Get Updates
Get notified of breaking news, exclusive insights, and must-see stories!

അരുണാചൽപ്രദേശിലെ വ്യോമസേന വിമാനാപകടം; ബ്ലാക്ക്ബോക്സ് കണ്ടെടുത്തു, 13 പേരുടെ മൃതദേഹങ്ങളും കണ്ടെത്തി!

ദില്ലി: അരുണാചൽപ്രദേശിൽ അപകടത്തിൽപെട്ട വ്യോമസേന ചരക്ക് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ട‌െടുത്തതായി വ്യമസേന. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍പേരുടെയും മൃതദേഹങ്ങളും കണ്ടെത്തി. 3 വ്യോമസേനാ ഉദ്യോഗസ്ഥരാണ് എ എന്‍ 32 വിമാനത്തിലുണ്ടായിരുന്നത്.

ജൂണ്‍ മൂന്നിന് അസമിലെ ജോര്‍ഹട്ടില്‍നിന്ന് അരുണാചല്‍ പ്രദേശിലെ മേചുക വ്യോമതാവളത്തിലേക്ക് പുറപ്പെട്ട വിമാനം കാണാതാവുകയായിരുന്നു. ചൊവ്വാഴ്ചയാണ് തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ടേക്ക് ഓഫ് ചെയ്ത് അരണണിക്കൂറിനുള്ളിൽ തന്നെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

AN32

എഎൻ 32 കാണാതായി എട്ടാം ദിവസത്തിനൊടുവിലാണ് വിമാനഭാഗങ്ങൾ കണ്ടെടുക്കാൻ സാധിച്ചത്. എംഐ 17 ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് നടത്തിയ തിരച്ചിലിനൊടുവിൽ അരുണാചൽപ്രദേശിലെ ലിപോയ്ക്ക് 16 കിലോമീറ്റർ അകലെവെച്ച് വിമാനഭാഗങ്ങൾ കണ്ടെടുക്കുകയായിരുന്നു. കൊല്ലം സ്വദേശി അനൂപ് കുമാർ, തൃശൂർ സ്വദേശി വിനോദ്, കണ്ണൂർ സ്വദേശി എൻകെ ഷെരിൻ എന്നിവരടക്കം 13 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+