കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി; കലാപഭീതി... കൈവിട്ട കളി

Google Oneindia Malayalam News

Recommended Video

cmsvideo
RSS, BJP പ്രവര്‍ത്തകരെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി | News Of The Day | Oneindia Malayalam

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമാകുന്നു. രാഷ്ട്രീയ വൈരം രക്തച്ചൊരിച്ചിലിലേക്ക് വഴിമാറിയ സംസ്ഥാനത്ത് രണ്ട് പേരെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയത്. ഇവരുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം വയലിനോട് ചേര്‍ന്ന മരത്തില്‍ തൂങ്ങിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ പലയിടങ്ങളിലും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം മൂന്ന് ബിജെപി പ്രവര്‍ത്തകരും ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. തൊട്ടുപിന്നാലെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊന്ന് കെട്ടിത്തൂക്കി എന്ന വാര്‍ത്ത വന്നിരിക്കുന്നത്. ബംഗാളില്‍ ശക്തമായ ഇടപെടലിന് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രശ്‌നങ്ങള്‍ അവസാനിച്ചെന്നും നിയന്ത്രണ വിധേയമാണെന്നുമാണ് മമതാ സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ.....

 ഹൗറയിലെ അംതയില്‍

ഹൗറയിലെ അംതയില്‍

ഹൗറയിലെ അംതയിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊന്ന് കെട്ടിത്തൂക്കിയത്. തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിന് വേണ്ടി ശക്തമായ പ്രവര്‍ത്തനം നടത്തിയിരുന്ന സമതുല്‍ ദൂലിയാണ് ഇതില്‍ ഒരാള്‍. 2018ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷവും സമാനമായ രീതിയില്‍ ആര്‍എഎസ്എസ് പ്രവര്‍ത്തകരെ കൊന്ന് കെട്ടിത്തൂക്കിയിരുന്നു.

ജയ് ശ്രീറാം റാലികള്‍

ജയ് ശ്രീറാം റാലികള്‍

കൊലപാതകത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ദൂലിയുടെ ബന്ധുക്കള്‍ ആരോപിച്ചു. പ്രദേശത്ത ജയ് ശ്രീറാം റാലികള്‍ സംഘടിപ്പിച്ചിരുന്നു ദൂലി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് വധഭീഷണിയും ഉണ്ടായിരുന്നു. ഇതാണ് സംഭവത്തിന് പിന്നില്‍ തൃണമൂലാണെന്ന് പറയാന്‍ കാരണം.

 കൂടുതല്‍ പോലീസിനെ വിന്യസിച്ചു

കൂടുതല്‍ പോലീസിനെ വിന്യസിച്ചു

തിരഞ്ഞെടുപ്പിന് ശേഷം ദൂലിയുടെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. ഹൗറയില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിരിക്കുകയാണ്. ഞായറാഴ്ചയാണ് സ്വദേശ് മന്ന എന്നയാളെ കൊന്ന് കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. ഇക്കാര്യത്തില്‍ പ്രതിഷേധം തുടരവെയായിരുന്നു ദൂലിയുടെ കൊലപാതകം.

പങ്കില്ലെന്ന് തൃണമൂല്‍

പങ്കില്ലെന്ന് തൃണമൂല്‍

ദൂലിയെ പോലെ മന്നയും ജയ് ശ്രീറാം റാലികള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ രണ്ട് സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ പുലക് റോയ് പറഞ്ഞു. ബിജെപി അനാവശ്യ ആരോപണം ഉന്നയിക്കുകയാണ്. ജനങ്ങള്‍ തന്നെയാണ് അവര്‍ക്ക് ശിക്ഷ നല്‍കുന്നതെന്നും എംഎല്‍എ പറഞ്ഞു.

 ബിജെപി ഹര്‍ത്താല്‍

ബിജെപി ഹര്‍ത്താല്‍

സോദേപൂരില്‍ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച രണ്ടുപേര്‍ക്ക് കഴിഞ്ഞദിവസം ക്രൂരമര്‍ദ്ദനം ഏറ്റിരുന്നു. തൃണമൂലിന്റെ തൊഴിലാളി സംഘടനാ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് ആരോപണമുണ്ട്. സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രാദേശിക ഹര്‍ത്താലുകള്‍ സംഘടിപ്പിച്ചു.

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തും?

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തും?

സംഘര്‍ഷം ബിജെപി തന്നെ കെട്ടിച്ചമച്ചുണ്ടാക്കുകയാണെന്ന് തൃണമൂല്‍ ആരോപിക്കുന്നു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നു. അവരുടെ വീടുകളും കച്ചവട സ്ഥാപനങ്ങളും തകര്‍ക്കുന്നു. ഇക്കാര്യത്തില്‍ ആരാണ് ഉത്തരവാദിയെന്നും തൃണമൂല്‍ സെക്രട്ടറി ജനറല്‍ പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു.

അമേരിക്കയെ വിഡ്ഡിയാക്കേണ്ട; ഇന്ത്യക്കെതിരെ കടുത്ത ഭാഷയില്‍ ട്രംപ്, മോദി സുഹൃത്താണ്... പക്ഷേഅമേരിക്കയെ വിഡ്ഡിയാക്കേണ്ട; ഇന്ത്യക്കെതിരെ കടുത്ത ഭാഷയില്‍ ട്രംപ്, മോദി സുഹൃത്താണ്... പക്ഷേ

English summary
Bodies of RSS workers found hanging from trees in West Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X