കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരണക്കളിയുടെ കെണിയിൽ വിദ്യാർഥികളും? ബ്ലൂ വെയിലിനെ ഭയന്ന് സ്കൂളുകൾ!! മറികടക്കാൻ തന്ത്രങ്ങൾ!!

യുവാക്കൾക്കിടയിൽ ബ്ലൂ വെയിൽ ഗെയിം വ്യാപകമാകുന്നതായി വിവരങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് സർക്കുലറുമായി സിബിഎസ്ഇ രംഗത്തെത്തിയിരിക്കുന്നത്. സിബിഎസ്ഇയുടെ കീഴിലെ എല്ലാ സ്കൂളുകൾക്കും നിര്‍ദേശം നല്‍കി.

  • By Gowthamy
Google Oneindia Malayalam News

ബ്ലൂ വെയിൽ മരണക്കളിയുടെ വാർത്തകൾ ദിനം പ്രതി പുറത്തു വരുന്നുണ്ട്. ആയിരക്കണക്കിന് പേര്‍ രാജ്യത്ത് ബ്ലൂ വെയിൽ ഗെയിം കളിക്കുന്നുണ്ടെന്നും വിവരങ്ങളുണ്ട്. അതേസമയം യുവാക്കളെ ലക്ഷ്യമിട്ടുള്ള ഈ കെണിയിൽ സ്കൂൾ വിദ്യാർഥികൾ അകപ്പെട്ടിട്ടുണ്ടോ എന്ന ആശങ്കയിലാണ് സ്കൂളുകൾ. അങ്ങനെ അകപ്പെട്ട് പോയിട്ടുണ്ടെങ്കിൽ ഇതിൽ നിന്ന് വിദ്യാർഥകളെ രക്ഷിക്കാൻ വഴി തേടകയാണ് സ്കൂളുകൾ. ഇക്കാര്യം വ്യക്തമാക്കി സിബിഎസ് ഇ സ്കൂളുകൾക്ക് നിർദേശങ്ങൾ നൽകിയിരിക്കുകയാണ്.

<strong>പ്രമാണം പതിച്ച് നൽകിയതിന് കൈക്കൂലി ആവശ്യപ്പെട്ടു‌!! വനിത സബ് രജിസ്ട്രാർക്ക് കിട്ടിയത് കിടിലൻ പണി!!</strong>പ്രമാണം പതിച്ച് നൽകിയതിന് കൈക്കൂലി ആവശ്യപ്പെട്ടു‌!! വനിത സബ് രജിസ്ട്രാർക്ക് കിട്ടിയത് കിടിലൻ പണി!!

ഗെയിമിന്റെ പിടിയിൽ അകപ്പെട്ട് പോകാതിരിക്കാൻ സ്കൂളുകളിലെ എല്ലാ കമ്പ്യൂട്ടറുകളിലെയും സോഫ്റ്റ്വെയർ സംവിധാനം ഫിൽറ്റർ ചെയ്യാനാണ് സിബിഎസ്ഇയുടെ നിർദേശം. ഇതുമായി ബന്ധപ്പെട്ട സർക്കുലർ സിബിഎസ് ഇ പുറത്തുവിട്ടിട്ടുണ്ട്.

സിബിഎസ്ഇ യുടെ സർക്കുലർ

സിബിഎസ്ഇ യുടെ സർക്കുലർ

യുവാക്കൾക്കിടയിൽ ബ്ലൂ വെയിൽ ഗെയിം വ്യാപകമാകുന്നതായി വിവരങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് സർക്കുലറുമായി സിബിഎസ്ഇ രംഗത്തെത്തിയിരിക്കുന്നത്. സിബിഎസ്ഇയുടെ കീഴിലെ എല്ലാ സ്കൂളുകൾക്കും നിര്‍ദേശം നല്‍കി.

കുട്ടികൾ ഇരയായേക്കും

കുട്ടികൾ ഇരയായേക്കും

മൂല്യവത്തായ പഠനത്തിന്റെ ഉറവിടമാണ് വിവരസാങ്കേതിക വിദ്യയെങ്കിലും സുരക്ഷാ അവബോധമില്ലാതെ കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നത് പലതരം സൈബർ ഭീഷണികൾക്കും തട്ടിപ്പിനും ഇരയായേക്കുമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു

ഭയമില്ലാതെ

ഭയമില്ലാതെ

കുട്ടികൾക്ക് യാതൊരു ഭയവും കൂടാതെ ഇന്റർനെറ്റ് വഴി അറിവ് കണ്ടെത്തുന്നതിന് ഇന്റർനെറ്റ് സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ച് അറിയേണ്ടത് അത്യാവശ്യമാണെന്നും ഇതിൽ വ്യക്തമാക്കുന്നു.

കൂടുതൽ ഉത്തരവാദിത്വം

കൂടുതൽ ഉത്തരവാദിത്വം

വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വ്യാപക വത്കരണം സ്കൂളുകളിൽ വിദ്യാർഥികൾ കമ്പ്യൂട്ടർ ഉപയോഗിക്കുന്നത് നിരീക്ഷിക്കാൻ സ്കൂൾ അധികൃതരെ കൂടുതൽ ഉത്തരവാദിത്തപ്പെടുത്തുന്നതായും സർക്കുലറിൽ പറയുന്നു.

സർക്കാർ നിർദേശം

സർക്കാർ നിർദേശം

ബ്ലൂവെയിൽ ഗെയിം ആത്മഹത്യ സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നതോടെ ഇതിന്റെ ലിങ്കുകൾ നീക്കം ചെയ്യണമെന്ന് ഗൂഗിൾ അടക്കമുള്ളവയ്ക്ക് സർക്കാർ നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സിബിഎസ്ഇ നിർദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.

എല്ലാ സ്കൂളുകൾക്കും

എല്ലാ സ്കൂളുകൾക്കും

സിബിഎസ്ഇക്ക് കീഴിലെ 18000 സ്കൂളുകൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്. സ്കൂളിലും സ്കൂൾ ബസുകളിലും സുരക്ഷിതമായ ഇന്റർനെറ്റ് ഡിജിറ്റൽ ടെക്നോളജിയുടെ ഉപയോഗത്തിനുള്ള നിര്‍ദേശങ്ങൾ എന്ന പേരിലാണ് ഇത് നൽകിയിരിക്കുന്നത്.

പദ്ധതിയുടെ കരട്

പദ്ധതിയുടെ കരട്

ഇല്കട്രോണിക് ഉപകരണങ്ങളുടെ സുരക്ഷിതമായ ഉപയോഗത്തിന് പദ്ധതിയുടെ കരട് തയ്യാറാക്കാനും സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷിതമായ വിദ്യാഭ്യാസത്തിനുള്ള പരിസ്ഥിതി വിദ്യാർ‌ഥികൾക്ക് ഒരുക്കി നൽകണമെന്നും സർക്കുലറിൽ പറയുന്നുണ്ട്.

English summary
blue whale challenge cbse issues strict guidelines to schools.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X