാളാണ് അയ്യങ്കാര്‍. അതിനാല്‍ 'യോഗ ഗുരു'വെന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1973 ല്‍ പൂനെയില്‍ യോഗ സ്‌കൂള്‍ സ്ഥാപിച്ച് അദ്ദേഹം നൂറുകണക്കിന് യോഗ അധ്യാപകരെയാണ് മികച്ച പരിശീലനത്തിലൂടെ വാര്‍ത്തെടുത്തത്.

BKS Iyengar

അയ്യങ്കാര്‍ പരിശീലിപ്പിയ്ക്കുന്ന യോഗാസനങ്ങള്‍ക്ക് ഒട്ടേറെ ആരാധകരുണ്ടായിരുന്നു. ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുതല്‍ എഴുത്തുകാരന്‍ ആല്‍ഡോഡ് ഹോക്സ്ലി വരെയ അയ്യങ്കാരുടെ യോഗ ശിഷ്യന്‍മാരുടെ ഗണത്തിലുണ്ട്.

ഓഗസ്റ്റ് 12 നാണ് ശ്വാസതടസ്സത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒട്ടേറെ തവണ ഡയാലിസിന് വിധേയനാക്കി. രാജ്യം പത്മശ്രീയും പത്മഭൂഷണും പത്മവിഭൂഷണും നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. യോഗ ഗരുരുവിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു.

English summary
BKS Iyengar, Who Sparked Global Yoga Craze, Dies Aged 95
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X