Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് ജനാനുകമ്പ വില കുറഞ്ഞ ശ്രമം, മോദിയുടെ റാലിയിലെ സുരക്ഷാ വീഴ്ച്ചയില്‍ പ്രതികരിച്ച് ടിക്കായത്ത്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിലെ സുരക്ഷാ വീഴ്ച്ചയില്‍ പ്രതികരണവുമായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. വെറും പബ്ലിസിറ്റി സ്റ്റണ്ടാണ് നടന്നിട്ടുള്ളതെന്ന് അദ്ദേഹം പരിഹസിച്ചു. ജീവനോടെ അദ്ദേഹം രക്ഷപ്പെട്ടു എന്ന് കഴിഞ്ഞ ദിവസം മോദി പറയുന്നത് കേട്ടു. ഇത് കണ്ടിട്ട് കെട്ടിച്ചമച്ച പരിപാടി പോലെയുണ്ട്. രക്ഷപ്പെട്ടെങ്കില്‍, എന്തിനാണ് ആ സ്ഥലത്തേക്ക് പോകാന്‍ തയ്യാറായത്. ഇത് പബ്ലിസിറ്റിക്കായുള്ള വളരെ വിലകുറഞ്ഞ ശ്രമമാണെന്നും, അതിനുള്ള ജനങ്ങളുടെ സഹതാപം പിടിച്ച് പറ്റാന്‍ സാധിക്കില്ലെന്നും ടിക്കായത്ത് പറഞ്ഞു. കേന്ദ്ര സര്‍ക്കാരും പഞ്ചാബ് സര്‍ക്കാരും ഇക്കാര്യത്തില്‍ ന്യായീകരണത്തിനാണ് ശ്രമിക്കുന്നതെന്നും ടിക്കായത്ത് പറഞ്ഞു.

1

പ്രധാനമന്ത്രിയുടെ സുരക്ഷാ സന്നാഹത്തില്‍ വീഴ്ച്ചയുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ അന്വേഷണം നടത്തണം. എന്നാല്‍ മാത്രമേ സത്യം പുറത്തറിയൂ എന്ന് ടിക്കായത്ത് പറഞ്ഞു. കര്‍ഷകരുടെ രോഷം കാരണമാണോ പ്രധാനമന്ത്രി റാലി നടക്കാതെ പോയതെന്ന് അതിലൂടെ അറിയാമെന്നും ടിക്കയാത്ത് പറഞ്ഞു. ടിക്കായത്ത് ബികെയു നേരത്തെ കര്‍ഷക സമരത്തിന് നേതൃത്വം നല്‍കിയിരുന്നു. ഒരു വര്‍ഷത്തിന് ശേഷമാണ് നിയമം പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറായത്. ബിജെപി പറയുന്നു സുരക്ഷയിലെ വീഴ്ച്ച കാരണമാണ് പ്രധാനമന്ത്രി റാലി റദ്ദാക്കിയതെന്ന്, എന്നാല്‍ പഞ്ചാബ് മുഖ്യമന്ത്രി പറയുന്നു പ്രധാനമന്ത്രിയുടെ പരിപാടിക്ക് ആളില്ലാത്തത് കൊണ്ടാണെന്ന്, രണ്ട് പേരും പരസ്പരം കുറ്റപ്പെടുത്തുകയാണെന്നും ടിക്കായത്ത് ആരോപിച്ചു.

രണ്ട് പേരും സത്യം പറയാത്ത സാഹചര്യത്തില്‍ ഒരന്വേഷണം ആവശ്യമാണ്.സുരക്ഷയില്‍ വീഴ്ച്ചയുണ്ടായിട്ടുണ്ടോ എന്ന് അതിലൂടെ അറിയാം. കര്‍ഷകരുടെ രോഷമാണോ അതോ സുരക്ഷാ വീഴ്ച്ചയാണോ മോദി മടങ്ങി പോകാന്‍ കാരണമെന്ന് അറിയാമെന്നും ടിക്കായത്ത് പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ പ്രശ്‌നങ്ങളുണ്ടായത്. സുരക്ഷാ വീഴ്ച്ചയുണ്ടായതില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ രാഷ്ട്രീയ യുദ്ധം തുടങ്ങിയിരുന്നു. ഫ്‌ളൈഓവര്‍ പ്രതിഷേധക്കാര്‍ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് പ്രധാനമന്ത്രി ഇരുപത് മിനുട്ടോളമാണ് കുടുങ്ങിയത്. പഞ്ചാബിലെ പ്രധാനമന്ത്രിയുടെ പരിപാടിയും റദ്ദാക്കിയിരുന്നു.

ബിജെപി അധ്യക്ഷന്‍ അശ്വനി ശര്‍മ പഞ്ചാബ് സര്‍ക്കാരിനെതിരെ രൂക്ഷമായിട്ടാണ് പ്രതികരിച്ചത്. മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി രാജിവെക്കണമെന്ന് അശ്വനി ശര്‍മ ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത സമരമാണ് അരങ്ങേറിയതെന്ന് ശര്‍മ തുറന്നടിച്ചത്. ബിജെപി പ്രവര്‍ത്തകരുടെ ബസുകള്‍ക്കെതിരെയും ആക്രമണമുണ്ടായി. റാലിയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന ബിജെപി പ്രവര്‍ത്തകരെ പോലീസ് ലാത്തിച്ചാര്‍ജ് ചെയ്‌തെന്നും ശര്‍മ പറഞ്ഞു. പഞ്ചാബിന്റെ വികസന പ്രവര്‍ത്തനങ്ങളാണ് താളംതെറ്റിയത്. ജനങ്ങളെ മാറ്റി നിര്‍ത്തണമെന്ന് മുഖ്യമന്ത്രിയോട് പോലീസ് പറഞ്ഞതാണ്. എന്നാല്‍ മുഖ്യമന്ത്രി ഫോണ്‍ പോലും എടുത്തില്ലെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+